കള്ളനോട്ടുമായി ചാരിറ്റി പ്രവര്ത്തകന് അറസ്റ്റില്‍; എന്നെ ദ്രോഹിച്ചതിന് ദൈവം തന്ന ശിക്ഷ എന്ന് ഫിറോസ്
കൊച്ചി: സാമൂഹിക പ്രവര്ത്തകന് ഫിറോസ് കുന്നംപറമ്പില്‍ പങ്കുവച്ച പുതിയ കുറിപ്പ് ചര്‍ച്ചയാകുന്നു. ലക്ഷങ്ങളുടെ കള്ളനോട്ടുമായി ചാരിറ്റി പ്രവര്ത്തകന് ആഷിഖ് തോന്നയ്ക്കല്‍ അറസ്റ്റില്‍ എന്ന വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ടാണ് ഫിറോസ് ഫേസ്ബുക്കില്‍ പങ്കുവച്ചത്. തന്നെ ദ്രോഹിച്ചതിന് ദൈവം തന്ന ശിക്ഷയാണിതെന്ന് ഫിറോസ് കുറിക്കുന്നു. ആഷിഖ് കാരണമാണ് ഒരുവേളയില്‍ താന്‍ ചാരിറ്റി പ്രവര്‍ത്തനം നിര്‍ത്തിയതെന്ന് ഫിറോസ് പറയുന്നു. ഫിറോസിനെ അനുകൂലിച്ചും എതിര്‍ത്തും ഒട്ടേറെ പേര് പോസ്റ്റിന് താഴെ കമന്റുമായി എത്തി. ഫിറോസ് കുന്നംപറമ്പിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെ....
#എന്നെ ദ്രോഹിച്ചതിന് #ദൈവം #നല്കിയ #ശിക്ഷ
താനും തന്നെപ്പോലുള്ള തന്റെകൂടെ ചേര്‍ന്ന് നില്ക്കുന്ന കുറെ ചാരിറ്റിക്കാരും എന്നെ ദ്രോഹിച്ചതിന് കണക്കില്ല ഇന്നും നിന്റെ സുഹൃത്തുക്കള്‍ അത് തുടരുന്നുണ്ട്
എല്ലാം തെറ്റായിപോയി എന്നെ കൊണ്ട് മറ്റുള്ളവര്‍ കളിപ്പിച്ചതാണെന്നു നീ പറഞ്ഞപ്പോഴും എന്റെ മനസ്സിലെ മുറിവും എന്റെ കണ്ണീരും ദൈവം കണ്ടു
#നിന്റെ ദ്രോഹം കാരണമാണ് നാന് ഒരിക്കല്‍ #ചാരിറ്റിപോലും #നിര്‍ത്തിയത് ,ഇവന് മാത്രമല്ല ഇതിന്റെ അടിവേര് മാന്തിയാല്‍ ചില നന്മയുടെ വെള്ളരിപ്രാവുകളും കുടുങ്ങും.ഇതൊരു പരീക്ഷണമാണ് എല്ലാം കഴിഞ്ഞു തിരിച്ചു വരുമ്പോ നന്മയുള്ള യഥാര്‍ത്ഥ മനുഷ്യനായി ജീവിക്കു.ചാരിറ്റി എന്നത് ആരെയെങ്കിലും കാണിക്കാനുള്ള ഒരുവാക്കല്ല പണമുണ്ടാക്കാനുള്ള മാര്‍ഗവുമില്ല വേദനിക്കുന്ന വിഷമിക്കുന്ന നമ്മുടെ സഹോദരങ്ങള്‍ക്കുവേണ്ടി ത്യജിക്കാനുള്ള മനസ്സും ശരീരവും വേണം അവന് വേദനിക്കുമ്പോ നമ്മുടെ കണ്ണിന്നു കണ്ണുനീര് വരണം അതിനൊന്നും കഴിയില്ലെങ്ങില്‍ അത് ചെയ്യുന്നോരെ ദ്രോഹിക്കാതെയെങ്കിലും ഇരിക്കണം
#ഇതൊരു #ശിക്ഷ #തന്നെയാണ് നീ മൂലം കഷ്ടപ്പെട്ട ഒരുപാട് പാവങ്ങളുടെ ശാപത്തിന്റെ ശിക്ഷ......
കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ മല്‍സരിക്കും; ലോക്സഭയിലേക്ക് ഷംസുദ്ദീന്, മുസ്ലിം ലീഗില്‍ വന്‍ മാറ്റം
യുവനടി അറസ്റ്റില്‍; മറ്റൊരു നടിയെ പോലീസ് തേടുന്നു, നിശാപാര്‍ട്ടിക്ക് പിന്നില്‍ മലപ്പുറം സ്വദേശി
ശശി തരൂര്‍ കേരള മുഖ്യമന്ത്രിയാകുമോ? സംസ്ഥാനത്തെ മികച്ച മുഖ്യമന്ത്രിയാകുമെന്ന് പ്രതാപ് പോത്തന്