മോളി കണ്ണമാലിയുടെ വീടിന്റെ ആധാരം തിരിച്ചെടുത്തുനൽകി ഫിറോസ് കുന്നംപറമ്പിൽ; കണ്ണുനിറഞ്ഞ് മോളി

സിനിമകളിലൂടേയും ടെലിവിഷവിലൂടേയും സീരിയലുകളിലൂടേയും ആരാധകരെ ഉണ്ടാക്കിയ താരമാണ് മോളി കണ്ണമാലി. എന്നാൽ കുറച്ചുകാലമായി ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു മോളി . ഹൃദയാഘാതം വന്നതോടെ നില ഗുരുതരമാവുകയായിരുന്നു.
നിരവധിപേരാണ് മോളിക്ക് സഹായവുമായി എത്തിയത്.
ഇപ്പോൾ മോളി കണ്ണമാലിയുടെ വീടിന്റെ ആധാരം തിരിച്ചെടുത്ത് നൽകുകയാണ് ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍. ജപ്തിയുടെ വക്കിലെത്തി നിൽക്കുമ്പോഴാണ് ഫിരോസിന്റെ ഇടപെടൽ. വീടിന്റെ ആധാരം മോളിയുടെ വീട്ടിലെത്തിയാണ് അദ്ദേഹം നൽകിയത്. വീഡിയോ സോഷ്യൽമീഡിയയിൽ പങ്കുെവെച്ചിട്ടുണ്ട്. പ്രശ്‌നം മുഴുവനായും നമ്മൾ പരിഹരിച്ചിട്ടുണ്ടെന്നും ഇതിന്റെ പേരിൽ ഇനി ആരും ഒരു രൂപ പോലും മേരിച്ചേച്ചിക്ക് കൊടുക്കരുതെന്നും വീഡിയോയ്ക്ക് താഴെ ഫിറോസ് പറഞ്ഞു.

വീടിന്റെ കാര്യം മേരിച്ചേച്ചി ആദ്യമായി പറഞ്ഞത്..
ആശുപത്രിയിൽ ചെന്നപ്പോഴാണ് വീടിന്റെ കാര്യം മേരിച്ചേച്ചി ആദ്യമായി പറഞ്ഞതെന്ന് ഫിറോസ് പറയുന്നു. മോളിക്കും കുടുംമബത്തിനും എതിരെ ഉയരുന്ന ചില വിമർശനങ്ങൾക്കും ഇദ്ദേഹം മറുപടി പറയുന്നു. സിനിമയിൽ നിന്ന് ചേച്ചിക്ക് ലക്ഷങ്ങളുടെ സഹായം ലഭിക്കുന്നുണ്ടെന്നാണ് എല്ലാവരുടെയും വിചാരമെങ്കിലും അങ്ങനെയല്ല കാര്യങ്ങളെന്നും വീഡിയോയിൽ പറയുന്നുണ്ട്.

ബാല നൽകിയ ചെക്ക്...
ഇതിന്റെ പേരിൽ ഇനിയാരും ഒരു രൂപ പോലും മോളികണ്ണമാലി ചേച്ചിക്ക് കൊടുക്കരുത്......
നടൻ ബാല നൽകിയ ചെക്കിന്റെ പേരിൽ മോളി കണ്ണമാലിക്കും കുടുംബത്തിനും നേരെ ഉയർന്നുവന്ന ആരോപണങ്ങൾക്ക് ഫിറോസ് മറുപടി പറയന്നുണ്ട്. അഞ്ചര ലക്ഷത്തോളം രൂപ നൽകിയാണ് ആധാരം തിരിച്ചെടുത്തത്. സുഖമില്ലാതെ ആശുപത്രിയിൽ കിടന്ന സമയത്തും രണ്ടര ലക്ഷം രൂപ നൽകി മോളിച്ചേച്ചിയെ സഹായിച്ചിട്ടുണ്ടെന്നും ഫിറോസ് പറഞ്ഞു. നിറകണ്ണുകളോടെയാണ് മോളി കണ്ണമാലി ആധാരം സ്വീകരിച്ചത്. ആരോപണങ്ങൾ കാരണം തന്റെ മക്കൾക്ക് പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയായെന്നും അവർ വിഡിയോയിൽ പറഞ്ഞു.
ശ്വാസകോശ രോഗം ബാധിച്ച് മൂന്നാഴ്ച മുൻപ് അത്യാസന്ന നിലയിൽ മോളിചേച്ചി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു തുടർചികിത്സക്കും ഹോസ്പിറ്റൽ ബില്ലടക്കാനും വഴിയില്ലാതെ നമ്മളെ ബന്ധപ്പെട്ടപ്പോൾ ചികിത്സക്ക് 2 ലക്ഷത്തി 50,000/-രൂപ നൽകിയിരുന്നു

ഫിറോസ് കുന്നംപറമ്പിലിന്റെ വാക്കുകൾ
ഇതിന്റെ പേരിൽ ഇനിയാരും ഒരു രൂപ പോലും മോളികണ്ണമാലി ചേച്ചിക്ക് കൊടുക്കരുത്......ഈ പ്രശ്നം മുഴുവനായും നമ്മൾ പരിഹരിച്ചിട്ടുണ്ട്. നിങ്ങളുടെ തെറ്റിദ്ധാരണകളെ തിരുത്തൻ ഈ കണ്ടുമുട്ടൽ കൊണ്ട് സാധിക്കുംശ്വാസകോശ രോഗം ബാധിച്ച് മൂന്നാഴ്ച മുൻപ് അത്യാസന്ന നിലയിൽ മോളിചേച്ചി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു തുടർചികിത്സക്കും ഹോസ്പിറ്റൽ ബില്ലടക്കാനും വഴിയില്ലാതെ നമ്മളെ ബന്ധപ്പെട്ടപ്പോൾ ചികിത്സക്ക് 2 ലക്ഷത്തി 50,000/-രൂപ നൽകിയിരുന്നു

മോളിചേച്ചിയുടെ സന്തോഷം കണ്ടില്ലേ.
പിന്നീട് സുഖം പ്രാപിച്ചു വീട്ടിൽ എത്തിയപ്പോൾ ഞാൻ കാണാൻ ചെന്നിരുന്നു അന്ന് കരഞ്ഞുകൊണ്ട് എന്റെ കൈപിടിച്ച് പറഞ്ഞത് വീട് ജപ്തി ആവാൻ പോവുകയാണ് ഞാനും മക്കളും മരുമക്കളും പേരക്കുട്ടികളും അടങ്ങുന്ന 10 പേരാണ് എന്റെ കുടുംബം ഈ മാസം 20ന് ലാസ്റ്റ് ഡേറ്റ് ആണ് ഈ മക്കളെയും കൊണ്ട് ഞാൻ എങ്ങോട്ടുപോവും എന്നതായിരുന്നു അന്നെന്റെ കൈ പിടിച്ചു കരഞ്ഞു പറഞ്ഞത്
അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം ഈ കുടുംബത്തെയും അവരുടെ പ്രയാസവും നമുക്ക് തീർക്കാൻ സാധിച്ചു
ഇന്ന് മോളിചേച്ചിയുടെ സന്തോഷം കണ്ടില്ലേ. ആ വാക്കുകൾ നിങ്ങൾ കേട്ടില്ലേ. ഇതൊക്കെയാണ് ഈ പ്രവർത്തനത്തിലെ നമ്മുടെ ലാഭം.......












Click it and Unblock the Notifications