കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലീഗുകാരനെന്നും ചതിയനെന്നും വിളി; നടക്കുന്നത് ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍, വികാരഭരിതനായി ഫിറോസ്-video

Google Oneindia Malayalam News

കേരളത്തിലുടനീളം സാമൂഹ്യ സേവന രംഗത്ത് നിറസാന്നിധ്യമായി നില്‍ക്കുന്ന വ്യക്തിയാണ് ഫിറോസ് കുന്നുംപറമ്പില്‍. സ്വന്തമായി ഒരു വീടുപോലു ഇല്ലാത്ത ഫിറോസ് ജീവിതത്തിലേക്ക് പിടിച്ചു കയറ്റിയ നിര്‍ധനരും അരശണരുമായ അനേകം ആളുകളേയാണ്. ഏറ്റവും കൂടുതല്‍ സഹായം അര്‍ഹിക്കുന്നവരെ കണ്ടെത്തി അവര്‍ക്ക് വേണ്ടി ഫേസ്ബുക്കിലൂടെ സഹായം അഭ്യര്‍ത്ഥിക്കുക്കയാണ് ഫിറോസ് ചെയ്യുന്നത്.

ഇത്തരത്തില്‍ സാമൂഹ്യ സേവനരംഗത്ത് നിറഞ്ഞ് നില്‍ക്കുന്ന ഫിറോസ് ഒരു പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് മുസ്ലിം ലീഗിനെക്കുറിച്ച് നടത്തിയ പരാമാര്‍ശങ്ങള്‍ ഏറെ വിവാദമായിരുന്നു സാഹചര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം.

കെംഎംസിസിയുടെ പരിപാടിയില്‍

കെംഎംസിസിയുടെ പരിപാടിയില്‍

കഴിഞ്ഞ ദിവസം കെംഎംസിസിയുടെ പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് ഫിറോസ് നടത്തിയ പരാമര്‍ശങ്ങളാണ് വിവാദങ്ങള്‍ക്ക് കാരണം. താന്‍ ഇപ്പോള്‍ കാണുന്ന തരത്തില്‍ എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അതിന് കാരണം മുസ്ലിം ലീഗ് എന്ന തന്റെ പാര്‍ട്ടിയാണ് എന്നായിരുന്നു ഫിറോസ് വേദിയില്‍ പറഞ്ഞത്.

ഫിറോസിനെതിരെ വിമര്‍ശനങ്ങള്‍

ഫിറോസിനെതിരെ വിമര്‍ശനങ്ങള്‍

ഇത് ലീഗ് പ്രവര്‍ത്തകര്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതോടെ ഫിറോസിനെതിരെ വിമര്‍ശനവുമായി ധാരാളം ആളുകള്‍ രംഗത്തെത്താന്‍ തുടങ്ങി. പാവപ്പെട്ടവരുടെ പേര് പറഞ്ഞ് മുസ്ലിം ലീഗിലേക്ക് ആളേക്കൂട്ടലാണ് ഫിറോസിന്റെ ശ്രമമെന്നായിരുന്നു പ്രധാന ആരോപണം.

വിശദീകരണം

വിശദീകരണം

ഈ വിഷയം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ചര്‍ച്ചയായപ്പോള്‍ സംഭവത്തില്‍ വിശദീകരണവുമായി ഫിറോസ് തന്നെ ഫേസ്ബുക്ക് ലൈവില്‍ രംഗത്ത് വന്നിരിക്കുകയാണ്. അദ്ദേഹം പറയുന്നത് ഇങ്ങനെ..

 രാഷ്ട്രീയം കണ്ടിട്ടില്ല

രാഷ്ട്രീയം കണ്ടിട്ടില്ല

ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയം കണ്ടിട്ടില്ല. പാവപ്പെട്ടവന്റെ വീട്ടില്‍ പോകുമ്പോള്‍ രാഷ്ട്രീയം ചോദിച്ചിട്ടുമില്ല, പറഞ്ഞിട്ടുമില്ല, പഴയകാലത്തെ രാഷ്ട്രീയപ്രവര്‍ത്തനത്തെ കുറിച്ചുമാത്രമാണ് കെഎംസിസി വേദിയില്‍ പറഞ്ഞതെന്ന് ഫിറോസ് പറയുന്നു.

രാഷ്ട്രീയ ലാഭത്തിനുവേണ്ടി

രാഷ്ട്രീയ ലാഭത്തിനുവേണ്ടി

രാഷ്ട്രീയക്കാരനാകാതെ തന്നെ, രാഷ്ട്രീയമില്ലാതെ ജനങ്ങളെ സേവിക്കാമെന്ന് പഠിച്ചയാണ് ഞാന്‍. പക്ഷെ പലരും അവരുടെ രാഷ്ട്രീയ ലാഭത്തിനുവേണ്ടി എന്നെ ഉപയോഗിക്കുന്നു. എനിക്ക് വല്ലാതെ വിഷമം തോന്നുന്നു.

ഒരു പാര്‍ട്ടിയിലും അഗംമല്ല

ഒരു പാര്‍ട്ടിയിലും അഗംമല്ല

രാഷ്ട്രീയത്തില്‍ ഞാന്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ ഒരു പാര്‍ട്ടിയിലും അഗംമല്ല. പല ആളുകളും വളരെ മോശമായ പ്രചരണമാണ് നടത്തുന്നത്. രാഷ്ട്രീയപാര്‍ട്ടികളുടെ പരിപാടികള്‍ക്ക് ഇനി തന്നെ ക്ഷണിക്കരുതെന്നും ആ സമയക്ക് ആരെയെങ്കിലും സഹായിക്കാമെന്നും ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കുന്നു.

ഒരു കൊടിയുടേയും നിറം നോക്കിയല്ല

ഒരു കൊടിയുടേയും നിറം നോക്കിയല്ല

ഒരു കൊടിയുടേയും നിറം നോക്കിയല്ല ഞാന്‍ സാമൂഹ്യപ്രവര്‍ത്തനങ്ങല്‍ക്ക് ഇറങ്ങിയത്. ഞാന്‍ പറഞ്ഞത് എന്റെ തുടക്കം മാത്രമാണ്. ഞാനിപ്പോള്‍ ഒരു രാഷ്ട്രീയക്കാരനല്ലേ, ദയവ് ചെയ്ത് രാഷ്ട്രീയത്തിന്റെ ചേരിയിലേക്ക് തന്നെ വലിച്ചെറിയരുതെന്നും ഫിറോസ് വ്യക്തമാക്കുന്നു.

വീഡിയോ

കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗം

ഫെയ്സ്ബുക്ക് പോസ്റ്റ്

ഫിറോസിന്‍റെ വിശദീകരണം

{document1}

English summary
firoz kunnumparambil facebook live video
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X