കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദക്ഷിണ സുഡാനില്‍ നിന്ന് 156 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു; ആദ്യ സംഘത്തില്‍ 45 മലയാളികള്‍...

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: ആഭ്യാന്തര കലാപത്തെതുടര്‍ന്ന് ദക്ഷിണ സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. ഓപ്പറേഷന്‍ സങ്കട മോചന് കേന്ദ്രമന്ത്രി വികെ സിങ് നേരിട്ടെത്തിയതോടെ രക്ഷാപ്രവര്‍ത്തനം വേഗത്തിലായി. സുഡാനില്‍ നിന്ന് മലയാളികളടങ്ങുന്ന 156 പേരെ കേന്ദ്രമന്ത്രിയുടെ നേതൃത്വത്തിലുള്ള രക്ഷാപ്രവര്‍ത്തന സംഘം തിരുവനന്തപുരത്തെത്തിച്ചു.

വ്യോമസേനയുടെ സി -17 എന്ന പ്രത്യേക വിമാനത്തില്‍ പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സുഡാനില്‍ നിന്നുള്ള ആദ്യ സംഘം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ഇവരില്‍ 45 പേര്‍ മലയാളികളാണ്. ആഭ്യന്തര കലാപത്തിലകപ്പെട്ട് ദക്ഷിണ സുഡാനില്‍ കുടുങ്ങിക്കിടക്കുന്ന ബാക്കിയുള്ള ഇന്ത്യക്കാരെ രക്ഷപ്പെടുത്താന്‍ ശ്രമം നടക്കുകയാണ്. ഏകദേശം അറുനൂറോളം ഇന്ത്യക്കാര്‍ സുഡാനില്‍ അകപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

VK Singh

വിദേശ കാര്യ സഹമന്ത്രി വികെ സിങിന്റെ നേതൃത്വത്തിലുള്ള സംഘം ദക്ഷിണ സുഡാന്‍ അധികൃതരുമായി ചര്‍ച്ച നടത്തുന്നുണ്ട്. സുഡാനില്‍ നിന്ന് രക്ഷപ്പെടുത്തിയ ഇന്ത്യക്കാരെയും കൊണ്ടുള്ള രണ്ടാമത്തെ വിമാനം ഉടന്‍ ദില്ലിയിലെത്തുമെന്നാണ് അറിയുന്നത്. സുഡാന്‍ ഭരണകൂടവുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ഫലമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.

Sudan

കലാപത്തില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെയെല്ലാം നാട്ടിലെത്തിക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. തിരുവനന്തപുരത്തെത്തിയ ആദ്യ സംഘത്തോടൊപ്പം വികെ സിങും ഉണ്ടായിരുന്നു.മന്ത്രി കടകം പള്ളി സുരേന്ദ്രന്‍, ജില്ലാ കളക്ടര്‍ ബിജുപ്രഭാകര്‍ എന്നിവര്‍ നാട്ടിവെത്തിയവരെ സ്വീകരിക്കാനെത്തി. മലയാളികളെ തിരുവനന്തപുരത്തിറക്കിയ ശേഷം ബാക്കിയുള്ളവരെയും കൊണ്ട് വിമാനം ദില്ലിയിലേക്ക് തിരിച്ചു. ജീവന്‍ തിരിച്ച് കിട്ടിയ ആശ്വാസത്തിലാണ് സുഡാനില്‍ നിന്നെത്തിയവര്‍.

Sudan Rescue Team

എന്നാല്‍ തിരികെയെത്തിയവര്‍ ഭൂരിഭാഗം പേര്‍ക്കും ഇന്ത്യയിലേക്ക് വരുന്നതില്‍ യോജിപ്പില്ലായിരുന്നുവത്രേ. ദക്ഷിണ സുഡാനിലെ വ്യവസായങ്ങളും മറ്റും ഉപേക്ഷിച്ച് വരുന്നതില്‍ ഇവര്‍ ആദ്യം വിസമ്മതം പ്രകടിപ്പിച്ചെന്നാണ് അധികൃതര്‍ പറയുന്നത്. സമീപ രാജ്യമായ സുഡാനില്‍ കലാപമില്ല, അവിടേക്ക് ചേക്കാറാനായിരുന്നു ഇവര്‍ക്ക് താല്‍പര്യം.

English summary
India has evacuated 156 of its nationals who were stranded in war-torn South Sudan. First batch of 156 from South Sudan reaches Thiruvananthapuram Airport.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X