കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം വിലകൊടുത്ത് വാങ്ങിയ വാക്സീന്‍റെ ആദ്യ ബാച്ച് കൊച്ചിയിലെത്തി: വിതരണം ഉടന്‍

Google Oneindia Malayalam News

കൊച്ചി: കേരള സര്‍ക്കാര്‍ വാക്സിന്‍ കമ്പനികളില്‍ നിന്നും നേരിട്ട് വിലകൊടുത്ത് വാങ്ങിയ ആദ്യ ബാച്ച് വാക്സിനുകള്‍ സംസ്ഥാനത്ത് എത്തി. മൂന്നരലക്ഷം വാക്സീനാണ് ആദ്യ ബാച്ചിന്റെ ഭാഗമായി എത്തിയത്. പൂനെ സിറം ഇസ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന കോവിഷീല്‍ഡ് വാക്സിനാണ് കേരളം വാങ്ങിച്ചത്. പുനൈയില്‍ നിന്നും ഇന്‍ഡിഗോ വിമാനത്തില്‍ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വാക്സിന്‍ എത്തിയത്. വിമാനത്താവളത്തിൽ നിന്ന് മഞ്ഞുമ്മലിലെ കേരള മെഡിക്കൽ കോർപ്പറേഷൻ വെയർഹൗസിലേക്ക് വാക്സിന്‍ മാറ്റി. ഇവിടെ നിന്നാവും വരും ദിവസങ്ങളില്‍ റിജിയണല്‍ കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്യുക.

ഗുരുതര രോഗികൾക്കും, സമൂഹത്തിൽ നിരന്തരം ഇടപഴകുന്നവർക്കുമായിരിക്കും വാക്സീൻ വിതരണത്തിൽ മുൻഗണനയെന്നാണ് സര്‍ക്കാര്‍ അറിയിക്കുന്നത്. മുൻഗണന സംബന്ധിച്ച മാർഗരേഖ വൈകാതെ സർക്കാർ പുറത്തിറക്കും. കടകളിലെ ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, ബസ്-ഓട്ടോ ടാക്സി ജീവനക്കാര്‍ക്കും വാക്സിന്‍ ലഭിക്കും.

 vaccine

തമിഴ്നാട്ടിൽ സമ്പൂർണ ലോക്ക്ഡൗൺ... ചിത്രങ്ങളിലൂടെ

Recommended Video

cmsvideo
കേരളം വാങ്ങിയ വാക്സിൻ ഇന്നെത്തും: ആദ്യ ബാച്ചിൽ മൂന്നര ലക്ഷം ഡോസ് കൊവിഷീൽഡ് വാക്സിൻ

എല്ലാവർക്കും സൗജന്യ വാക്സിൻ ഉറപ്പാക്കുക എന്ന നിലപാടിലുറച്ച് ഒരു കോടി ഡോസ് വാക്സിന്‍ വിലകൊടുത്ത് വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. സിറം ഇൻസ്റ്റിട്ട്യൂട്ടിൽ നിന്ന് 70 ലക്ഷം ഡോസ് വാക്സിൻ അടുത്ത മൂന്നു മാസത്തേയ്ക്ക് വാങ്ങാനാണ് തീരുമാനം. ഇതിന് 280 കോടി രൂപ ചെലവു വരും. നിലവില്‍ 300 രൂപയാണ് ഒരു ഡോസിന് സിറം ഇന്‍സ്റ്റ്യൂട്ട് ഈടാക്കുന്നു. ഭാരത് ബയോടെക്കിൽ നിന്ന് അടുത്ത മൂന്നു മാസത്തേയ്ക്ക് 30 ലക്ഷം ഡോസാണ് വാങ്ങുന്നത്. സംസ്ഥാനങ്ങള്‍ക്കുള്ള വാക്‌സിന്‍ പ്രതിഡോസ് 400 രൂപയ്ക്കാണ് നല്‍കുന്നത്. നേരത്തെ 600 രൂപയായിരുന്നു നിശ്ചയിച്ചിരുന്നത്.

പല്ലവി ദോറയുടെ പുതിയ ചിത്രങ്ങള്‍ കാണാം

English summary
first batch of covid vaccine purchased by Kerala has reached Kochi: Distribution soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X