കേരളത്തിലും കൊറോണ; ചൈനയില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിക്ക് കൊറോണ സ്ഥിരികരിച്ചു
Recommended Video
ദില്ലി: കേരളത്തിലും കൊറോണ വൈറസ് ബാധ. ചൈനയില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിക്ക് കൊറോ സ്ഥിരീകരിച്ചു. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. വുഹാൻ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന വിദ്യാർത്ഥിക്കാണ് കൊറോണ ബാധിച്ചതെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയാ പിഎബിയെ ഉദ്ധരിച്ചാണ് എഎന്‍ഐയുടെ റിപ്പോര്‍ട്ട്. പരിഭ്രാന്തരാവേണ്ട കാര്യമില്ലെന്നും വിദ്യാര്‍ത്ഥിയുടെ നില ഗുരുതരമല്ലെന്നുമാണ് പിഎബി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നത്. വിദ്യാര്‍ത്ഥിയെ ഐസലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

നിരീക്ഷണം തുടരുന്നു
ഡോക്ടര്‍മാരുടെ സംഘം ശക്തമായ നിരീക്ഷണം തുടരുകയാണ്. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥിക്ക് എന്നത് മാത്രമാണ് ഔദ്യോഗികമായി ലഭിക്കുന്ന വിവരം. മറ്റ് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ലോകാരോഗ്യ സംഘടനയുടെ മാനദ്ധണ്ഡം അനുസരിച്ചാണ് രോഗ ബാധിതന്‍റെ പേരോ മറ്റ് വിവരങ്ങളോ പുറത്തു വിടാത്തത്.

ഇന്ത്യയില്‍ ആദ്യം
ഇന്ത്യയില്‍ ആദ്യമായാണ് കൊറോണ വൈറസ് സ്ഥിരീകരിക്കുന്നത്. ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ നേപ്പാളിലും ശ്രീലങ്കയിലും നേരത്തെ രോഗബാധ സ്ഥിരീകരിച്ചിരുന്നു. മലയാളി വിദ്യാര്‍ത്ഥിക്ക് രോഗ ബാധ സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

യോഗം വിളിച്ചു
എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രതികരണം നടത്താന്‍ സംസ്ഥാന ആരോഗ്യ മന്ത്രിയോ വകുപ്പോ ഇതുവരെ തയ്യാറായിട്ടില്ല. റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ ആരോഗ്യ മന്ത്രി കെകെ ശൈലജ തലസ്ഥാനത്ത് ഉന്നത തല യോഗം വിളിച്ചിട്ടുണ്ട്. യോഗത്തിന് ശേഷം മൂന്ന് മണിക്ക് മന്ത്രി വാര്‍ത്ത സമ്മേളനം നടത്തി സാഹചര്യങ്ങള്‍ വിശദീകരിച്ചേക്കും.
|
ട്വീറ്റ്
വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ റിപ്പോര്‍ട്ട്

ജാഗ്രത തുടരണം
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊറോണ വൈറസ് വ്യാപിച്ചത് ചൈനയില്‍ നിന്നായതുകൊണ്ട് ചൈനയില്‍ നിന്നും വന്നവര്‍ ജാഗ്രത തുടരണമെന്ന് മന്ത്രി കെകെ ശൈലജ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ചൈനയില്‍ നിന്നും വരുന്നവര്‍ മറ്റ് സ്ഥലങ്ങളില്‍ യാത്ര ചെയ്യാതെ നേരെ വീടുകളിലെത്തി സ്വയം പ്രതിരോധം തീര്‍ക്കണം. വീട്ടിനുള്ളില്‍ ആരുമായി സമ്പര്‍ക്കമില്ലാതെ ഒരു മുറിയില്‍ തന്നെ 28 ദിവസം കഴിയേണ്ടതാണെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

പ്രത്യേക ചികിത്സ സംവിധാനം
പനി, ചുമ, ശ്വാസതടസം എന്നീ രോഗലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ എല്ലാ ജില്ലകളിലും സജ്ജമാക്കിയിരിക്കുന്ന പ്രത്യേക ചികിത്സ സംവിധാനവുമായി നേരിട്ട് ബന്ധപ്പെട്ട ശേഷം അവിടെ എത്തേണ്ടതാണ്. മറ്റൊരു ആശുപത്രിയിലും പോകേണ്ടതില്ല. ഇത്തരം സംവിധാനങ്ങളുടെ ഫോണ്‍ നമ്പരും വിശദ വിവരങ്ങളും ദിശ 0471 255 2056 എന്ന നമ്പരില്‍ വിളിച്ചാല്‍ ലഭ്യമാകും.

ആകെ 806 പേര്‍
സ്വന്തം സുരക്ഷയും മറ്റ് ബന്ധുക്കളുടെ സുരക്ഷയും നാടിന്റെ സുരക്ഷയും മുന്‍ നിര്‍ത്തി ചൈനയില്‍ പോയി വന്നവര്‍ എല്ലാവരും ഇത് കര്‍ശനമായി പാലിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. പുതുതായി 173 പേരുള്‍പ്പെടെ കേരളത്തില്‍ ഇതുവരെ ആകെ 806 പേര്‍ നിരീക്ഷണത്തിലാണ്. അതില്‍ 10 പേര്‍ മാത്രമാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളുവെന്നുമാണ് ബുധനാഴ്ച്ച വൈകീട്ട് മന്ത്രി അറിയിച്ചത്

6 പേരുടെ ഫലം
796 പേര്‍ വീട്ടിലെ നിരീക്ഷണത്തിലാണ്. ഇതുവരെ 19 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതില്‍ 9 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 16 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി പൂന വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ 10 പേര്‍ക്കും കൊറോണ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. 6 പേരുടെ ഫലം വരാനുണ്ട്. ബുധനാഴ്ച അഡ്മിറ്റാക്കിയ 3 പേരുടെ സാമ്പിളുകളും എടുത്തിട്ടുണ്ടെന്നും കെകെ ശൈലജ കഴിഞ്ഞ ദിവസത്തെ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്
ആരോഗ്യ മന്ത്രി












Click it and Unblock the Notifications