കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലും കൊറോണ: രോഗി തൃശൂരിലെ ആശുപത്രിയില്‍ ഐസലേഷന്‍ വാര്‍ഡില്‍, ഗുരുതരമല്ലെന്ന് മന്ത്രി

Google Oneindia Malayalam News

Recommended Video

cmsvideo
KK Shylaja's Press Meet: First Corona virus Reported In Kerala | Oneindia Malayalam,

തിരുവനന്തപുരം: കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലഷ. വകുപ്പ്തല യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചത്. ചൈനയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തൃശൂര്‍ ജില്ലാ ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡിലാണ് വിദ്യാര്‍ത്ഥിയെ പ്രവേശിപ്പിച്ചിരിക്കുന്നതെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. വിദ്യാര്‍ത്ഥിനിയെ നേരത്തെ തന്നെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റിയിരുന്നു. രോഗിയുടെ നില ഗുരുതരമല്ലെന്നും മന്ത്രി അറിയിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ..

മന്ത്രി പറയുന്നത്

മന്ത്രി പറയുന്നത്

രാവിലെ കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറി പ്രീതി സുധനും ക്യാമ്പിനറ്റ് സെക്രട്ടറിയും ചേര്‍ന്ന് ഒരു വീഡിയോ കോണ്‍ഫറന്‍സ് ഉണ്ടായിരുന്നു. കേരളത്തില്‍ നിന്ന് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജനാണ് അതില്‍ പങ്കെടുത്തത്. കേരളത്തില്‍ നിന്ന് 20 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിരുന്നു. അതില്‍ പത്തെണ്ണം നെഗറ്റീവ് ആയിട്ടാണ് വന്നതെന്ന് മന്ത്രി വാര്‍ത്താ സമ്മേളനത്തല്‍ പറഞ്ഞു.

ഒന്ന് പോസീവ്

ഒന്ന് പോസീവ്

പിന്നീട് വന്ന 6 റിസല്‍ട്ടുകളില്‍ ഒന്ന് പോസിറ്റാവായിരുന്നു. ഒന്നാമത്തെ ടെസ്റ്റിലാണ് പോസിറ്റിവാണ് എന്ന് കണ്ടെത്തിയത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ നിന്ന് ആ വിവരം കിട്ടിയിട്ടുണ്ടെങ്കിലും റിസല്‍ട്ട് ഇതുവരെ സംസ്ഥാന ആരോഗ്യ വകുപ്പിന് അയച്ച് തന്നിട്ടില്ല. അടുത്ത് തന്നെ അത് കിട്ടും.

കൂടുതല്‍ ജാഗ്രത

കൂടുതല്‍ ജാഗ്രത

ഒരു റിസല്‍ട്ട് പോസിറ്റീവ് ആയതോടെ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. നേരത്തെ തന്നെ വൈറസ് ബാധ സംശയിച്ച് ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച നാല് കുട്ടികളില്‍ ഒരാളുടെ റിസല്‍ട്ടാണ് പോസിറ്റീവ് ആയിട്ടുള്ളത്. വുഹാനില്‍ വന്ന വിദ്യാര്‍ത്ഥിയാണ് അത്. തൃശൂര്‍ ജനറല്‍ ആശുപത്രിയിലാണ് അവരെ ഐസലേറ്റ് ചെയ്തിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

റിപ്പോര്‍ട്ട് ചെയ്യണം

റിപ്പോര്‍ട്ട് ചെയ്യണം

എല്ലാ ജില്ലകളിലും ഐസലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഒരുപാട് ഭയപ്പെടേണ്ട കാര്യമില്ല. വിദ്യാര്‍ത്ഥിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇരുപതിലേറെ രാജ്യങ്ങളില്‍ ഇതിനോടകം തന്നെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ നിന്ന്, പ്രത്യേകിച്ച് ചൈനയില്‍ നിന്ന് തിരിച്ചു വരുന്നവര്‍ ആരോഗ്യ വകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യണം.

ചൈനയില്‍ നിന്ന് വന്നവര്‍

ചൈനയില്‍ നിന്ന് വന്നവര്‍

ചിലര്‍ സ്വമേധയാ ആരോഗ്യ വകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും മറ്റ് ചിലര്‍ ഇതില്‍ നിന്ന് വിട്ട് നിന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അവരെ അങ്ങോട്ട് പോയി കണ്ട് പിടിക്കേണ്ടതായി വന്നു. അതുകൊണ്ട് തന്നെ ചൈനയില്‍ നിന്ന് വന്നവര്‍ നിര്‍ബന്ധമായും ആരോഗ്യ വകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ആരോഗ്യം വകുപ്പ് മന്ത്രി പറഞ്ഞു.

തൃശൂരില്‍ പോവും

തൃശൂരില്‍ പോവും

സംശയമുള്ള ഏത് കേസ് റിപ്പോര്‍ട്ട് ചെയ്താലും അവരെ ഐസലേഷന്‍ ചെയ്യുന്നുണ്ട്. എല്ലാ ചികിത്സയും ചെയ്യുന്നുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ വളരെ ജാഗ്രതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഇനി സ്വീകരിക്കേണ്ട നടപടി ക്രമങ്ങളും സ്വീകരിച്ചു വരികയാണ്. ഇന്ന് തന്നെ തൃശൂരില്‍ പോയി യോഗം ചേരുന്നുണ്ട്. രോഗിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നതാണ് ഉചിതമെന്നാണ് കരുതുന്നത്.

നിരീക്ഷണം ശക്തമാക്കി

നിരീക്ഷണം ശക്തമാക്കി

റിപ്പോര്‍ട്ട് ചെയ്യാതെ ഒരു കേസും പോവരുത്. റിപ്പോര്‍ട്ട് ചെയ്ത് എണ്ണം കൂട്ടുന്നതിനല്ല പ്രധാന്യം, റിപ്പോര്‍ട്ട് ചെയ്ത് ചികിത്സിക്കുന്നതിനാണ് പ്രാധാന്യമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ നിരീക്ഷണ സംവിധാനങ്ങള്‍ ശക്തമാക്കുമെന്ന് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും വ്യക്തമാക്കി.

ഇന്ത്യയില്‍ ആദ്യം

ഇന്ത്യയില്‍ ആദ്യം

അതേസമയം ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം അനുസരിച്ചാണ് രോഗ ബാധിതന്‍റെ പേരോ മറ്റ് വിവരങ്ങളോ പുറത്തു വിടാത്തതെന്നാണ് സൂചന. ഇന്ത്യയില്‍ ആദ്യമായാണ് കൊറോണ വൈറസ് സ്ഥിരീകരിക്കുന്നത്. ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ നേപ്പാളിലും ശ്രീലങ്കയിലും നേരത്തെ രോഗബാധ സ്ഥിരീകരിച്ചിരുന്നു.

 കേരളത്തിലും കൊറോണ; ചൈനയില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിക്ക് കൊറോണ സ്ഥിരികരിച്ചു കേരളത്തിലും കൊറോണ; ചൈനയില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിക്ക് കൊറോണ സ്ഥിരികരിച്ചു

 ഒരു വാക്കും പിന്‍വലിക്കില്ലെന്ന് പറഞ്ഞ അവതാരകന്‍ വേണു ഒടുവില്‍ സന്ദീപ് വാര്യരോട് മാപ്പ് പറഞ്ഞു ഒരു വാക്കും പിന്‍വലിക്കില്ലെന്ന് പറഞ്ഞ അവതാരകന്‍ വേണു ഒടുവില്‍ സന്ദീപ് വാര്യരോട് മാപ്പ് പറഞ്ഞു

English summary
First Coronavirus Reported In Kerala; kk kk shylaja's press meet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X