രാജസ്ഥാനിലെ ആദ്യ ഡെല്‍റ്റ പ്ലസ് കൊവിഡ് രോഗി രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച ആള്‍
ബിക്കാനിര്‍: കൊറോണവൈറസിന്റെ ഡെല്‍റ്റ പ്ലസ് വകഭേദം വലിയ ഭീതിയാണ് ഇപ്പോള്‍ ഉയര്‍ത്തുന്നത്. രാജ്യത്താകമാനം 50 പേര്‍ക്കാണ് ഈ വൈറസിന്റെ ബാധ സ്ഥിരീകരിച്ചിട്ടുള്ളു എങ്കിലും, അതിവേഗ വ്യാപനത്തിന്റെ സാധ്യതകളെ കുറിച്ച് തന്നെ ആണ് ആശങ്ക.
ഇതിനിടെയാണ് രാജസ്ഥാനില്‍ നിന്നുള്ള ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ച വ്യക്തിയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വരുന്നത്. രണ്ട് ഡോസ് വാക്‌സിനുകളും സ്വീകരിച്ച 69 കാരിയ്ക്കാണ് ഡെല്‍റ്റ പ്ലസ് ബാധ കണ്ടെത്തിയത് എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.

ഇക്കാര്യത്തില്‍ ആശ്വമേകുന്ന മറ്റ് ചില വിവരങ്ങളും ഉണ്ട്. ഇവര്‍ പൂര്‍ണമായും കൊവിഡ് മുക്തയായിക്കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല, ഇവര്‍ക്ക് പ്രത്യക്ഷ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നതും ഇല്ല. ബിക്കാനീര്‍ ചീഫ് മെഡിക്കല്‍ ആന്റ് ഹെല്‍ത്ത് ഓഫീസര്‍ ഡോ ഒപി ചാഹര്‍ ആണ് ഇക്കാര്യം അറിയിച്ചത്.
മെയ് 30 ന് ആയിരുന്നു ഇവരുടെ സാംപിള്‍ പൂണെയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് ജീനോം സീക്വന്‍സിങ്ങിനായി ആയച്ചത്. വെള്ളിയാഴ്ചയാണ് പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചത്. ഇവര്‍ താമസിക്കുന്ന ബംഗ്ലാനഗര്‍ കോളനിയില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്ന് ഡോ ചാഹര്‍ അറിയിച്ചു.
ഇതിനിടെ മഹാരാഷ്ട്രയില്‍ കൊവിഡ് ഡെല്‍റ്റ് പ്ലസാ വകഭേദം ബാധിച്ച ഒരു രോഗി മരിച്ച വാര്‍ത്തയും പുറത്ത് വന്നിട്ടുണ്ട്. മറ്റ് രോഗാവസ്ഥകളുണ്ടായിരുന്ന എണ്‍പതുകാരിയാണ് മരിച്ചത്. തമിഴ്‌നാട്ടിലും ഡെല്‍റ്റ് പ്ലസ് വകഭേദം ബാധിച്ച ഒരാള്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചെന്നൈയില്‍ 32 കാരിയായ നഴ്‌സിനും കാഞ്ചീപുരത്ത് മറ്റൊരാള്‍ക്കും ഡെല്‍റ്റ പ്ലസ് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications