Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയിലില്‍ ദിലീപിന്റെ ഗതി എംഎല്‍എയ്ക്കും..! ഭക്ഷണം വേണ്ട..! ആദ്യരാത്രി കൂട്ടിന് കൊതുകുകൾ മാത്രം..!

തിരുവനന്തപുരം: നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ സംഭവം രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ആദ്യത്തെ റേപ്പ് ക്വട്ടേഷന്‍ ആയിരുന്നു. അത് പോലെ തന്നെ പീഡനക്കേസില്‍ ഒരു എംഎല്‍എ അറസ്റ്റിലാവുന്നത് കേരളത്തിന്റെ ചരിത്രത്തില്‍ ഇതാദ്യത്തെ സംഭവമാണ്. നെയ്യാറ്റിന്‍കരയിലെ വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ കോവളം എംഎല്‍എ എം വിന്‍സെന്റ് അഴിയെണ്ണുകയാണ്. നടന്‍ ദിലീപിന്റെ ജയില്‍വാസം പോലെ വിന്‍സെന്റ് എംഎല്‍എയുടെ ജയില്‍ജീവിതവും ഒട്ടും സുഖകരമല്ല.

സാധാ തടവുകാരൻ

സാധാ തടവുകാരൻ

സൂപ്പര്‍സ്റ്റാര്‍ പദവിയില്‍ നിന്നും ഒറ്റരാത്രി കൊണ്ട് വെറും ജയില്‍പുള്ളി ആയി മാറിയ ദിലീപിന്റെ ജയില്‍ജീവിതം വലിയ വാര്‍ത്ത ആയിരുന്നു. ആലുവ സബ്ജയിലില്‍ കഴിയുന്ന ദിലീപിന് പ്രത്യേക പരിഗണനയൊന്നും ലഭിച്ചിരുന്നില്ല. എംഎല്‍എയുടെ അവസ്ഥയും അതുപോലൊക്കെ തന്നെ.

നെയ്യാറ്റിൻകര ജയിലിൽ

നെയ്യാറ്റിൻകര ജയിലിൽ

നെയ്യാറ്റിന്‍കര സ്‌പെഷ്യല്‍ സബ്ജയിലില്‍ ആണ് എംഎല്‍എയെ പാര്‍പ്പിച്ചിരിക്കുന്നത്. അറസ്റ്റിലായ ദിവസം രാത്രി എട്ടരയോടെയാണ് പോലീസ് വാഹനത്തില്‍ എം വിന്‍സെന്റിനെ ജയിലിലേക്ക് എത്തിച്ചത്.

വീടിനടുത്ത് തന്നെ

വീടിനടുത്ത് തന്നെ

ആലുവക്കാരനായ ദിലീപിന് ആലുവ ജയിലിലാണ് ഇടം ലഭിച്ചത്. അതു പോലെ നെയ്യാറ്റിന്‍കര ബാലരാമപുരം സ്വദേശിയായ എം വിന്‍സെന്റിനും വീടിന് അടുത്തുള്ള ജയിലില്‍ തന്നെയാണ് തടവ് ജീവിതം.

ആദ്യരാത്രി ഒറ്റയ്ക്ക്

ആദ്യരാത്രി ഒറ്റയ്ക്ക്

ആദ്യ രാത്രി എംഎല്‍എയ്ക്ക് ജയിലില്‍ ഏകാന്തവാസം ആയിരുന്നു. മറ്റ് തടവുകാരില്‍ നിന്നും ഉപദ്രവം ഇല്ലാതിരിക്കാന്‍ ഒറ്റയ്ക്കാണ് എംഎല്‍എയെ ആദ്യ ദിവസം പാര്‍പ്പിച്ചത്. ദിലീപിനേയും ആദ്യദിവസം ഒറ്റയ്ക്കായിരുന്നു താമസിപ്പിച്ചത്.

സെല്ലിലല്ല ഉറക്കം

സെല്ലിലല്ല ഉറക്കം

ജയില്‍ അധികൃതര്‍ മീറ്റിംഗിനും മറ്റ് ഔദ്യോഗിക കാര്യങ്ങള്‍ക്കുമായി ഉപയോഗിക്കുന്നു പ്രത്യേക മുറിയില്‍ ആണ് എം വിന്‍സെന്റ് ഉറങ്ങിയത്. എന്നാല്‍ മറ്റ് തടവ് പുള്ളികള്‍ക്കൊപ്പം ഉടനെ തന്നെ സെല്ലിലേക്ക് എംഎല്‍എയെ മാറ്റുമെന്നാണ് അറിയുന്നത്.

ഭക്ഷണം കഴിച്ചില്ല

ഭക്ഷണം കഴിച്ചില്ല

കഴിഞ്ഞ ദിവസം രാത്രി എംഎല്‍എ ജയില്‍ ഭക്ഷണവും കഴിച്ചില്ല. ഭക്ഷണക്കാര്യം ജയില്‍ അധികൃതര്‍ ചോദിച്ചപ്പോള്‍ വേണ്ട എന്നായിരുന്നു മറുപടി. ദിലീപിന് ഒരു ദിവസം അത്താഴപ്പട്ടിണി കിടക്കേണ്ടി വന്നത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പായയും പുതപ്പും മാത്രം

പായയും പുതപ്പും മാത്രം

എംഎല്‍എ എന്ന യാതൊരു പ്രത്യേക പരിഗണനയും എം വിന്‍സെന്റിന് ജയിലില്‍ ലഭിക്കില്ല. കിടക്കാന്‍ ഒരു പായും രണ്ട് പുതപ്പുമാണ് ജയില്‍ അധികൃതര്‍ എംഎല്‍എയ്ക്ക് അനുവദിച്ചിരിക്കുന്നത്.

മാന്യമായ പരിഗണന

മാന്യമായ പരിഗണന

രണ്ട് കൈലിമുണ്ടും രണ്ട് ഷര്‍ട്ടും ഒരു തോര്‍ത്തും എംഎല്‍എയ്ക്ക് നല്‍കിയിട്ടുണ്ട്. കൂടാതെ പേസ്റ്റും ബ്രഷും മാത്രമാണ് അധികം ലഭിക്കുക. പ്രത്യക പരിഗണന ഇല്ലെങ്കിലും തടവ് പുള്ളിക്ക് ലഭിക്കുന്ന മാന്യമായ പരിഗണന ഉണ്ടാകുമെന്ന് അധികൃതര്‍ പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+