സ്ത്രീകള്‍ക്കെതിരേയുള്ള റേപ്പ് കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക ലബോറട്ടറി; രാജ്യത്തെ ആദ്യ ഡിഎന്‍എ സ്ത്രീ ഫോറന്‍സിക് ലബോറട്ടറിയ്ക്ക് ചണ്ഡീഗഢില്‍ തറക്കല്ലിട്ടു
കൊച്ചി/ ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന രാജ്യത്തെ ആദ്യ നൂതന ഫോറന്‍സിക് ലബോറട്ടറിയായ സഖി സുരക്ഷ ഡിഎന്‍എ ഫോറന്‍സിക് ലബോറട്ടറിയ്ക്ക് കേന്ദ്ര വനിതാ, ശിശു വികസന മന്ത്രി മനേക ഗാന്ധി ചണ്ഡീഗഢില്‍ തറക്കല്ലിട്ടു. ചണ്ഡീഗഢിലെ സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലാബ് (സിഎഫ്എസ്എല്‍) ക്യാമ്പസിലാണ് സഖി സുരക്ഷ ഡിഎന്‍എ ഫോറന്‍സിക് ലബോറട്ടറി നിര്‍മിക്കുന്നത്.
സിഎഫ്എസ്എല്‍ പ്രതിവര്‍ഷം 160 കേസുകള്‍ കൈകാര്യം ചെയ്യുന്ന സ്ഥാനത്ത് 2000 കേസുകള്‍ പരിശോധിക്കാന്‍ പുതിയ ലാബോറട്ടിയിലൂടെ സാധിക്കും. ലൈംഗിക പീഡന കേസുകളിലെ ഫോറന്‍സിക് ഡിഎന്‍എ പരിശോധനകള്‍ പൂര്‍ത്തിയാക്കുന്നതിന് ലബോറട്ടറി സഹായകരമാവുമെന്നും മന്ത്രി പറഞ്ഞു. ഇത്തരത്തിലുള്ള അഞ്ച് ലാബോറട്ടറികള്‍ മുംബൈ, ചെന്നൈ, ഗോഹാട്ടി, പൂനെ, ഭോപ്പാല്‍ എന്നിവിടങ്ങളില്‍ വരുന്ന മൂന്നു മാസത്തിനുള്ളില്‍ ആരംഭിക്കുമെന്നും മനേക ഗാന്ധി അറിയിച്ചു.

ലൈംഗിക പീഡന കേസുകളിലെ ഫോറന്‍സിക് പരിശോധനകള്‍ക്കുള്ള സാമ്പിള്‍ ശേഖരണത്തിനുപയോഗിക്കുന്ന പ്രത്യേക ഫോറന്‍സിക് കിറ്റുകള്‍ 2018 ജൂലൈ മാസം മുതല്‍ എല്ലാ പോലീസ് സ്റ്റേഷനുകളിലും, ആശുപത്രികളിലും എത്തിക്കുമെന്നും മന്ത്രി അറിയിച്ചു. ഫോറന്‍സിക് പരിശോധനയ്ക്കായി ശേഖരിയ്ക്കേണ്ട സാമ്പിളുകളുടെ സമ്പൂര്‍ണ്ണ പട്ടികയും, സാമ്പിളുകള്‍ ശേഖരിക്കുന്നതിനുള്ള ഉപകരണങ്ങളും കിറ്റില്‍ ഉണ്ടായിരിക്കും. സാമ്പിളടങ്ങിയ കിറ്റുകള്‍, വ്യക്തിയുടെ പേര്, തീയതി, സമയം എന്നിവ രേഖപ്പെടുത്തി സീല്‍ ചെയ്ത ശേഷമാണ് ഫോറന്‍സിക് ലബോറട്ടികളിലേക്ക് പരിശോധനയ്ക്ക് അയയ്ക്കുക.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു












Click it and Unblock the Notifications