കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകള്‍ക്കെതിരേയുള്ള റേപ്പ് കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക ലബോറട്ടറി; രാജ്യത്തെ ആദ്യ ഡിഎന്‍എ സ്ത്രീ ഫോറന്‍സിക് ലബോറട്ടറിയ്ക്ക് ചണ്ഡീഗഢില്‍ തറക്കല്ലിട്ടു

  • By Desk
Google Oneindia Malayalam News

കൊച്ചി/ ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന രാജ്യത്തെ ആദ്യ നൂതന ഫോറന്‍സിക് ലബോറട്ടറിയായ സഖി സുരക്ഷ ഡിഎന്‍എ ഫോറന്‍സിക് ലബോറട്ടറിയ്ക്ക് കേന്ദ്ര വനിതാ, ശിശു വികസന മന്ത്രി മനേക ഗാന്ധി ചണ്ഡീഗഢില്‍ തറക്കല്ലിട്ടു. ചണ്ഡീഗഢിലെ സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലാബ് (സിഎഫ്എസ്എല്‍) ക്യാമ്പസിലാണ് സഖി സുരക്ഷ ഡിഎന്‍എ ഫോറന്‍സിക് ലബോറട്ടറി നിര്‍മിക്കുന്നത്.

സിഎഫ്എസ്എല്‍ പ്രതിവര്‍ഷം 160 കേസുകള്‍ കൈകാര്യം ചെയ്യുന്ന സ്ഥാനത്ത് 2000 കേസുകള്‍ പരിശോധിക്കാന്‍ പുതിയ ലാബോറട്ടിയിലൂടെ സാധിക്കും. ലൈംഗിക പീഡന കേസുകളിലെ ഫോറന്‍സിക് ഡിഎന്‍എ പരിശോധനകള്‍ പൂര്‍ത്തിയാക്കുന്നതിന് ലബോറട്ടറി സഹായകരമാവുമെന്നും മന്ത്രി പറഞ്ഞു. ഇത്തരത്തിലുള്ള അഞ്ച് ലാബോറട്ടറികള്‍ മുംബൈ, ചെന്നൈ, ഗോഹാട്ടി, പൂനെ, ഭോപ്പാല്‍ എന്നിവിടങ്ങളില്‍ വരുന്ന മൂന്നു മാസത്തിനുള്ളില്‍ ആരംഭിക്കുമെന്നും മനേക ഗാന്ധി അറിയിച്ചു.

news

ലൈംഗിക പീഡന കേസുകളിലെ ഫോറന്‍സിക് പരിശോധനകള്‍ക്കുള്ള സാമ്പിള്‍ ശേഖരണത്തിനുപയോഗിക്കുന്ന പ്രത്യേക ഫോറന്‍സിക് കിറ്റുകള്‍ 2018 ജൂലൈ മാസം മുതല്‍ എല്ലാ പോലീസ് സ്റ്റേഷനുകളിലും, ആശുപത്രികളിലും എത്തിക്കുമെന്നും മന്ത്രി അറിയിച്ചു. ഫോറന്‍സിക് പരിശോധനയ്ക്കായി ശേഖരിയ്ക്കേണ്ട സാമ്പിളുകളുടെ സമ്പൂര്‍ണ്ണ പട്ടികയും, സാമ്പിളുകള്‍ ശേഖരിക്കുന്നതിനുള്ള ഉപകരണങ്ങളും കിറ്റില്‍ ഉണ്ടായിരിക്കും. സാമ്പിളടങ്ങിയ കിറ്റുകള്‍, വ്യക്തിയുടെ പേര്, തീയതി, സമയം എന്നിവ രേഖപ്പെടുത്തി സീല്‍ ചെയ്ത ശേഷമാണ് ഫോറന്‍സിക് ലബോറട്ടികളിലേക്ക് പരിശോധനയ്ക്ക് അയയ്ക്കുക.
English summary
First women's forensic laboratory
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X