കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് 34 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്സിന്‍ നല്‍കി, 9 % പേര്‍ക്ക് രണ്ട് ഡോസും നല്‍കി

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് 34 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്സിന്‍ നല്‍കിക്കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ. 9 % പേര്‍ക്ക് രണ്ട് ഡോസും നല്‍കിയിട്ടുണ്ട്. 40 വയസ്സിനു മുകളിലുള്ളവര്‍ക്കെല്ലാം ജൂലൈ 15 ഓടെ ആദ്യ ഡോഡ് വാക്സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

മുഖ്യമന്ത്രിയുടെ വാക്കുകൾ: രണ്ടാം തരംഗം ഉയരാനായി തുടങ്ങിയ
സന്ദര്‍ഭത്തില്‍ തന്നെ ലോക്ഡൗണിലേയ്ക്ക് പോയ അപൂര്‍വം പ്രദേശങ്ങളിലൊന്നായിരുന്നു കേരളം. അതുകൊണ്ട് രോഗവ്യാപനം നിയന്ത്രണാതീതമാകാതെ നോക്കാനും നമ്മുടെ ആരോഗ്യ സംവിധാനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന വിധത്തില്‍ രോഗികളുടെ എണ്ണം പിടിച്ചു നിര്‍ത്താനും സാധിച്ചു. ഇതിന്‍റെ മറ്റൊരു വശം രോഗബാധയുണ്ടാകാത്ത, രോഗികളാകാന്‍ സാധ്യതയുള്ള ഒരുപാടാളുകള്‍ നമ്മുടെ നാട്ടില്‍ ഇനിയുമുണ്ടാകും എന്നതാണ്. ലോക്ഡൗണ്‍ ലഘൂകരിക്കുന്ന വേളയില്‍ അവരില്‍ പലര്‍ക്കും രോഗം പിടിപെടാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് രണ്ടാം തരംഗമുണ്ടായ ഇന്ത്യയിലെ മിക്ക സ്ഥലങ്ങളേക്കാള്‍ കൂടുതല്‍ സമയം ഇവിടെ അത് നീണ്ടു നില്‍ക്കാം.

അവിടങ്ങളില്‍ രോഗം അതിവേഗമുയരുകയും വലിയ നാശം വിതച്ചതിനു ശേഷം പെട്ടെന്നു താഴുകയുമാണ് ചെയ്തത്. പക്ഷേ. ഇവിടെ നമ്മള്‍ രോഗം ഉച്ചസ്ഥായിയില്‍ എത്തുന്നത് ദീര്‍ഘിപ്പിക്കുകയും അതിനെ താഴ്ത്തി നിര്‍ത്തുകയും ചെയ്യുക എന്ന നയമാണ് സ്വീകരിച്ചത്. അതുകൊണ്ടാണ് മറ്റിടങ്ങളെ അപേക്ഷിച്ച് മരണങ്ങളുടെ എണ്ണവും നിരക്കും കുറച്ചു നിര്‍ത്താന്‍ നമുക്ക് സാധിച്ചത്. അതുകൊണ്ട് തന്നെ ഇവിടെ രണ്ടാം തരംഗം മറ്റിടങ്ങളേക്കാള്‍ നീണ്ടു നില്‍ക്കും എന്നത് സ്വാഭാവികമാണ്.

covid

നിലവില്‍ ലോകത്ത് ഒരിടത്തും കോവിഡിനെ പരിപൂര്‍ണമായി ഇല്ലാതാക്കാന്‍ സാധിച്ചിട്ടില്ല. പകരം, ഒരു പ്രദേശത്തെ ആരോഗ്യ സംവിധാനങ്ങള്‍ക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന വിധത്തില്‍ അതിനെ പിടിച്ചു നിര്‍ത്തുക എന്നതാണ് ചെയ്യാനുള്ളത്. അതാണ് തുടക്കം മുതല്‍ കേരളം സ്വീകരിച്ചു വന്ന നിലപാട്. നമുക്ക് രോഗ നിയന്ത്രണത്തില്‍ വലിയ മാറ്റം സാധ്യമായിട്ടുണ്ട്. അതിന് നിരവധി ഉദാഹരണങ്ങളുണ്ട്. എറണാകുളം ജില്ലയിലെ ചെല്ലാനത്തിന്‍റേത് ഒരു മികച്ച മാതൃകയാണ്. 70 ശതമാനത്തിലേറെ ടി.പി. ആര്‍ ഉയര്‍ന്ന ചെല്ലാനത്ത് ഫലപ്രദമായ പ്രതിരോധത്തിലൂടെ 16.8 ശതമാനമായി താഴ്ന്നു. 45 വയസിന് മുകളിലുള്ളവര്‍ക്ക് സമ്പൂര്‍ണ്ണ വാക്സിനേഷന്‍ നടത്തിയതുള്‍പ്പെടെ ബഹുതല ഇടപെടലിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.

രോഗികളുടെ എണ്ണത്തില്‍ മുന്‍നിരയിലുള്ള തിരുവനന്തപുരം ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നുണ്ട്. 14.2 ശതമാനമാണ് ജൂണ്‍ 14ലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 28 പഞ്ചായത്തുകളിലാണ് കോവിഡ് വ്യാപനം രൂക്ഷം. ഇവിടങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിനു മുകളിലാണ്. ഈ പഞ്ചായത്തുകള്‍ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ച് നിയന്ത്രണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. വല്ലാതെ വ്യാപനമുള്ള പഞ്ചായത്തുകള്‍ പ്രത്യേകം കണ്ടത്തും.

ഗ്രാമീണ മേഖലയില്‍ കോവിഡ് വ്യാപനം തടയുന്നതിനായി പരിശോധന ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ള പഞ്ചായത്ത് പരിധിയിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ പ്രതിദിനം കുറഞ്ഞത് 100 പേരെയെങ്കിലും പരിശോധനയ്ക്കു വിധേയരാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയില്‍ വൃദ്ധ സദനങ്ങളില്‍ 100 ശതമാനം പേര്‍ക്കും വാക്സിന്‍ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. 66 വൃദ്ധ സദനങ്ങളിലെ 1,591 അന്തേവാസികള്‍ക്ക് ഒരു ഡോസ് വാക്സിന്‍ നല്‍കി. ഇതില്‍ 332 പേര്‍ രണ്ടു ഡോസും സ്വീകരിച്ചവരാണ്. കിടപ്പു രോഗികള്‍ക്കുള്ള വാക്സിനേഷനും പുരോഗമിക്കുന്നു.
കോഴിക്കോട് ജില്ലയിലെ ചില വാക്സിനേഷന്‍ സെന്‍ററുകളില്‍ അടിസ്ഥാന സൗകര്യങ്ങളില്ല എന്ന പരാതി പരിശോധിച്ച് പരിഹരിക്കാന്‍ നിര്‍ദേശം നല്‍കി.

Recommended Video

cmsvideo
Covid Vaccine Production In Kerala: S Chithra IAS Appointed As Project Director | Oneindia Malayalam

സര്‍ക്കാര്‍ പ്രിന്‍റിങ്ങ് പ്രസ് പ്രവര്‍ത്തനം അനീുവദിക്കും. റജിസ്ട്രേഷന്‍, ആധാരമെഴുത്ത് ഓഫീസുകളുടെ പ്രവര്‍ത്തനം ഭാഗികമായി അനുവദിക്കാമെന്നാണ് കാണുന്നത്. ലോട്ടറി മേഖലയിലെ പ്രതിസന്ധി രൂക്ഷമാണ്. പുതിയ സാഹചര്യത്തില്‍ ലോട്ടറി വില്‍പന അനുവദിക്കുന്നത് പരിഗണിക്കും. രോഗവ്യാപനത്തിന്റെയും പുനര്‍ രോഗബാധയുടെയും മറ്റും സ്വഭാവം പഠന വിധേയമാക്കും. മരണ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുമ്പോള്‍ വിലാസത്തിലും പേരിലും പിശകു വരരുതെന്ന് പ്രത്യേക നിര്‍ദേശം നല്‍കി. മരണപ്പെട്ടവരുടെ ബന്ധുക്കളോട് ഫോറം പൂരിപ്പിച്ച് നൽകാൻ നിർദ്ദേശിക്കും. ലോക്ക് ഡൗണ്‍ മേഖലകളില്‍നിന്ന് പരീക്ഷയ്ക്കു പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക അനുമതി നല്‍കും. മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയിലുള്ളവരെ പൂര്‍ണ്ണമായി സജ്ജമാവുക ഒഴിച്ചുകൂടാനാവാത്തതാണ്. അവരെ പൂർണമായും വാക്സിനേറ്റ് ചെയ്യാന്‍ ശ്രമിക്കും.

English summary
First dose vaccine given to 34 percentage of people in Kerala, Says CM Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X