കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി മന്ത്രിസഭയില്‍ നിന്നും രാജിവെച്ചത് 5 മന്ത്രിമാര്‍; ആദ്യം ഇപി ജയരാജന്‍, ഒടുവില്‍ കെടി ജലീല്‍

Google Oneindia Malayalam News

തിരുവനന്തപുരം: ലോകായുക്ത ഉത്തരവ് വന്നിട്ടും മന്ത്രി പദവിയില്‍ തുടരാനുള്ള നടപടികളുമായി മുന്നോട്ടുപോയ കെടി ജലീലിന് മുന്നില്‍ ഒടുവില്‍ വിലങ്ങ് തടിയായത് മുഖ്യമന്ത്രിയുടേയും പാര്‍ട്ടിയുടേയും തീരുമാനം. ബന്ധു നിയമന വിവാദത്തില്‍ ജലീല്‍ കുറ്റക്കാരനാണെന്നും എത്രയും പെട്ടെന്ന് മന്ത്രി പദവിയില്‍ നിന്നും പുറത്താക്കണമെന്ന ലോകായുക്ത വിധി ഉണ്ടായിട്ടും ജലീല്‍ രാജിവെക്കാതിരുന്നത് സിപിഎമ്മിനുള്ളില്‍ തന്നെ വ്യത്യസ്ത അഭിപ്രായങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഒടുവില്‍ പാര്‍ട്ടിയും മുഖ്യമന്ത്രിയും ആവശ്യപ്പെട്ടതിന് പിന്നാലെ മന്ത്രി പദവി രാജവെക്കാന്‍ ജലീല്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ പിണറായി വിജയന്‍ മന്ത്രിസഭയില്‍ നിന്നും രാജിവെക്കുന്ന അഞ്ചാമത്തെ മന്ത്രിയായി ജലീല്‍.

ഒടുവില്‍ ജലീല്‍

ഒടുവില്‍ ജലീല്‍

സംസ്ഥാന ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജരായി ബന്ധു കൂടിയായ കെടി അദീബിനെ നിയമിച്ചതാണ് കെടി ജലീലിന്‍റെ രാജിയിലേക്ക് നയിച്ച കാരണം. അദീബിന്‍റെ നിയമനത്തിനായി മന്ത്രി ഇടപെട്ട് യോഗ്യതയില്‍ അടക്കം തിരുത്തല്‍ വരുത്തിയെന്നാണ് ആരോപണം. 2018 നവംബർ രണ്ടിനാണ് മന്ത്രിക്കെതിരെ ബന്ധുനിയമനവുമായി ബന്ധപ്പെട്ട് ആദ്യ ആരോപണം ഉയരുന്നത്.

ആദ്യം ഇപി

ആദ്യം ഇപി

വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന ഇപി ജയരാജന്‍റെതായിരുന്നു പിണറായി വിജയന്‍ മന്ത്രിസഭയിലെ ആദ്യ രാജി. കെടി ജലീലിന് കുരുക്കായ ബന്ധു നിയമനം തന്നെയായിരുന്നു ഇപി ജയരാജനും വിനയായത്. 2016 ഒക്ടോബര്‍ 14 നായിരുന്നു ഇപിയുടെ രാജി. സര്‍ക്കാര്‍ അധികാരമേറ്റ് ആറ് മാസം കഴിയുന്നതിന് മുമ്പ് തന്നേയുള്ള സര്‍ക്കാറിലെ ഉന്നതന്‍റെ രാജി അന്ന് സിപിഎമ്മിനും വലിയ തിരിച്ചടിയായിരുന്നു.

ജയരാജന്‍റെ മടക്കം

ജയരാജന്‍റെ മടക്കം

ബന്ധു കൂടിയായ പാര്‍ട്ടി കേന്ദ്ര കമ്മറ്റി അംഗം പി കെ ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാരുടെ വ്യവസായ വകുപ്പിലെ നിയമനമായിരുന്നു ഇപി ജയരാജനെതിരായ പ്രധാന ആരോപണം. ലോകായുക്ത വിധി ഒന്നുമുണ്ടായില്ലെങ്കിലും ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ച് രാജിവെച്ച ഇപി ജയരാജന്‍ കേസില്‍ വിജിലന്‍സ് കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുകയും ചെയ്തു.

എകെ ശശീന്ദ്രന്‍

എകെ ശശീന്ദ്രന്‍

എന്‍സിപി പ്രതിനിധിയായ എകെ ശശീന്ദ്രനിലൂടെയാണ് പിണറായി വിജയന്‍ സര്‍ക്കാറിലെ രണ്ടാമത്തെ രാജിയുണ്ടാവത്. വിവാദമായ ടെലഫോണ്‍ സംഭാഷണം പുറത്ത് വന്നതിന് പിന്നാലെ 2017 മാര്‍ച്ച് 26 ന് ഗതാഗത വകുപ്പ് മന്ത്രിയായ എകെ ശശീന്ദ്രന്‍റെ രാജിവെച്ചു. കേസില്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കിയതിനെ തുര്‍ന്ന് ഇദ്ദേഹവും പിന്നീട് മന്ത്രി സഭയിലേക്ക് തിരിച്ചെത്തി.

തോമസ് ചാണ്ടി

തോമസ് ചാണ്ടി

എകെ ശശീന്ദ്രന്‍ രാജിവെച്ച ഒഴിവിലേക്ക് എന്‍സിപിയില്‍ നിന്നും മന്ത്രിയായി എത്തിയത് കുട്ടനാട് എംഎല്‍എ കൂടിയായ തോമസ് ചാണ്ടിയായിരുന്നു. ഗതാഗത വകുപ്പ് തന്നെയായിരുന്നു അദ്ദേഹത്തിനും ലഭിച്ചത്. എന്നാല്‍ കായല്‍ കയ്യേറ്റ ആരോപണത്തില്‍ ഹൈക്കോടതിയില്‍ നിന്നും രൂക്ഷ വിമര്‍ശനം ഉണ്ടായതിന് പിന്നാലെ ഇദ്ദേഹത്തിനും മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നു. 2017 നംവബര്‍ 15 നായിരുന്നു അദ്ദേഹത്തിന്‍റെ രാജി.

മാത്യു ടി തോമസ്

മാത്യു ടി തോമസ്

ജെഡിഎസ് നേതാവും തിരുവല്ലയില്‍ നിന്നുള്ള അംഗവുമായ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് ആദ്യമാണ് പിണറായി മന്ത്രിയഭയില്‍ നിന്നും രാജിവെച്ച നാലാമന്‍. 2018 നവംബര്‍ 26 നായിരുന്നു അദ്ദേഹത്തിന്‍റെ രാജി. പാര്‍ട്ടിയിലെ ധാരണയായിരുന്നു അദ്ദേഹത്തിന്‍റെ രാജിക്ക് പിന്നില്‍. മാത്യു ടി തോമസ് രാജിവെച്ച ഒഴിവിലേക്ക് ജെഡിഎസില്‍ നിന്നുള്ള കൃഷ്ണന്‍ കുട്ടി മന്ത്രിയായി ചുമതലയേല്‍ക്കുകയും ചെയ്തും

 വിജു കൃഷ്ണനും ഐസകും രാജ്യസഭയിലേക്ക്, ചെറിയാൻ ഫിലിപ്പും പരിഗണനയില്‍, യുഡിഎഫില്‍ ഒറ്റപ്പേര് വിജു കൃഷ്ണനും ഐസകും രാജ്യസഭയിലേക്ക്, ചെറിയാൻ ഫിലിപ്പും പരിഗണനയില്‍, യുഡിഎഫില്‍ ഒറ്റപ്പേര്

Recommended Video

cmsvideo
രൂക്ഷവിമർശനവുമായി ചെന്നിത്തല | Ramesh | KT Jaleel | Oneindia Malayalam

English summary
First EP Jayarajan, finally Kt Jaleel: 5 ministers resigned from the Pinarayi cabinet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X