Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട്ടെ ആദ്യ ഗ്രീന്‍ ട്രെന്‍ഡ്‌സ് ഔട്ട്‌ലറ്റ് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: കെവിങ്കരെ പ്രൈവറ്റ് ലിമിറ്റഡ് - ട്രെന്‍ഡ് ഡിവിഷന്റെ കോഴിക്കോട്ടെ ആദ്യ ഷോറൂമായ ഗ്രീന്‍ ട്രെന്‍ഡ്‌സ് യൂനിസെക്‌സ് ഹെയര്‍ ആന്‍ഡ് ബ്യൂട്ടി സലൂണ്‍ എരഞ്ഞിപ്പാലം പാസ്‌പോര്‍ട്ട് ഓഫീസിനു സമീപം പ്രവര്‍ത്തനമാരംഭിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പ്രമുഖ ബ്യൂട്ടി സലൂണ്‍ ശൃംഖലയായ ഗ്രീന്‍ ട്രെന്‍ഡ്‌സിന്റെ കേരളത്തിലെ എട്ടാമത്തെ ഔട്ട്‌ലറ്റാണ് കോഴിക്കോട്ടേത്. രാജ്യത്താകെ 380 ലേറെ സലൂണുകളാണ് ഗ്രീന്‍ ട്രെന്‍ഡ്‌സിനുള്ളത്.

7 ഹെയര്‍ സോണുകള്‍, 2 ഹെയര്‍ വാഷ് സോണുകള്‍, 4 ഫേഷ്യല്‍ സ്പാ റൂമുകള്‍,
2 പെഡിക്യൂര്‍ സോണുകള്‍, 1 ബ്രൈഡല്‍ റൂം ഉള്‍പ്പെടെ വിശാലമായ ഷോറൂമാണ് എരഞ്ഞിപ്പാലത്തേത്. ഹെയര്‍, സ്‌കിന്‍ പ്രൊഡക്റ്റുകളെപ്പറ്റി അവഗാഹതയുള്ള മികച്ച പ്രൊഫഷനലുകളുടെ സേവനം ഇവിടെ ലഭ്യമാണ്. അത്യാധുനികവും ചാരുതയാര്‍ന്നതും ആനന്ദദായകവുമാണ് സലൂണിന്റെ അന്തരീക്ഷം. മിതമായ നിരക്കില്‍ ട്രെന്‍ഡി ഹെയര്‍ കട്ടുകള്‍, കളര്‍ സര്‍വിസുകള്‍, കംപ്ലീറ്റ് സ്‌കിന്‍ കെയര്‍ സൊല്യൂഷന്‍സ്, വിവാഹ പാക്കേജുകള്‍ തുടങ്ങിയവ ഇവിടെ ലഭ്യമാണ്.

Green trends

ഗുണമേന്‍മയ്ക്ക് പേരുകേട്ട ഗ്രീന്‍ ട്രെന്‍ഡ്‌സ് കോഴിക്കോട്ട് ആരംഭിക്കുന്നത് സന്തോഷകരമാണെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു. സ്ഥാപനത്തിന്റെ പേരും പെരുമയും നിലനിര്‍ത്തുന്ന സേവനം കോഴിക്കോട്ടെ ജനങ്ങള്‍ക്കും ലഭ്യമാവട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ഗുണമേന്മയിലും സേവനത്തിലും കോഴിക്കോട്ടെ ഗ്രീന്‍ ട്രെന്‍ഡ്‌സ് ഹെയര്‍ ആന്റ് ബ്യൂട്ടി സലൂണ്‍ ഒരു നാഴികക്കല്ലായിരിക്കുമെന്ന് ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ ദീപക് പ്രവീണ്‍ പറഞ്ഞു. രാജ്യത്തെങ്ങും സ്ഥാപനം ഉപഭോക്താക്കള്‍ക്ക് നല്‍കിവരുന്ന മികച്ച സേവനം ഇനി കോഴിക്കോട്ടുകാര്‍ക്കും ലഭ്യമായിരിക്കും.

ഹെയര്‍ സ്‌റ്റൈലിലും സ്‌കിന്‍ സര്‍വിസിലും ഏറ്റവും നൂതനമായ സേവനങ്ങളായിരിക്കും ഗ്രീന്‍ ട്രെന്‍ഡ്‌സ് നല്‍കുക. ഗുണമേന്‍മ, മൂല്യം, സൗകര്യം ഇതു മൂന്നുമാണ് ഉപഭോക്താക്കള്‍ക്ക് ആവശ്യം. ഇവയെല്ലാം ഗ്രീന്‍ ട്രെന്‍ഡ്‌സ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതായും അദ്ദേഹം പറഞ്ഞു. ആധുനികത, ടീം വര്‍ക്ക്, വൃത്തി, ഗുണമേന്‍മ എന്നിവയെല്ലാം ചേര്‍ന്ന ഗ്രീന്‍ ട്രെന്‍ഡ്‌സ് ജീവനക്കാരുടെ സേവനം ഈ മേഖലയിലെ വേറിട്ട അനുഭവമായിരിക്കുമെന്ന് കെവിങ്കരെ പ്രൈവറ്റ് ലിമിറ്റഡ് ട്രെന്‍ഡ് ഡിവിഷന്‍ ബിസിനസ് ഹെഡ് ഗോപാലകൃഷ്ണന്‍ പറഞ്ഞു.

സാധാരണ ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ രാത്രി 9 വരെയും ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ രാത്രി 9 വരെയുമാണ് പ്രവര്‍ത്തന സമയം. ഡല്‍ഹി, ലഖ്‌നൗ, കൊല്‍ക്കത്ത, ഒഡിഷ, വിജയവാഡ, വിശാഖപട്ടണം, ഹൈദരാബാദ്, മൈസൂര്‍, ബാംഗ്ലൂര്‍, ചെന്നൈ, കോയമ്പത്തൂര്‍, തിരുച്ചിറപ്പള്ളി, മധുര, തിരുവനന്തപുരം, കൊച്ചി ഉള്‍പ്പെടെ 50 ലേറെ നഗരങ്ങളില്‍ ഗ്രീന്‍ ട്രെന്‍ഡ്‌സ് സേവനം ഇപ്പോള്‍ തന്നെ ലഭ്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+