കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണിമുടക്കൊക്കെ മാറി നിന്നു... ആദ്യ ഹജ്ജ് സംഘം യാത്രതിരിച്ചു

Google Oneindia Malayalam News

കൊച്ചി: ദേശീയ പണിമുടക്കില്‍ സംസ്ഥാനം സ്തംഭിച്ചെങ്കിലും ഈ വര്‍ഷത്തെ ഹജ്ജ് യാത്രകളെ അത് ബാധിച്ചില്ല. ആദ്യ ഹജ്ജ് സംഘം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് യാത്ര തിരിച്ചു.

പൊതു ഗതാഗത സംവിധാനം പൂര്‍ണമായും നിലച്ച നിലയില്‍ ആയിരുന്നെങ്കിലും ഹജ്ജ് യാത്രയ്ക്ക് എത്തേണ്ടവര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. ഇവര്‍ക്ക് വേണ്ടി പ്രത്യേക യാത്രാ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. സമരക്കാര്‍ അതിനെ എതിര്‍ത്തും ഇല്ല.

Hajj Camp

സെപ്തംബര്‍ 2 ന് ഉച്ചയ്ക്ക് 1.45 നാണ് ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് സംഘം യാത്രതിരിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഫ്‌ലാഗ് ഓഫ് ചെയ്തു. രാവിലെ ഹജ്ജ് ക്യാമ്പ് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

ആദ്യ സംഘത്തില്‍ 340 ഹാജ്ജാജിമാരാണ് യാത്ര തിരിച്ചിട്ടുള്ളത്. സെപ്തംബര്‍ 7, 8, 9 തിയ്യതികളില്‍ രണ്ട് വിമാനങ്ങള്‍ സര്‍വ്വീസ് നടത്തും. മറ്റ് ദിവസങ്ങളില്‍ ഓരോ വിമാനങ്ങള്‍ വീതവും.

കോട്ടുമല ബാപ്പു മുസ്ലിയാര്‍ ആണ് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍. ഇത്തവണ നെടുമ്പാശ്ശേരിയില്‍ നിന്ന് ആകെ 6375 ഹജ്ജാജിമാരാണ് ഹജ്ജ് നിര്‍വ്വഹിയ്ക്കാന്‍ യാത്ര തിരിയ്ക്കുന്നത്.

English summary
First Hajj team from Kerala started journey.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X