കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവയവദാനത്തില്‍ പുതിയ ചരിത്രം കുറിച്ച് കേരളം, കൊച്ചിയില്‍ നിന്നും 'പ്രാണന്‍' പറന്നത് ചെന്നൈയിലേക്ക്

Google Oneindia Malayalam News

കൊച്ചി: അവയവ ദാനത്തിലും കൈമാറ്റത്തിലും പുതിയ ചരിത്രമെഴുതി കേരളം. കേരളത്തില്‍ നിന്ന് ഹൃദയവും ശ്വാസകോശവും ചെന്നൈയിലുള്ള രോഗിയ്ക്ക് എത്തിച്ചാണ് കേരളം പുതിയ ചരിത്രം കുറിച്ചത്. കായകുളം സ്വദേശി പ്രണവിന്റെ അവയവങ്ങളാണ് ചെന്നൈയിലെ രോഗിയ്ക്ക് മാറ്റി വയ്ക്കുന്നത്. ഹൃദയവും ശ്വാസ കോശവും മാത്രമല്ല വൃക്കകളും ചെറു കുടലും ദാനം ചെയ്തിട്ടുണ്ട്.

ഞായറാഴ്ചയുണ്ടായ വാഹനാപകടത്തെത്തുടര്‍ന്നാണ് പ്രണവിന് മസ്തിഷ്‌ക മരണം സംഭവിയ്ക്കുന്നത്. അവയവങ്ങള്‍ ദാനം ചെയ്യാന്‍ ബന്ധുക്കള്‍ സമ്മതം നല്‍കിയതോടെ സര്‍ക്കാരിന്റെ മൃത സഞ്ജീവനി പദ്ധതി പ്രകാരം ചെന്നൈ ഫോര്‍ട്ടിസ് ആശുപത്രിയിലുള്ള രോഗിയ്ക്ക് ദാനം ചെയ്യുന്നത്.

organ-donation-1

കൊച്ചിയില്‍ നിന്നും ശസ്ത്രക്രിയയിലൂടെ അവയവങ്ങള്‍ നീക്കം ചെയ്തു. 12 മണിയോടെ ആംബുലന്‍സില്‍ പൊലീസിന്റെ അകമ്പടിയോടെ അവയവങ്ങള്‍ ശീതീകരിച്ച പെട്ടിയിലാക്കി നെടുമ്പാശ്ശേരി വിമാനത്താവളത്തിലേയ്ക്ക് കൊണ്ടു പോയി. മറ്റൊരു ആവശ്യത്തിനായി കൊച്ചിയിലെത്തിയ ജെറ്റ് എയര്‍വേസിന്റെ ചാര്‍ട്ടേഡ് വിമാനം ആശുപത്രി അധികൃതരുടെ അഭ്യര്‍ഥനയെത്തുടര്‍ന്ന് ഉപയോഗിയ്ക്കാന്‍ വിട്ട് നല്‍കുകയായിരുന്നു. രണ്ട് മണഇയോടെ ചെന്നൈയില്‍ എത്തിച്ച അവയവം ഹരിലാല്‍ എന്ന രോഗിയ്ക്കാണ് നല്‍കിയത്. ശസ്ത്രക്രിയ ചെന്നൈ മലര്‍ ആശുപത്രിയില്‍ പുരോഗമിയ്ക്കുകയാണ്.

English summary
First in Kerala: Heart, lungs harvested from brain dead person in Kochi flown to Chennai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X