എംടിക്ക് കേരള ജ്യോതി പുരസ്‌കാരം, മമ്മൂട്ടിക്ക് കേരളപ്രഭ; ആദ്യ കേരള പുരസ്‌കാരം പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. എംടി വാസുദേവന്‍ നായര്‍ക്ക് കേരള ജ്യോതി പുരസ്‌കാരം. മമ്മൂട്ടി, ഓംചേരി. ടി മാധവ മേനോന്‍ എന്നിവര്‍ക്ക് കേരള പ്രഭ പുരസ്‌കാരം. ആറ് പേര്‍ക്ക് കേരളശ്രീ പുരസ്‌കാരങ്ങള്‍ ലഭിച്ചു. എംപി പരേമേശ്വരന്‍, ഡോ സത്യഭാമാദാസ് ബിജു, ഗോപിനാഥ് മുതുകാട്, കാനായി കുഞ്ഞിരാമന്‍. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, വൈക്കം വിജയ ലക്ഷ്മി എന്നിവര്‍ക്കാണ് കേരള ശ്രീ.

വിവിധ മേഖലകളിലെ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്ത് ഒന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ജ്യോതി വര്‍ഷത്തില്‍ ഒരാള്‍ക്കും രണ്ടാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള പ്രഭ വര്‍ഷത്തില്‍ രണ്ടു പേര്‍ക്കും മൂന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ശ്രീ വര്‍ഷത്തില്‍ അഞ്ചു പേര്‍ക്കുമാണ് നല്‍കുന്നത്.
പ്രാഥമിക പരിശോധനാ സമിതി ദ്വിതീയ പരിശോധനാ സമിതി, അവാര്‍ഡ് സമിതി എന്നിങ്ങനെ മൂന്നു തലങ്ങളിലാണ് പുരസ്‌കാര നിര്‍ണയം നടന്നത്. ദ്വിതീയ പരിശോധനാ സമിതി സമര്‍പ്പിച്ച ശുപാര്‍ശകള്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, ടികെഎ നായര്‍, ഡോ. ഖദീജ മുംതാസ് എന്നിവരടങ്ങുന്ന അവാര്‍ഡ് സമിതി പരിശോധിച്ചാണ് പ്രഥമ കേരള പുരസ്‌കാരങ്ങള്‍ക്കായി സര്‍ക്കാരിനു നാമനിര്‍ദേശം നല്‍കിയത്.












Click it and Unblock the Notifications