കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലാക്ഷേത്രയിലെ ആദ്യ മുസ്ലീം വിദ്യാർത്ഥിനി മലപ്പുറത്ത് നിന്ന് !!! മജീഷയുടെ വിജയത്തിന് തിളക്കമേറെ ...

മലപ്പുറത്തെ യാഥാസ്ഥിതി മുസ്ലീം കുടുംബത്തിലെ അംഗമാണ് അബ്ദുള്‍ മജീദ് എന്ന മജീദ് മച്ചിങ്ങള്‍.

  • By മരിയ
Google Oneindia Malayalam News

മലപ്പുറം: പ്രശസ്ത നൃത്ത പഠന കേന്ദ്രമായ കലാക്ഷേത്രയിലെ ആദ്യ മുസ്ലീം വിദ്യാര്‍ത്ഥിനിയ്ക്ക് മിന്നുന്ന വിജയം. മലപ്പുറം സ്വദേശിയായ മജീഷ പര്‍വീണ്‍ ആണ് വിജയകരമായി പഠനം പൂര്‍ത്തിയാക്കിയത്. ഒന്നാം ക്ലാസുമുതല്‍ നൃത്തമഭ്യസിയ്ക്കുന്ന മജീഷ പിജി പഠനത്തിനുള്ള തയ്യാറെടുപ്പിലാണ്.

മുസ്ലീം കുടുംബത്തില്‍ നിന്ന്

മലപ്പുറത്തെ യാഥാസ്ഥിതിക മുസ്ലീം കുടുംബത്തിലെ അംഗമാണ് അബ്ദുള്‍ മജീദ് എന്ന മജീദ് മച്ചിങ്ങള്‍. ബന്ധുക്കളെല്ലാം ലീഗ് അനുഭാവികള്‍ ആണെങ്കിലും ഇടതുപക്ഷത്തോടൊപ്പമായിരുന്നു മജീദ്. വളരെ ചെറുപ്പത്തിലെ മകള്‍ ഡാന്‍സ് പഠിയ്ക്കണം എന്ന ആഗ്രഹം പറഞ്ഞപ്പോള്‍ എല്ലാ പിന്തുണയും നല്‍കാന്‍ കുടുംബം തയ്യാറായി.

സ്വീകരിച്ചു

മുസ്ലീം പെണ്‍കുട്ടി ഭരതനാട്യം പഠിയ്ക്കുന്നതിനെ ചിലര്‍ അത്ഭുതത്തോടെ നോക്കിയെങ്കിലും കുടുംബത്തില എല്ലാവര്‍ക്കും അതിന് പൂര്‍ണ സമ്മതം. അങ്ങനെ ഒന്നാം ക്ലാസുമുതല്‍ മജീഷ നൃത്തപഠനം തുടങ്ങി.

പഠനം

കോഴിക്കോട് വന്നിട്ടായിരുന്നു ആദ്യ കാലങ്ങളില്‍ നൃത്ത പഠനം നടത്തിയിരുന്നത്. രഞ്ജിത്ത്, വിജില എന്നീ അധ്യാപകരാണ് ആദ്യ ഗുരുക്കള്‍. തുടര്‍ന്ന് ഉന്നത പഠനത്തിനായി കലാക്ഷേത്രയിലേക്ക്.

കലാക്ഷേത്രയില്‍

ചെന്നൈയിലെ പ്രശസ്ത നൃത്ത പഠന കേന്ദ്രമായ കലാക്ഷേത്രയിലെ ആദ്യ മുസ്ലീം വിദ്യാര്‍ത്ഥിനിയാണ് മജീഷ എന്ന് ബന്ധുക്കള്‍ അവകാശപ്പെടുന്നു. പഠനത്തിന്റെ ഭാഗമായി ചെന്നൈയില്‍ ആയിരുന്നു താമസം. അക്കാദമിയില്‍ മകള്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും ലഭിച്ചിരുന്നെന്ന് അച്ഛന്‍ മജീദ് വണ്‍ ഇന്ത്യയോട് പറഞ്ഞു.

സ്വപ്‌നം

പ്രശസ്ത ഭരതനാട്യം കലാകാരി പത്മ സുബ്രഹ്മണ്യത്തിന്റെ കീഴില്‍ ഭരതനാട്യം അഭ്യസിയ്ക്കുക എന്നതാണ് മജീഷയുടെ സ്വപ്നം. പിജി പഠനം പത്മ സുബ്രഹ്മണ്യത്തിന് കീഴില്‍ നടത്താനുള്ള ഒരുക്കത്തിലാണ് ഈ മിടുക്കി.

കൂടുതൽ വാർത്തകൾക്ക്...

'അരുന്ധതി റോയിയെ ജിപ്പിന് മുന്നിൽ കെട്ടിയിടുന്നതാണ് നല്ലത്' പരേഷ് റാവൽ എംപിയുടെ ട്വീറ്റ് വിവാദത്തിൽ'അരുന്ധതി റോയിയെ ജിപ്പിന് മുന്നിൽ കെട്ടിയിടുന്നതാണ് നല്ലത്' പരേഷ് റാവൽ എംപിയുടെ ട്വീറ്റ് വിവാദത്തിൽ

പാര്‍ട്ടി വിട്ടതിന്റെ ശിക്ഷ, സാധനം വില്‍ക്കില്ല, കൃഷി നശിപ്പിയ്ക്കും, വിലക്ക് !!! 2 വർഷത്തിന് ശേഷം..പാര്‍ട്ടി വിട്ടതിന്റെ ശിക്ഷ, സാധനം വില്‍ക്കില്ല, കൃഷി നശിപ്പിയ്ക്കും, വിലക്ക് !!! 2 വർഷത്തിന് ശേഷം..

English summary
First Muslim girl in Kalakshethra is from Malappuram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X