Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒമൈക്രോണ്‍; തിരുവനന്തപുരത്തും എറണാകുളത്തും ജാഗ്രത, തമിഴ്‌നാട്ടില്‍ ആദ്യ ഒമൈക്രോണ്‍ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ പുതുതായി നാല് പേര്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപട്ടിക തയ്യാറാക്കുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

രോഗം സ്ഥിരീകരിച്ച എറണാകുളത്തും തിരുവനന്തപുരത്തും ജാഗ്രത കടുപ്പിക്കുമെന്നും ഇന്നലെ നാല് പേര്‍ക്ക് കൂടിയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചതെന്നും ഇതോടെ കേരളത്തില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായെന്നും ആരോഗ്യവകുപ്പ് പറഞ്ഞു. സംസ്ഥാനത്ത് അതീവ ജാഗ്രതവേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

1

നേരത്തെ രോഗം സ്ഥിരീകരിച്ച എറണാകുളം സ്വദേശിയുടെ ഭാര്യയ്ക്കും ഭാര്യാമാതാവിനുമാണ് നിലവില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. യുകെയില്‍ നിന്ന് തിരുവനന്തപുരത്ത് വന്ന 22-കാരിയും, കോംഗോയില്‍ നിന്ന് എറണാകുളത്തെത്തിയ 34-കാരനുമാണ് ഒമിക്രോണ്‍ ബാധിതരായ മറ്റ് രണ്ട് പേര്‍. 50 മുതല്‍ 200 ശതമാനം വരെയാണ് ദക്ഷിണാഫ്രിക്കയടക്കമുള്ള രാജ്യങ്ങളില്‍ ഒരാഴ്ച കൊണ്ട് മാത്രം ഒമൈക്രോണ്‍ വ്യാപിച്ചത്. അതോടൊപ്പം ഒമൈക്രോണ്‍ സ്ഥിരീകരിക്കുന്ന രാജ്യങ്ങളുടെ പട്ടികയും വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്.

2

കേരളത്തിലാകട്ടെ നിലവില്‍ കൊവിഡ് കേസുകള്‍ മുന്‍ ആഴ്ചകളെ അപേക്ഷിച്ച് കുറഞ്ഞുവരുന്ന സ്ഥിതിയിലാണെങ്കിലും താവ്ര വ്യാപനശേഷിയുള്ള ഒമൈക്രോണ്‍ വകഭേദം എത്താനിടയായതില്‍ കേസുകള്‍ പെട്ടെന്ന് കൂടി സ്ഥിതി മാറുമെന്നതാണ് പ്രധാന ആശങ്കയെന്നുമാണ് ആരോഗ്യ വകുപ്പ് വിലയിരുത്തുന്നത്. പുതിയ വകഭേദം വാക്‌സിനേഷനെ മറികടക്കുമോ എന്നതും വലിയ ആശങ്കയായി തുടരുന്നുവെന്നും അധികൃതര്‍ അറിയിച്ചു.

3

അബുദാബി വഴി കൊച്ചിയിലെത്തിയ ആള്‍ക്കാണ് കഴിഞ്ഞ ദിവസം കേരളത്തില്‍ ആദ്യ ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ആദ്യ പരിശോധനയില്‍ നെഗറ്റീവായിരുന്നു ഫലം. തുടര്‍ന്ന് പിന്നീട് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം സഞ്രിച്ച വിമാനത്തില്‍ 149 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. എല്ലാ യാത്രക്കാരേയും തുടക്കത്തില്‍ തന്ന ആരോഗ്യവകുപ്പ് വിവരമറിയിച്ചിരുന്നു. അവരോട് നിരീക്ഷണത്തില്‍ പോകാനും പരിശോധനക്ക് വിധേയമാകാനും നിര്‍ദ്ദേശം നല്‍കിയതായി അധികൃതര്‍ അറിയിച്ചിരുന്നു.

4

പ്രധാനമായും അദ്ദേഹത്തിന് അടുത്തിരുന്ന് യാത്രചെയ്തയാളുകളെയാണ് പരിശോധനക്ക് വിധേയമാക്കിയിരുന്നത്. ഏഴോളം പേരാണ് അദ്ദേഹത്തിന് അടുത്തിരുന്ന് യാത്ര ചെയ്തത്. ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചിരുന്നു. ഇയാളുടെ ഭാര്യക്കും അമ്മക്കും പോസിറ്റീവായിട്ടുണ്ടെന്നും അറിയിച്ചു. അനാവശ്യഭീതിയുടെ ആവശ്യമില്ലെന്നും, ജാഗ്രത പാലിക്കണമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. നിലവില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലുള്ള എല്ലാ ജാഗ്രതയും പാലിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചു.

5

ഒമൈക്രോണ്‍ സ്ഥിരീകരിച്ച ശേഷം സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കുകയും വിദേശത്ത് നിന്ന് വരുന്ന യാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഏര്‍പ്പെടുത്തുകയും സംസ്ഥാന സര്‍ക്കാര്‍ ചെയ്തിരുന്നു. സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും കേന്ദ്ര ആരോഗ്യ വകുപ്പിന്റെയും നിര്‍ദ്ദേശ പ്രകാരമാണ് വിമാനത്താവളത്തിലെ പരിശോധനകള്‍ ശക്തമാക്കിയത്. അപകാട സാധ്യതയുള്ള രാജ്യങ്ങളില്‍ നിന്ന് വന്ന എല്ലാ യാത്രക്കാരെയും ആര്‍ടിപിസിആര്‍ പരിശോധനക്ക് വിധേയമാക്കുകയും.

6

അപകട സാധ്യതയുള്ള രാജ്യങ്ങളില്‍ നിന്നെത്തിയ കോവിഡ് സ്ഥിരീകരിക്കുന്നവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനും അവര്‍ക്ക് പ്രത്യേക പരിചരണം നല്‍കുവാനും അധികൃതര്‍ തീരുമാനിച്ചിരുന്നു. അതില്‍ പോസിറ്റീവായിരുന്നവര്‍ക്കാണ് ജനിതക പരിശോധനക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. ആ പരിശോധനയിലാണ് കേരളത്തില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചിരുന്നത്. സംസ്ഥാനത്ത് നേരത്തെ നല്‍കിയ ജാഗ്രതാ നിര്‍ദ്ദേശം തുടരുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. ആറാം തിയതി ഇത്തിഹാദ് വിമാനത്തില്‍ എത്തിയ യാത്രക്കാരനായിരുന്നു സംസ്ഥാനത്ത് ആദ്യ ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്.

7

അതേസമയം, തമിഴ്‌നാട്ടിലും ആദ്യ ഒമൈക്രോണ്‍ രോഗബാധ സ്ഥിരീകരിച്ചു. നൈജീരിയയില്‍ നിന്നും ദോഹ വഴി ചെന്നൈയിലെത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒമൈക്രോണ്‍ കണ്ടെത്തിയ ആളുടെ ബന്ധുക്കളില്‍ ആറു പേര്‍ക്കും കൊവിഡ് പൊസിറ്റീവായിരുന്നു. ഇവരെല്ലാം ചെന്നൈ കിങ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചികിത്സയിലുമാണ്. രോഗം സ്ഥിരീകരിച്ച ആള്‍ക്കൊപ്പം യാത്ര ചെയ്ത വ്യക്തിയ്ക്കും കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ സ്രവം കൊവിഡ് വകഭേദം കണ്ടെത്തുന്നതിനായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി എം. സുബ്രഹ്‌മണ്യം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+