Get Updates
Get notified of breaking news, exclusive insights, and must-see stories!

അപ്രതീക്ഷിത അട്ടിമറികൾ, വടക്കൻ കേരളത്തിൽ തീപാറും പോരാട്ടം, 24 ന്യൂസ് മെഗാ പ്രീ പോള്‍ സര്‍വ്വേഫലം

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ വിധി കേരളമെഴുതാന്‍ ഇനി അവശേഷിക്കുന്നത് ദിവസങ്ങള്‍ മാത്രമാണ്. പിണറായി സര്‍ക്കാരിന് ഭരണത്തുടര്‍ച്ച ലഭിക്കുമോ അതോ യുഡിഎഫ് അധികാരം പിടിക്കുമോ, ബിജെപിക്ക് എത്ര സീറ്റ് കിട്ടും തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരമറിയാനായി മെയ് 2 വരെ കാക്കണം.

ഇതുവരെ പുറത്ത് വന്ന അഭിപ്രായ സര്‍വ്വകള്‍ എല്ലാം ഇടതുപക്ഷത്തിനാണ് മുന്‍തൂക്കം പ്രവചിക്കുന്നത്. 24 ന്യൂസ് സംഘടിപ്പിച്ച മെഗാ പ്രീ പോള്‍ സര്‍വ്വേയുടെ ആദ്യ ഘട്ടത്തിലെ മുന്‍തൂക്കം ആര്‍ക്കെന്ന് വിശദമായി അറിയാം..

കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ തൃശൂരില്‍ നടത്തിയ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം

ഇടത് പക്ഷമാണ് മുന്നില്‍

ഇടത് പക്ഷമാണ് മുന്നില്‍

24 ന്യൂസ് സംഘടിപ്പിച്ച മെഗാ പ്രീ പോള്‍ സര്‍വ്വേയിലെ ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ 50 നിയമസഭാ മണ്ഡലങ്ങളിലെ ഫലങ്ങളാണ് പ്രവചിച്ചത്. കാസര്‍കോട്, വയനാട്, കണ്ണൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളാണ് ആദ്യഘട്ടത്തില്‍ 24 ന്യൂസ് സര്‍വേ പരിശോധിച്ചത്. ആദ്യഘട്ടത്തിലെ 50 സീറ്റുകളില്‍ ഇടത് പക്ഷമാണ് മുന്നില്‍. 28 സീറ്റില്‍ എല്‍ഡിഎഫും 19 സീറ്റില്‍ യുഡിഎഫും ജയിക്കും എന്നാണ് പ്രവചനം.

രണ്ടില്‍ യുഡിഎഫ്

രണ്ടില്‍ യുഡിഎഫ്

കാസര്‍കോട് ജില്ലയില്‍ ആകെയുളള 5 മണ്ഡലങ്ങളില്‍ മൂന്നിലും എല്‍ഡിഎഫ് വിജയിക്കുമെന്ന് സര്‍വ്വേ പ്രവചിക്കുന്നു. ബാക്കി രണ്ടില്‍ യുഡിഎഫിനാണ് സാധ്യത. മഞ്ചേശ്വരത്ത് യുഡിഎഫ് വിജയിക്കുമ്പോള്‍ ബിജെപി രണ്ടാമത് എത്തിയേക്കും. ഉദുമ എല്‍ഡിഎഫ് നിലനിര്‍ത്തും. യുഡിഎഫ് രണ്ടാമത് എത്തും. കാസര്‍കോട് യുഡിഎഫ് ഒന്നാമതും എല്‍ഡിഎഫ് രണ്ടാമതും എത്തും.

11 മണ്ഡലങ്ങളില്‍ 9ല്‍ എല്‍ഡിഎഫും

11 മണ്ഡലങ്ങളില്‍ 9ല്‍ എല്‍ഡിഎഫും

മന്ത്രി ഇ ചന്ദ്രശേഖരന്റെ കാഞ്ഞങ്ങാട് എല്‍ഡിഎഫ് നിലനിര്‍ത്തും. യുഡിഎഫ് രണ്ടാമത് എത്തിയേക്കും. തൃക്കരിപ്പൂരും എല്‍ഡിഎഫ് നിലനിര്‍ത്തും. രണ്ടാമതായി യുഡിഎഫ് എത്താനാണ് സര്‍വ്വേ സാധ്യത പ്രവചിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ 11 മണ്ഡലങ്ങളില്‍ 9ല്‍ എല്‍ഡിഎഫും രണ്ടില്‍ യുഡിഎഫും വിജയിക്കും. ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനും പയ്യന്നൂരില്‍ എല്‍ഡിഎഫിന്റെ ടിഐ മധുസൂധനനും വിജയിക്കും.

അഴിക്കോടില്‍ അട്ടിമറി

അഴിക്കോടില്‍ അട്ടിമറി

കല്യാശേരിയും തളിപ്പറമ്പും ഇടതുപക്ഷം നിലനിര്‍ത്തും. കല്യാശേരിയില്‍ എം വിജിനും തളിപ്പറമ്പില്‍ എംവി ഗോവിന്ദനുമാണ് സ്ഥാനാര്‍ത്ഥികള്‍. ശക്തമായ മത്സരം നടക്കുന്ന അഴിക്കോടില്‍ കെഎം ഷാജി തോല്‍ക്കുമെന്നും ഇടതുപക്ഷത്തെ കെവി സുമേഷ് ജയിക്കും എന്നുമാണ് സര്‍വ്വേ ഫലം. അതേസമയം ഇരിക്കൂര്‍ സീറ്റ് യുഡിഎഫ് നിലനിര്‍ത്തുമെന്നുമാണ് പ്രവചനം.

കണ്ണൂരിൽ യുഡിഎഫ്

കണ്ണൂരിൽ യുഡിഎഫ്

തലശ്ശേരി ഇടതുപക്ഷം നിലനിര്‍ത്തും. കൂത്തുപറമ്പം മട്ടന്നൂരും എല്‍ഡിഎഫ് നിലനിര്‍ത്തും. പേരാവൂരില്‍ ഇടതുപക്ഷം അട്ടിമറി വിജയം നേടുമെന്നും കണ്ണൂര്‍ മണ്ഡലത്തില്‍ കടന്നപ്പള്ളി രാമചന്ദ്രനെ അട്ടിമറിച്ച് യുഡിഎഫിന്റെ സതീശന്‍ പാച്ചേനി വിജയിക്കുമെന്നും 24 ന്യൂസ് സര്‍വേ പ്രവചിക്കുന്നു. വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളില്‍ രണ്ടില്‍ ഇടതും ഒന്നില്‍ യുഡിഎഫും വിജയിച്ചേക്കും.

12 മണ്ഡലങ്ങളില്‍ 8ല്‍ എല്‍ഡിഎഫ്

12 മണ്ഡലങ്ങളില്‍ 8ല്‍ എല്‍ഡിഎഫ്

മാനന്തവാടിയിലും കല്‍പ്പറ്റയിലും ഇടത് സ്ഥാനാര്‍ത്ഥികളും സുല്‍ത്താന്‍ ബത്തേരിയില്‍ യുഡിഎഫും വിജയിക്കും എന്നാണ് സര്‍വ്വേ ഫലം. പാലക്കാട് ജില്ലയിലെ 12 മണ്ഡലങ്ങളില്‍ 8ല്‍ എല്‍ഡിഎഫും 4 എണ്ണം യുഡിഎഫും ജയിച്ചേക്കും. തൃത്താലയില്‍ 44 ശതമാനം വോട്ട് നേടി വിടി ബല്‍റാമും എംബി രാജേഷും ഒപ്പത്തിനൊപ്പമാണ് എന്നാണ് പ്രവചനം. പട്ടാമ്പി, ഷൊര്‍ണൂര്‍, കൊങ്ങാട്, ഒറ്റപ്പാലം, മലമ്പുഴ, തരൂര്‍, ആലത്തൂര്‍, നെന്മാറ മണ്ഡലങ്ങള്‍ എല്‍ഡിഎഫ് നിലനിര്‍ത്തുമെന്നാണ് പ്രവചനം.

ബിജെപി രണ്ടാമത് എത്തിയേക്കും

ബിജെപി രണ്ടാമത് എത്തിയേക്കും

മണ്ണാര്‍ക്കാട് മണ്ഡലം യുഡിഎഫ് നിലനിര്‍ത്തിയേക്കും. പാലക്കാട് ശക്തമായ മത്സരമാണ് പ്രവചിക്കുന്നത്. ഷാഫി പറമ്പിലിന് 35 ശതമാനം വോട്ട് ലഭിക്കുമ്പോള്‍ ഇ ശ്രീധരന്‍ 33 ശതമാനം വോട്ട് നേടി രണ്ടാമത് എത്തിയേക്കും എന്നാണ് പ്രവചനം. ചിറ്റൂരില്‍ ഇടതും വലതും ഒപ്പത്തിനൊപ്പമാണ് എന്നാണ് 24 ന്യൂസിന്റെ സര്‍വ്വേ പ്രവചനം. മലപ്പുറത്തെ 16 സീറ്റുകളില്‍ 12 എണ്ണവും യുഡിഎഫ് നേടിയേക്കും. നാലിടത്താണ് എല്‍ഡിഎഫിന് സാധ്യത.

മലപ്പുറം യുഡിഎഫിനൊപ്പം

മലപ്പുറം യുഡിഎഫിനൊപ്പം

കോട്ടയ്ക്കല്‍, തിരൂര്‍ മണ്ഡലങ്ങള്‍ യുഡിഎഫ് നിലനിര്‍ത്തും. താനൂര്‍ സീറ്റ് പികെ ഫിറോസ് ഇടതുപക്ഷത്ത് നിന്ന് പിടിച്ചേടുക്കുമെന്ന് സര്‍വ്വേ പ്രവചിക്കുന്നു. മങ്കട, മഞ്ചേരി, വണ്ടൂര്‍, ഏറനാട്, കൊണ്ടോട്ടി മണ്ഡലങ്ങളില്‍ യുഡിഎഫ് വിജയിക്കും. തവനൂര്‍ സീറ്റ് കെടി ജലീല്‍ നിലനിര്‍ത്തുമെന്നും സര്‍വ്വേ പ്രവചിക്കുന്നു. തിരൂരങ്ങാടി, പൊന്നാനി സീറ്റുകളില്‍ എല്‍ഡിഎഫ് വിജയിച്ചേക്കും. പെരിന്തല്‍മണ്ണയില്‍ യുഡിഎഫും നിലമ്പൂരില്‍ പിവി അന്‍വറിലൂടെ എല്‍ഡിഎഫും വേങ്ങരയില്‍ യുഡിഎഫും വിജയിച്ചേക്കും എന്നാണ് പ്രവചനം.

ക്യൂട്ട് ലുക്കിൽ പായൽ രാജ്പുത്- ചിത്രങ്ങൾ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+