Kerala Local Body Election Live: ആദ്യ ഘട്ടത്തില്‍ കനത്ത പോളിംഗ്, 70 ശതമാനം പിന്നിട്ടു, മുന്നില്‍ ആലപ്പുഴ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ ആദ്യ ഘട്ട വോട്ടെടുപ്പ് ഇന്ന്. സർക്കാരിനും പ്രതിപക്ഷ പാർട്ടികൾക്കും ഏറെ നിർണായകമാണ് ഈ തിരഞ്ഞെടുപ്പ്. തദ്ദേശ തിരഞ്ഞെടുപ്പ് വിവരങ്ങൾ തത്സമയം അറിയാം. അടുത്ത വർഷം നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലായാണ് തദ്ദേശ തിരഞ്ഞെടുപ്പിനെ കണക്കാക്കുന്നത്. വിവിധ വിവാദങ്ങളിൽ മുങ്ങി നിൽക്കുന്ന സംസ്ഥാന സർക്കാരിനെ സംബന്ധിച്ച് ഈ തദ്ദേശ തിരഞ്ഞെടുപ്പ് സുപ്രധാനമാണ്. തദ്ദേശ തിരഞ്ഞെടുപ്പ് വിവരങ്ങൾ തത്സമയം അറിയാം...
തിരുവനന്തപുരത്ത് പോളിങ് 45 ശതമാനം കടന്നു.
ജില്ലയിൽ വോട്ടെടുപ്പ് ആറു മണിക്കൂർ പിന്നിടുമ്പോൾ പോളിങ് 45 ശതമാനം കടന്നു. ഏറ്റവും ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ജില്ലയിലെ വിവിധ ബൂത്തുകളിലായി 45.1 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി.
ആകെ വോട്ടർമാരിൽ 12,80,053 പേർ ഇതുവരെ വോട്ട് ചെയ്തു. പുരുഷ വോട്ടർമാരിൽ 48.11ഉം വനിതാ വോട്ടർമാരിൽ 42.75ും ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. ട്രാൻസ്‌ജെൻഡർ വോട്ടർമാരിൽ ഏഴു പേരും വോട്ട് രേഖപ്പെടുത്തി.
ശശിതരൂര്‍ എംപി വഴുതക്കാട് ബുത്തിലെത്തി വോട്ട് രേഖപ്പെടുത്തുന്നു
Kerala: Congress leader Shashi Tharoor casts his vote for the first phase of local body polls, at a polling booth in Vazhuthacaud of Thiruvananthapuram.
— ANI (@ANI) December 8, 2020
Polling being held in Thiruvananthapuram, Kollam, Pathanamthitta, Alappuzha and Idukki today. pic.twitter.com/e2hsqNDqP5
READ MORE













Click it and Unblock the Notifications