കൊട്ടിക്കലാശത്തിനുള്ള തത്രപ്പാടില്‍ പാര്‍ട്ടികള്‍, ഏഴു ജില്ലകളില്‍ ആദ്യഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച
തിരുവനന്തപുരം :തദ്ദേശതിരഞ്ഞെടുപ്പിന്റ കൊട്ടിക്കലാശം ശനിയാഴ്ച, ഏഴു ജില്ലകളിലായി ആദ്യഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച ആരംഭിക്കും.ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ പ്രചാരണ പരിപാടി അവസാനിക്കും. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്,കണ്ണൂര്‍ ,വയനാട്. കാസര്‍ക്കോട് എന്നീ ജില്ലകളിലാണ് ആദ്യ വിധിയെഴുത്ത്. ഈ ജില്ലകളില്‍ ഞായറാഴ്ച നിശബ്ദ പ്രചാരണമായിരിക്കും നടക്കുക.
ബീഫും ബാറും ഉള്‍പ്പെടെ ദേശീയ അന്തര്‍ ദേശീയ വിഷയങ്ങള്‍ ഉള്‍പ്പെടെ ചൂടു പിടിച്ച വിഷയങ്ങളാണ് ഇത്തവണ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇടം പിടച്ചത്. തിങ്കളാഴ്ച രാവിലെ ഏഴുമുതല്‍ വൈകുന്നേരം ഏഴുവരെയാണ് വോട്ടെടുപ്പ്.

ഇരുമുന്നണികളും ബി ജെ പി.യിലെയുമെല്ലാം നേതാക്കളെല്ലാം സംസ്ഥാനമൊട്ടാകെ പ്രചാരണത്തിനിറങ്ങി. പ്രചാരണത്തില്‍ അവസാനം തിളച്ചത് കേരളാ ഹൗസിലെ ബീഫായിരുന്നു. ബാര്‍ക്കോഴ കേസ് കെ എം മാണിക്കെതിരായതോടെ ഇടതു പക്ഷം ഇത് ആയുധമാക്കി. എന്നാല്‍ ബാര്‍ക്കോഴ കേസില്‍ സര്‍ക്കാരിന്റെ ന്യായികരണം വിശദീകരിക്കാനാണ് യു എഡി എഫിന്റെ ശ്രമം. ഓരോര്‍ത്തര്‍ക്കും വിജയം അനുകൂലമാക്കാന്‍ എല്ലാവിധ തന്ത്രങ്ങളും പയറ്റാന്‍ സ്ഥാനാര്‍ത്തികളും പരിശ്രമിക്കുന്നുണ്ട്.
വെള്ളിയാഴ്ച സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും സജ്ജമാക്കിയിട്ടുണ്ട്. വോട്ടെടുപ്പ് നടക്കുന്ന മറ്റു .ജില്ലകളിലെ പ്രചാരണം നവംബര്‍ മൂന്നിന് അവസാനിക്കും. എല്ലാ ജില്ലകളിലും നവംബര്‍ ഏഴിന് വോട്ടെണ്ണും. ഏഴു ജില്ലകളിലായി 9200 വാര്‍ഡുകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ്. 31,161 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. 1.11 കോടി വോട്ടര്‍മാര്‍ ഈ ജില്ലകളിലുണ്ട്. സംസ്ഥാനത്തെ ആറു നഗരസഭകളിലും കണ്ണൂര്‍ ഉള്‍പ്പെടെ പുതുതായി രൂപവത്കരിച്ച നാലു നഗരസഭകളും വോട്ടെടുപ്പ് നടക്കും.
പ്രചാരണം സമാധനപരമായി അവസാനിച്ചുവെന്ന് ഉറപ്പുവരുത്താന്‍ ജില്ലാ പോലിസ് മേധാവികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശമുണ്ട്.കള്ളപ്പണവും മദ്യവും ഒഴുകുന്നത് തടയാന്‍ ചെക്‌പോസ്റ്റുകളില്‍ ജാഗ്രത പാലിക്കാനും നിര്‍ദ്ദേശമുണ്ട്.












Click it and Unblock the Notifications