രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്; സാമൂഹിക ക്ഷേമത്തിനും ആരോഗ്യ മേഖലയ്ക്കും മുൻഗണന
കോവിഡ് വ്യാപനത്തിനിടയില്‍ നടക്കുന്ന നയപ്രഖ്യാപനം ആയതിനാല്‍ കൂടുതല്‍ ഊന്നല്‍ നല്‍കുക ആരോഗ്യ മേഖലയ്ക്ക് ആയിരിക്കും
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തും. രാവിലെ ഒൻപതിനാണ് ഗവർണറുടെ പ്രസംഗം. ഇടതുമുന്നണി പ്രകടന പത്രികയിൽ ഇക്കൊല്ലം നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പ്രധാന പദ്ധതികൾ നയപ്രഖ്യാപനത്തിൽ ഇടംപിടിക്കും. സാമൂഹിക ക്ഷേമത്തിനും ആരോഗ്യ മേഖലയ്ക്കും മുൻഗണന ലഭിക്കുമെന്നാണ് റിപ്പോർട്ട്.

കോവിഡ് വ്യാപനത്തിനിടയില്‍ നടക്കുന്ന നയപ്രഖ്യാപനം ആയതിനാല്‍ കൂടുതല്‍ ഊന്നല്‍ നല്‍കുക ആരോഗ്യ മേഖലയ്ക്ക് ആയിരിക്കും. കോവിഡ് പ്രതിരോധത്തിനൊപ്പം ജനക്ഷേമ പദ്ധതികള്‍ക്കും പ്രാധാന്യം ഉണ്ടാകും. കോവിഡ് നിയന്ത്രണവും സാമ്പത്തികരംഗത്തിന്‍റെ പുനരുജ്ജീനവും മുന്‍നിറുത്തിയാവും നയപ്രഖ്യാപനം.
ഐടിക്കും ഉന്നത വിദ്യാഭ്യാസത്തിനും കൂടുതൽ ഊന്നൽ നൽകുമെന്നും സൂചനയുണ്ട്. സാമൂഹിക ക്ഷേമം ഉറപ്പുവരുത്തുന്നതിന് വീടില്ലാത്തവർക്ക് മുഴുവൻ വീട്, പിഎസ്ഇ വഴി നിയമനങ്ങൾ വേഗത്തിലാക്കാനുള്ള നടപടികൾ എന്നിവയും നയപ്രഖ്യാപനത്തിലിടം പിടിക്കും. അഗതികള്‍ക്കും ദാരിദ്ര്യം നേരിടുന്നവര്‍ക്കും പ്രത്യേക കൈത്താങ്ങുനല്‍കും. കൊടിയദാരിദ്യം തുടച്ചു നീക്കുന്നതിന് പ്രഥമ പരിഗണന നല്‍കും.
കൃഷിയും അടിസ്ഥാന മേഖലകളും പ്രത്യേകം ശ്രദ്ധിക്കാനുംവ്യാവസായിക സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്താനുമുള്ള നിര്‍ദേശങ്ങളുണ്ടാകും. ഭൂരേഖകള്‍ പരിഷ്ക്കരിക്കും,. ഐടി അധിഷ്ഠിത സേവനങ്ങള്‍, പഠനം , വ്യവസായം എന്നിവക്ക് പ്രാധാന്യം നല്‍കാനും ശ്രമിക്കും. ഖരമാലിന്യസംസ്ക്കരണത്തിന് പദ്ധതികള്‍ ആവിഷ്ക്കരിച്ചുകൊണ്ട് മാലിന്യരഹിത കേരളം കൊണ്ടുവരാനുള്ള നിര്‍ദേശവും നയപ്രക്യാപനത്തിലുണ്ടാകും.
Recommended Video
അതേസമയം ആരോഗ്യ കാരണങ്ങളാല്‍ കഴിഞ്ഞ ദിവസം മന്ത്രി വി അബ്ദുറഹ്മാന്‍, നന്മാറ എംഎല്‍എ കെ ബാബു, കോവളം എംഎല്‍എ എ വിന്‍സന്റ് എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നില്ല. അബ്ദുറഹ്മാനും, കെ ബാബുവും രാവിലെ എട്ട് മണിക്ക് സ്പീക്കര്‍ക്ക് മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്യും. കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എ വിന്‍സന്റ് സത്യപ്രതിജ്ഞ പിന്നീടായിരിക്കും നടക്കുക.












Click it and Unblock the Notifications