Get Updates
Get notified of breaking news, exclusive insights, and must-see stories!

പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കം; 53 പുതുമുഖങ്ങള്‍, സത്യപ്രതിജ്ഞ 9ന്

തിരുവനന്തപുരം: 15ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് ആരംഭിക്കും. രാവിലെ 9 മണിയോടെ പ്രോടേം സ്പീക്കര്‍ പിടിഎ റഹീമിന് മുമ്പാകെ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യും. 53 പുതു മുഖങ്ങളാണ് ഇത്തവണ നിയമസഭയിലുള്ളത്. അക്ഷരമാല ക്രമത്തിലാണ് അംഗങ്ങളെ ക്ഷണിക്കുക. ആദ്യ ദിനത്തില്‍ സത്യപ്രതിജ്ഞ ചടങ്ങ് മാത്രമാണുള്ളത്. കൊവിഡിനെ തുടര്‍ന്ന് സാമൂഹിക അകലം പാലിച്ചാണ് ഇരിപ്പിടങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.

kerala

അതേസമയം, കൊവിഡ് ബാധയും ക്വാറന്റീനും കാരണം ചില അംഗങ്ങള്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യില്ല. കെ ബാബു, വിന്‍സെന്റ് എന്നീ എംഎല്‍എമാകാണ് എത്താനാവില്ലെന്ന് അറിയിച്ചത്. ഇവരുടെ സത്യപ്രതിജ്ഞ പിന്നീട് ഒരു ദിവസം നടക്കുന്നതായിരിക്കും. കഴിഞ്ഞ നിയമസഭയിലെ 75 പേര്‍ ഇത്തവണ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയാണ് ഏറ്റവും മുതിര്‍ന്ന അംഗം. 12ാം തവണയാണ് ഉമ്മന്‍ചാണ്ടി തുടര്‍ച്ചയായി നിയമസഭയില്‍ എത്തുന്നത്.

അതേസമയം, സ്പീക്കര്‍ തിരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കും. നാമനിര്‍ദ്ദേശ പത്രിക തിങ്കളാഴ്ച ഉച്ചവരെയാണ് നല്‍കാനാകുക. എംബി രാജേഷാണ് ഭരണ മുന്നണി സ്ഥാനാര്‍ത്ഥി. എന്നാല്‍ പ്രതിപക്ഷം മത്സരിക്കുമോ എന്നുള്ള കാര്യത്തില്‍ ഇതുവരെ തീരുമാനം ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. 28നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സത്യപ്രതിജ്ഞ. 26നും 27നും സഭ ചേരില്ല.

കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന നയപ്രഖ്യാപനം ജനുവരി 21ന് ആയിരുന്നു. തുടര്‍ ഭരണമായതിനാല്‍ അതേ നയങ്ങള്‍ തന്നെ പ്രഖ്യാപിക്കുമോ മാറ്റങ്ങള്‍ ഉണ്ടാകു എന്നത് മാത്രമാണ് അറിയാനുള്ളത്. ജൂണ്‍ നാലിനാണ് പുതുക്കിയ ബജറ്റ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിക്കുന്നത്. ജൂണ്‍ 14 വരെ 14 ജിവസം നിയമസഭ സമ്മേളനം തീരുമാനിച്ചിട്ടുണ്ടെങ്കിലും കൊവിഡ് സാഹചര്യം കൂടി പരിഗണിച്ചായിരിക്കും കാര്യങ്ങള്‍. ഇന്ന് ചേരുന്ന സമ്മേളനത്തിന് മുന്നോടിയായി അംഗങ്ങള്‍ കൊവിഡ് പരിശോധന നടത്തും. എഴ് മുതലാണ് പരിശോധന ആരംഭിക്കുന്നത്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് പരിശോധനയുടെ ആവശ്യമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+