കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

29 വര്‍ഷത്തിന് ശേഷം ഉമ്മന്‍ ചാണ്ടിയുടെ ബജറ്റ്...

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആദ്യമായല്ല ബജറ്റ് അവതരിപ്പിയ്ക്കുന്നത്. 29 വര്‍ഷങ്ങള്‍ക്ക് മുമ്പ് സംസ്ഥാന മന്ത്രിസഭയില്‍ ധനമന്ത്രി ആയിരിക്കുമ്പോള്‍ അദ്ദേഹം ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്.

എന്നാല്‍ ഇപ്പോഴത്തെ സ്ഥിതി വ്യത്യസ്തമാണ്. ബാര്‍കോഴ ആരോപണത്തെതുടര്‍ന്ന് ധനമന്ത്രി കെഎം മാണി രാജിവച്ചതിനെ തുടര്‍ന്നാണ് ധനവകുപ്പിന്റെ ചുമതല മുഖ്യമന്ത്രി ഏറ്റെടുത്തത്. ആരോപണങ്ങളില്‍ മുങ്ങിയ സര്‍ക്കാരിന്റെ അവസാന ബജറ്റ് കൂടിയാണിത്.

Oommen Chandy

1991 ലെ കെ കരുണാകരന്‍ മന്ത്രിസഭയില്‍ ധനമന്ത്രി ആയിരുന്നു ഉമ്മന്‍ ചാണ്ടി. അക്കാലത്ത് അദ്ദേഹം നാല് ബജറ്റുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. എന്നാലിപ്പോള്‍ പ്രതിപക്ഷം മുഖ്യമന്ത്രിയുടെ രാജിയ്ക്ക് വേണ്ടി മുറവിളി കൂട്ടുന്ന സാഹചര്യത്തിലാണ് ബജറ്റ് അവതരണം.

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനപ്രിയ ബജറ്റ് ആയിരിയ്ക്കും അവതരിപ്പിയ്ക്കപ്പെടുക എന്നാണ് പ്രതീക്ഷിയ്ക്കുന്നത്. എന്നാല്‍ കഴിഞ്ഞ തവണ കെഎം മാണിയ്‌ക്കെതിരെ ഉണ്ടായതുപോലെയുള്ള പ്രതിഷേധങ്ങള്‍ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമോ എന്നാണ് സംശയിക്കപ്പെടുന്നത്.

നിയമസഭയില്‍ പുതിയ സമരമാര്‍ഗ്ഗം തുറക്കാനും സാധ്യതകളുണ്ട്. ആരോപണവിധേയനായ മുഖ്യമന്ത്രി അവതരിപ്പിയ്ക്കുന്ന ബജറ്റിന് പകരം പ്രതിപക്ഷം ബദല്‍ ബജറ്റ് അവതരിപ്പിച്ചേയ്ക്കും.

English summary
After a gap of 29 years, the Kerala Assembly will witness a Chief Minister presenting the state budget, with Oommen Chandy all set to present the 2016-17 budget on Friday. Chandy is the fourth Chief Minister to present the budget.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X