കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോസ് പക്ഷത്തെ പുറത്താക്കിയ ശേഷമുള്ള യുഡിഎഫ് നേതൃയോഗം ഇന്ന്; സമവായം?

  • By News Desk
Google Oneindia Malayalam News

തിരുവനന്തപുരം: ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയ ശേഷമു യുഡിഎഫിന്റെ ആദ്യ നേതൃയോഗം ഇന്ന്. പ്രധാനമായും കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുക. ജോസുമായി വീണ്ടും സമവായ ചര്‍ച്ച ഉണ്ടാവുമോയെന്ന കാര്യത്തില്‍ തീരുമാനം ഉണ്ടായിട്ടില്ല. എന്നാല്‍ കോണ്‍ഗ്രസിനോടും യുഡിഎഫിനോടും യാതൊരു തരത്തിലുള്ള അയവും വേണ്ടായെന്നാണ് ജോസ് പക്ഷത്തിന്‍ നിലപാട്.

യുഡിഎഫ് ആവശ്യപ്പെടുകയാണെങ്കില്‍ സമവായ ചര്‍ച്ചക്ക് തയ്യാറാണെന്ന് ലീഗും പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ മുന്നണി എന്ത് തീരുമാനത്തിലേക്കെത്തും എന്നത് പ്രധാനമാണ്.

udf

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ഒടുവില്‍ ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്നും പുറത്താക്കുന്നത് വരെയുള്ള കാര്യങ്ങളിലേക്ക് എത്തിയത്. എന്തിരുന്നാലും കോട്ടയം ജില്ലാ പഞ്ചായത്തില്‍ അവിശ്വാസം വേണ്ടായെന്നാണ് കോണ്‍ഗ്രസ് നിലപാട്. ജോസ് കെ മാണിയെ പുറത്താക്കിയ സാഹചര്യത്തില്‍ ജോസഫും അവിശ്വാസത്തിന് നിര്‍ബന്ധം പിടിക്കില്ലാനിടയില്ല.

Recommended Video

cmsvideo
LDF says a big no to Jose k Mani | Oneindia Malayalam

അതേസമയം ജോസ് കെ മാണി പക്ഷത്ത് നിന്നും ജോസഫ് പക്ഷത്തേക്ക് പോകുമെന്ന നിലപാടിലാണ് പലരും. ഇതിനകം തന്നെ ആറോളം അംഗങ്ങള്‍ ജോസഫിനൊപ്പം പോകുമെന്ന നിലപാടെടുത്തിരിക്കുന്നത്. നഗരസഭാ ഉപാധ്യക്ഷന്‍ കുര്യാക്കോസ് പടവന്‍, ടോണി തോട്ടം, മുന്‍ നഗരസഭാധ്യക്ഷ സെലിന്‍ റോയി, പികെ മധു, ടോമി തുറക്കുന്നേല്‍, ജോബി വെള്ളാപ്പാണി എന്നിവരാണ് യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതോടെ ജോസ് കെ മാണി കൂടുതല്‍ വെട്ടിലായി. പാലാ നഗരസഭയില്‍ ഭരണം നിലനിര്‍ത്താന്‍ ഇടത് അഗങ്ങളുടെ പിന്തുണ വേണ്ടി വരും.

കേരള കോണ്‍ഗ്രസിന് -17, കോണ്‍ഗ്രസ്-3, ഇടത് പക്ഷം-5, സ്വതന്ത്രന്‍- 1 എന്നിങ്ങനെയാണ് കക്ഷിനില. ജോസ് കെ മാണി വിഭാഗത്തില്‍ നിലവില്‍ 11 അംഗങ്ങളാണുള്ളത്. അതേസമയം കോണ്‍ഗ്രസും ജോസഫ് വിഭാഗവും ചേര്‍ന്നാല്‍ യുഡിഎഫിന് ഒന്‍പത് അംഗങ്ങളുണ്ടാവും. 26 അംഗ നഗരസഭയില്‍ ജോസ് കെ മാണി വിഭാഗത്തിന് ഭൂരിപക്ഷത്തിന് മൂന്ന് അംഗങ്ങളുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ജോസ് കെ മാണി ഗ്രൂപ്പിന് ഭരണം നിലനിര്‍ത്താന്‍ ഇടത് അംഗങ്ങളുടെ പിന്തുണ വേണ്ടി വരും.

എന്നാല്‍ തങ്ങളെ പുറത്താക്കി കൊണ്ടിുള്ള യുഡിഎഫിന്റെ നടപടി അധാര്‍മ്മികമാണെന്നും യുക്തിസഹമല്ലെന്നുമായിരുന്നു തോമസ് ചാഴിക്കാടന്റെ പ്രതികരണം.

രാഹുലിന്റെ ട്രംപ് കാര്‍ഡ് താരിഫ് അന്‍വര്‍, വെട്ടേണ്ടത് ആ 2 പേരെ, വര്‍ക്കിംഗ് കമ്മിറ്റിയില്‍ ഗെയിം!!രാഹുലിന്റെ ട്രംപ് കാര്‍ഡ് താരിഫ് അന്‍വര്‍, വെട്ടേണ്ടത് ആ 2 പേരെ, വര്‍ക്കിംഗ് കമ്മിറ്റിയില്‍ ഗെയിം!!

ദില്ലിയില്‍ 2 മുഖ്യമന്ത്രിമാര്‍, റോളില്ലാതെ കെജ്‌രിവാള്‍, മുകളില്‍ അമിത് ഷാ, സൂപ്പര്‍ മുഖ്യന്‍, ഭരണംദില്ലിയില്‍ 2 മുഖ്യമന്ത്രിമാര്‍, റോളില്ലാതെ കെജ്‌രിവാള്‍, മുകളില്‍ അമിത് ഷാ, സൂപ്പര്‍ മുഖ്യന്‍, ഭരണം

 ചൈനീസ് കമ്പനികൾക്കെതിരെ യുഎസ്: രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന്, ഹുവാവേയ്ക്കും ചുവപ്പുകാർഡ് ചൈനീസ് കമ്പനികൾക്കെതിരെ യുഎസ്: രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന്, ഹുവാവേയ്ക്കും ചുവപ്പുകാർഡ്

English summary
First UDF Meeting After they Exclude Jose K mani Group
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X