കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൃദ്ധസദനത്തില്‍ ആദ്യ വിവാഹം.... കൊച്ചനിയനും ലക്ഷ്മി അമ്മാളിനും പ്രണയ സാഫല്യം, എത്തിയത് വന്‍ ജനാവലി!!

Google Oneindia Malayalam News

തൃശൂര്‍: 20 വര്‍ഷത്തിലധികം നീണ്ട പ്രണയത്തിനൊടുവില്‍ കൊച്ചനിയന്‍, ലക്ഷ്മി അമ്മാളിനെ താലിചാര്‍ത്തി. തൃശൂര്‍ വൃദ്ധസദനത്തിലായിരുന്നു വിവാഹം. ലളിതമായ ചടങ്ങുകള്‍ മാത്രം. കൊച്ചനിയനും ലക്ഷ്മി അമ്മാളിനും ഇത് പ്രണയ സാഫല്യം കൂടിയാണ്. ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ഇവരുടെ വിവാഹ വാര്‍ത്ത സംസ്ഥാനത്ത് വലിയ ശ്രദ്ധ നേടിയിരുന്നു. വന്‍ ജനാവലിയാണ് വിവാഹം കാണാനെത്തിയത്. എന്നാല്‍ കഴിഞ്ഞ ദിവസം തന്നെ തൃശൂര്‍ രാമവര്‍മപുരത്തുള്ള വൃദ്ധസദനത്തില്‍ ആഘോഷങ്ങള്‍ തുടങ്ങിയിരുന്നു.

1

ചുവപ്പ് പട്ടുസാരി ചുറ്റി മുല്ലപ്പൂവും ചൂടിയാണ് ലക്ഷ്മി അമ്മാള്‍ കതിര്‍ മണ്ഡപത്തില്‍ എത്തിയത്. വെള്ള നിറത്തിലുള്ള ഷര്‍ട്ടും മുണ്ടുമായിരുന്നു കൊച്ചനിയന്‍ ധരിച്ചത്. അതേസമയം മന്ത്രി വിഎസ് സുനില്‍ കുമാറും മേയര്‍ അജിത വിജയനും ആശംസകളുമായെത്തിയിരുന്നു. ഇവരുടെ സാന്നിധ്യത്തിലാണ് ഇരുവരും താലി ചാര്‍ത്തി മാലയിട്ട് വിവാഹിതരായത്. വാര്‍ധക്യത്തില്‍ ഒറ്റപ്പെട്ട് പോയ ലക്ഷ്മി അമ്മാളും കൊച്ചനിയനും ദീര്‍ഘകാലം നീണ്ട പ്രണയം തുറന്ന് പറഞ്ഞാണ് ഇപ്പോള്‍ വിവാഹിതരായത്.

കൊച്ചനിയന് 67 വയസ്സ് പ്രായമുണ്ട്, ലക്ഷ്മി അമ്മാളിന് 66 വയസ്സും. അതേസമയം കേരളത്തില്‍ ആദ്യമായിട്ടാണ് ഒരു വൃദ്ധമന്ദിരത്തിലെ അന്തേവാസികള്‍ തമ്മില്‍ വിവാഹിതരാവുന്നത്. അമ്മാളുടെ ഭര്‍ത്താവായ കൃഷ്ണയ്യര്‍ എന്ന സ്വാമിക്കൊപ്പം പാചക ജോലിയില്‍ സഹായി ആയിരുന്നു കൊച്ചനിയന്‍. ഭര്‍ത്താവിന്റെ മരണ ശേഷം ഒറ്റപ്പെട്ട് പോയ അമ്മാളിനെ സംരക്ഷിച്ചിരുന്നതും കൊച്ചനിയനായിരുന്നു. രണ്ട് വര്‍ഷത്തോളമായി ഇവര്‍ ഇവിടെയാണ് താമസം.

വൃദ്ധസദനത്തിലെ സ്ഥിരം സന്ദര്‍ശകനായിരുന്ന കൊച്ചനിയന്‍ പിന്നീട് ഇവിടത്തെ അന്തേവാസിയായി മാറുകയായിരുന്നു. ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന കൊച്ചനിയന്‍ വയനാട്ടില്‍ ചികിത്സയിലായിരുന്നു. നിരന്തരമായുള്ള അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണ് അമ്മാള്‍ താമസിക്കുന്ന വൃദ്ധ മന്ദിരത്തിലേക്ക് ഇയാളെ മാറ്റിയത്. വിവാഹത്തിന്റെ തലേദിവസം ഇവിടെ മൈലാഞ്ചി കല്യാണം നടന്നിരുന്നു. അതും ഗംഭീരമായിരുന്നു. അന്തേവാസികള്‍ തന്നെയാണ് ഇവരെ ഒരുക്കിയത്.

ബിജെപി എവിടെ പോയാലും വെറുപ്പ് പ്രചരിപ്പിക്കുന്നു, അസമില്‍ പൗരത്വ പ്രതിഷേധത്തില്‍ അണിനിരന്ന് രാഹുല്‍!ബിജെപി എവിടെ പോയാലും വെറുപ്പ് പ്രചരിപ്പിക്കുന്നു, അസമില്‍ പൗരത്വ പ്രതിഷേധത്തില്‍ അണിനിരന്ന് രാഹുല്‍!

English summary
first wedding in kerala old age home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X