കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിവറേജസുകളില്‍ ഇനി വള കിലുങ്ങും... ആദ്യ നിയമനം എറണാകുളത്ത്

2017ലെ കോടതി നിരീക്ഷണമാണ് നിയമനത്തിനു വഴിവച്ചത്

  • By Desk
Google Oneindia Malayalam News

പറവൂര്‍: പുരുഷന്‍മാരുടെ കുത്തക തകര്‍ത്ത് ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ ഇനി സ്ത്രീകളും സേവനവും ലഭിക്കും. എറണാകുളത്തെ പുത്തന്‍വേലിക്കര കണക്കന്‍കടവിലെ ബിവറേജസിലാണ് ഇനി വള കിലുക്കം കേള്‍ക്കുക. പിഎസ്‌സിയുടെ എല്‍ഡിസി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഷൈനി രാജീവാണ് (43) ബിവറേജസില്‍ നിയമനം നേടിയ സംസ്ഥാനത്തെ ആദ്യ വനിത.

മോഹന്‍ലാലിന്റെ വില്ലന് മറ്റൊരു 'വില്ലന്‍'... പോലീസ് കൈയോടെ പൊക്കി, സംഭവം കണ്ണൂരില്‍മോഹന്‍ലാലിന്റെ വില്ലന് മറ്റൊരു 'വില്ലന്‍'... പോലീസ് കൈയോടെ പൊക്കി, സംഭവം കണ്ണൂരില്‍

1

കെയ്‌സുകളില്‍ നിറച്ചു വരുന്ന വിവിധ ബ്രാന്‍ഡില്‍ പെട്ട മദ്യത്തിന്റെ സ്റ്റോക്കും വില്‍പ്പനയുമടക്കമുള്ളവയുടെ കൃത്യമായ രജിസ്റ്റര്‍ സൂക്ഷിക്കുകയെന്ന ചുമതലയാണ് ഷൈനിക്ക് നല്‍കിയിട്ടുള്ളത്. അധ്യാപികയാവുകയായിരുന്നു ഷൈനിയുടെ ലക്ഷ്യം. സോഷ്യല്‍ സയന്‍സില്‍ ബിഎഡ് പാസായെങ്കിലും എച്ച്എസ്എ റാങ്ക് ലിസ്റ്റില്‍ കയറിപ്പറ്റാനായില്ല. ഇതിനിടെ മൂന്നു വര്‍ഷം മുമ്പ് പുത്തന്‍വേലിക്കര പഞ്ചായത്ത് ഓഫീസില്‍ ലാസ്റ്റ് ഗ്രേഡ് ഓഫീസറായി നിയമനം ലഭിച്ചിരുന്നു. ഈ ജോലിയില്‍ തുടരവെയാണ് ബിവറേജസിലേക്കുള്ള പുതിയ നിയമന ഉത്തരവ് വന്നത്.

2

കേരള അബ്കാരി നിയമമനുസരിച്ച് വനിതകളെ മദ്യവില്‍പ്പനയ്ക്കു നിയോഗിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഔട്ട്‌ലെറ്റുകളില്‍ വനിതകളെ നിയമിക്കാതിരുന്നത്. പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ നിന്നുള്ള നിയമനം നടത്തുന്നതില്‍ ലിംഗവിവേചനം പാട്ടില്ലെന്ന് ഈ വര്‍ഷം കോടതി നിരീക്ഷണം നടത്തിയതാണ് ഷൈനിയുടെ നിയമനത്തിനു വഴിയൊരുക്കിയത്.
2010ല്‍ കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പറേഷനിലേക്ക് നടത്തിയ എല്‍ഡിസി പരീക്ഷയില്‍ ഷൈനിക്ക് 256ാം റാങ്കാണ് ഉണ്ടായിരുന്നത്.

English summary
Woman appointment in beverages of kerala first time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X