കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് മത്സ്യലഭ്യതയിൽ വൻ കുറവ്; ആശങ്കയോടെ കൊല്ലം തീരം, 2000 ടൺ മീനിന്റെ കുറവ്!!

  • By Akshay
Google Oneindia Malayalam News

കൊല്ലം: സംസ്ഥാനത്ത് മത്സ്യലഭ്യതയിൽ വൻ കുറവ്. മത്സ്യബന്ധനം പ്രധാന ഉപജീവനോപാധിയായാ കൊല്ലം ജില്ലയിയിൽ മാത്രം രണ്ടായിരം ടൺ മീനിന്റെ കുറവ് രേഖപ്പെടുത്തി. മത്യത്തൊഴിലാളികൾക്ക് മത്സ്യലഭ്യതയിലെ കുറവ് വൻ ആശങ്കകൾ സൃഷ്ടിക്കുകയാണ്. നീണ്ടകര, ശക്തികുളങ്ങര, തുറമുഖങ്ങളില്‍ നിന്ന് ലഭിക്കുന്ന മത്സ്യത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇടിവുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

<strong>കോൺഗ്രസിൽ വീണ്ടും സരിത ബാധ; കുടുങ്ങിയത് നേതാവിന്റെ മകൻ, നൽകിയ ഉറപ്പ്? നേതാവ്?</strong>കോൺഗ്രസിൽ വീണ്ടും സരിത ബാധ; കുടുങ്ങിയത് നേതാവിന്റെ മകൻ, നൽകിയ ഉറപ്പ്? നേതാവ്?

കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ ഇന്‍സ്റ്റിട്യൂട്ടിന്റെ പഠന റിപ്പോര്‍ട്ടിലാണ് മത്സ്യമേഖലക്ക് ആശങ്കയുണ്ടാ ക്കുന്ന വിവരങ്ങള്‍ ഉള്ളത്. കൊല്ലം ജില്ലക്കുപുറമെ തൃശൂര്‍, കാസര്‍ഗോഡ്, മലപ്പുറം ജില്ലകളിലും മത്സ്യ ലഭ്യതയില്‍ കുറവ് രേഖപ്പെടുത്തി. തൃശൂര്‍, കാസര്‍ഗോഡ്, ജില്ലകളില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 50 ശതമാനത്തിലേറെ കുറവാണ് രേഖപ്പെടുത്തിയത്.

Fish

കൊല്ലം ജില്ലയില്‍ മാത്രമായി 2015നെ അപേക്ഷിച്ച് 2000 ടണ്‍ മീനിന്റെ കുറവ് കഴിഞ്ഞ വര്‍ഷമുണ്ടായി. 2015ല്‍ 92665 ടണ്‍ മത്സ്യം ലഭിച്ചപ്പോള്‍, കഴിഞ്ഞ വര്‍ഷം അത് 90584 ടണ്‍ ആയി കുറഞ്ഞു. കേരള തീരത്തു നിന്നും ലഭിച്ച മൊത്തം മീനിന്റെ 46 ശതമാനവും എറണാകുളം, കോഴിക്കോട് തീരങ്ങളില്‍ നിന്നാണ്. എന്നാല്‍ മത്സ്യ തൊഴിലാളികള്‍ക്ക് ആശങ്ക യുണ്ടാക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

<strong>കേരളം കാണാൻ ഭർത്താവിനൊപ്പം എത്തി; ഫിലിപ്പീൻസുകാരി നേരിടേണ്ടി വന്നത്...!! സംഭവം കണ്ണൂരിൽ!!</strong>കേരളം കാണാൻ ഭർത്താവിനൊപ്പം എത്തി; ഫിലിപ്പീൻസുകാരി നേരിടേണ്ടി വന്നത്...!! സംഭവം കണ്ണൂരിൽ!!

നീണ്ടകര, ശക്തികുളങ്ങര, തുറമുഖങ്ങളില്‍ നിന്ന് ലഭിക്കുന്ന മത്സ്യത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇടിവുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മത്സ്യ ബന്ധനം പ്രധാന ജീവനോപാധിയായ കൊല്ലം ജില്ലയിലെ തീരങ്ങളില്‍ നിന്ന് മത്സ്യങ്ങള്‍ അകലുന്നുവെന്ന വാര്‍ത്ത ഏറെ ആശങ്ക സൃഷ്ടി ക്കുന്നതാണ്. തൃശൂര്‍, കാസര്‍ഗോഡ്, ജില്ലകളില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 50 ശതമാനത്തിലേറെ കുറവ് രേഖപ്പെടുത്തി. റിപ്പോര്‍ട്ടിലെ കണക്കുകള്‍ പ്രകാരം എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് എന്നീ മുന്ന് ജില്ലകള്‍ മാത്രമാണ് മീന്‍ ലഭ്യതയില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് നേട്ടമുണ്ടാക്കിയത്.

English summary
Fish catch in state has come down says experts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X