കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കളിച്ചു നടക്കേണ്ട പ്രായത്തില്‍ മത്സ്യകൃഷിചെയ്ത് നൂറുമേനി വിളവെടുപ്പുമായി വിദ്യാര്‍ഥിക്കൂട്ടം

  • By നാസര്‍
Google Oneindia Malayalam News

മലപ്പുറം: വിദ്യാര്‍ഥികൂട്ടായ്മയുടെ വിജയമാണിത്. അധികൃതരുടെ അവഗണനക്കിടിയില്‍നിന്നും മത്സ്യകൃഷിയില്‍ നൂറുമേനി വിളവെടുപ്പുമായി മാതൃക കാണിക്കുകയാണ് പൊന്നാനി പുറങ്ങ് മാരാമുറ്റത്തെ വിദ്യാര്‍ത്ഥിക്കൂട്ടം. പ്രസിസന്ധികളെ തരണം ചെയ്താണ് വിദ്യാര്‍ത്ഥികള്‍ ശുദ്ധജല മത്സ്യകൃഷിയില്‍ തിളക്കമാര്‍ന്ന നേട്ടം കൈവരിച്ചത്. ക്രിക്കറ്റ് ലഹരിയിലും, ഫുട്‌ബോള്‍ ആരവത്തിലും മുഴുകി നടക്കുന്ന യുവാക്കള്‍ക്ക് മാതൃകയാവുകയാണ് കാഞ്ഞങ്ങാട്ടേല്‍ മൊയ്തുണ്ണിയുടെ പേരമക്കളായ അഞ്ചു യുവാക്കള്‍.

മഹിളാ കോണ്‍ഗ്രസ് ക്യാംപിന് തുടക്കം; ഐഎസ് പോലുള്ള ഭീകരസംഘടനയായി സിപിഎം മാറുന്നു: ചെന്നിത്തലമഹിളാ കോണ്‍ഗ്രസ് ക്യാംപിന് തുടക്കം; ഐഎസ് പോലുള്ള ഭീകരസംഘടനയായി സിപിഎം മാറുന്നു: ചെന്നിത്തല

ചെറുപ്രായത്തിലേ അദ്ധ്വാത്തിന്റെ പുതിയ പാഠങ്ങള്‍ രചിക്കുന്ന യുവാക്കള്‍ മത്സ്യകൃഷി നടത്തിയാണ് വിജയം നേടിയത്. കളിച്ചു നടക്കുന്നതിനിടെ തോന്നിയ ആശയത്തില്‍ നിന്നും ഉടലെടുത്തതാണ് മത്സ്യകൃഷിയെന്ന പരീക്ഷണം.കുട്ടികളുടെ ആഗ്രഹത്തിന് രക്ഷിതാക്കളായ അബ്ദുറഹിമാനും,അശ്‌റഫും, അബ്ദുറസാഖും, മുഹമ്മദും പൂര്‍ണ്ണ പിന്തുണ നല്‍കിയതോടെ മത്സ്യകൃഷിയിലേക്ക് തിരിയുകയായിരുന്നു ഈ പഞ്ചപാണ്ഡവര്‍.പിന്നീട് മത്സ്യ വളര്‍ത്തലിനുള്ള അനുമതിക്കായി പഞ്ചായത്തിനെ സമീപിച്ചെങ്കിലും, നിരവധി ഒഴിവു കഴിവുകള്‍ പറഞ്ഞ് ഈ വിദ്യാര്‍ത്ഥിക്കൂട്ടത്തെ പിന്തിരിപ്പിച്ചു.

fish

മത്സ്യക്കൊയ്ത്തിനിടെ വിദ്യാര്‍ത്ഥികള്‍

പിന്നീട് മത്സ്യക്കുഞ്ഞുങ്ങള്‍ക്കായി ഫിഷറീസ് വകുപ്പിനെ സമീപിച്ചെങ്കിലും, സംഗതി കുട്ടിക്കളിയാണെന്ന ധാരണയില്‍ മത്സ്യക്കുഞ്ഞുങ്ങളെ നല്‍കിയില്ലെന്നാണ് ഈ മിടുക്കര്‍ പറയുന്നത്. എന്നാല്‍ അവഗണനയില്‍ തോറ്റ് പിന്‍മാറാനുള്ള മനസ്സില്ലാതിരുന്ന യുവാക്കള്‍ പലയിടത്തു നിന്നുമായി പണം സ്വരൂപിക്കുകയും, വീട്ടുപറമ്പില്‍ നാല് സെന്റ് സ്ഥലത്ത് ജെ.സി.ബി.ഉപയോഗിച്ച് കുളം നിര്‍മ്മിക്കുകയും ചെയ്തു. തുടര്‍ന്ന് സില്‍വര്‍ ആവോലി, അനാ ബസ്, കര്‍പ്പ് ഫിഷ്, രേഹു, മൃഗാള്‍ എന്നീ ഇനങ്ങളില്‍ പെട്ട 2000 മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുകയും ചെയ്തു. പിന്നീട് മത്സ്യക്കുഞ്ഞുങ്ങളുടെ പരിപാലനം തന്നെയായി സമദ്, സനാഹ്, ഫായിസ്, റാഫി, സുഹൈല്‍ എന്നിവരുടെ ലോകം.ആറുമാസത്തിന് ശേഷം പൂര്‍ണ്ണ വളര്‍ച്ചയെത്തിയ മത്സ്യങ്ങളുടെ വിളവെടുപ്പ് ആഘോഷപൂര്‍വ്വമാണ് നടന്നത്.
മത്സ്യങ്ങളിലധികവും, വിളവെടുപ്പ് സ്ഥലത്ത് വെച്ച് തന്നെ വിറ്റഴിച്ചു. ബാക്കിയുള്ള മത്സ്യങ്ങള്‍ വിപണിയിലെത്തിച്ചും വിറ്റഴിച്ചു.ആദ്യ സംരംഭം തന്നെ വിജയം കണ്ടതിന്റെ ആഹ്ലാദത്തിലാണ് ഈ വിദ്യാര്‍ത്ഥികള്‍. ഇനിയും, വിപുലമായ രീതിയില്‍ മത്സ്യകൃഷി നടത്താനാണ് ഇവരുടെ തീരുമാനം. പുതിയ സംരംഭവുമായി രംഗത്തിറങ്ങുന്നവരെ അവഗണിക്കുകയും, പുച്ഛത്തോടെ കാണുന്നവര്‍ക്കുമുള്ള മറുപടി കൂടി നല്‍കുകയാണ് വിദ്യാര്‍ത്ഥികളുടെ മാതൃകാ പ്രവര്‍ത്തനം.

സാം കൊലക്കേസിൽ വിധി.. ഓറഞ്ച് ജ്യൂസിൽ സയനൈഡ് ചേർത്ത് കൊന്നു! സോഫിയയും അരുണും കുറ്റക്കാർസാം കൊലക്കേസിൽ വിധി.. ഓറഞ്ച് ജ്യൂസിൽ സയനൈഡ് ചേർത്ത് കൊന്നു! സോഫിയയും അരുണും കുറ്റക്കാർ

കണ്ണൂർ നേതൃത്വം ഒറ്റപ്പെടുന്നു; പാർട്ടിയുടെ പ്രതിച്ഛായ മോശപ്പെടുത്തി, സംസ്ഥാന നേതാക്കൾക്ക് അതൃപ്തി!കണ്ണൂർ നേതൃത്വം ഒറ്റപ്പെടുന്നു; പാർട്ടിയുടെ പ്രതിച്ഛായ മോശപ്പെടുത്തി, സംസ്ഥാന നേതാക്കൾക്ക് അതൃപ്തി!

English summary
fish cultivation by students in malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X