• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ക്ഷേത്രക്കുളത്തിലെ മീന്‍ വളര്‍ത്തല്‍; പ്രതിഷേധവുമായി കുമ്മനം രാജശേഖരന്‍, കൊന്നു തിന്നാനുള്ളതല്ല

തിരുവനന്തപുരം: ക്ഷേത്രക്കുളങ്ങളിലെ മീന്‍ വളര്‍ത്തല്‍ പദ്ധതിക്കെതിരെ ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. സംസ്ഥാന സര്‍ക്കാരും ഫിഷറീസ് വകുപ്പും ചേര്‍ന്ന് തയ്യാറാക്കുന്ന പദ്ധതിക്കെതിരെയാണ് അദ്ദേഹം രംഗത്തുവന്നിരിക്കുന്നത്. വാണിജ്യാടിസ്ഥാനത്തില്‍ ക്ഷേത്രക്കുളങ്ങളില്‍ മീന്‍ വളര്‍ത്തല്‍ തുടങ്ങാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.

എല്ലാം ലാഭ കണ്ണോടെ കാണുന്നതിനെയാണ് അദ്ദേഹം എതിര്‍ക്കുന്നത്. മാത്രമല്ല, മതപരമായ കാര്യങ്ങളിലെ സര്‍ക്കാരിന്റെ ഇടപെടലുകളും വിമര്‍ശന വിധേയമാക്കുന്നു. ലാഭമുണ്ടാക്കാനാണെങ്കില്‍ ഗോശാലകളെ അറവ് കേന്ദ്രമാക്കിയും കാവിലെ മരങ്ങള്‍ വെട്ടിയും സാധിക്കുമെന്നും പക്ഷേ, അത് ഭക്തര്‍ക്ക് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ കുറിപ്പ ഇങ്ങനെ....

വാണിജ്യാടിസ്ഥാനത്തില്‍

വാണിജ്യാടിസ്ഥാനത്തില്‍

വാണിജ്യാടിസ്ഥാനത്തില്‍ ക്ഷേത്രക്കുളങ്ങളില്‍ മീന്‍വളര്‍ത്തല്‍ ആരംഭിക്കുവാനുള്ള നീക്കം സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഉപേക്ഷിക്കണം.കുളം, കാവ്, ആല്‍ത്തറ , ഗോശാല , തുടങ്ങി ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട സങ്കേതങ്ങള്‍ക്ക് ഭക്തരുടെ ആചാരവും വിശ്വാസവുമായി അഭേദ്യമായ ബന്ധമുണ്ട്.

മഹത്തായ സങ്കല്‍പം

മഹത്തായ സങ്കല്‍പം

പ്രകൃതി സംരക്ഷണവും പാരിസ്ഥിതിക സന്തുലനവും നിര്‍വഹിക്കുന്ന അതി മഹത്തായ സങ്കല്പം ഇതിന്റെയെല്ലാം പിന്നിലുണ്ട്. ക്ഷേത്ര സമീപമുള്ള പുഴയിലും കുളത്തിലുമുള്ള മത്സ്യത്തിന് ആഹാരം നല്‍കുന്നത് ഭഗവത് നിവേദ്യമെന്ന നിലക്കുള്ള ഒരു വഴിപാടാണ്. എല്ലാ ജീവജാലങ്ങളുമായുള്ള സമീകരണത്തിന്റെയും സഹജീവനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ഉദാത്ത ജീവിത മൂല്യങ്ങള്‍ ഭക്തര്‍ ഇതിലൂടെ ഉയര്‍ത്തിപ്പിടിക്കുന്നു.

മീനൂട്ടിനെ പരിഹസിക്കുന്നവര്‍

മീനൂട്ടിനെ പരിഹസിക്കുന്നവര്‍

അങ്ങനെ ഭക്തിപൂര്‍വ്വം നിര്‍വ്വഹിക്കുന്ന മീനൂട്ടിനെ പരിഹസിക്കുകയും അവമതിക്കുകയും ചെയ്യുന്ന പുരോഗമനവാദികളാണ് ഇപ്പോള്‍ ക്ഷേത്രക്കുളങ്ങളില്‍ മത്സ്യക്കൃഷിയുമായി ഇറങ്ങിപ്പുറപ്പെട്ടിട്ടുള്ളത്. കുളങ്ങള്‍ പരിരക്ഷിച്ചു ജീവസുറ്റ ജലസ്രോതസ്സുകളായി അവയെ മാറ്റണം. കുളത്തിന്റെ തീരങ്ങള്‍ സംരക്ഷിച്ചും ചപ്പുചവറ് മാലിന്യങ്ങള്‍ നീക്കം ചെയ്തും കുളങ്ങള്‍ സ്വച്ഛമാക്കണം.

അങ്ങനെ കാണരുത്

അങ്ങനെ കാണരുത്

ആറാട്ടും അവഭൃത സ്‌നാനവും നടത്തുന്ന തീര്‍ത്ഥക്കുളങ്ങളില്‍ മത്സ്യങ്ങളെ ഭഗവദ് സ്വരൂപങ്ങളായി കണ്ട് അവക്ക് ആഹാരവും സൗകര്യങ്ങളും ഭക്തര്‍ നല്‍കി വരുന്നു. ഒരിക്കലും വാണീജ്യാടിസ്ഥാനത്തില്‍ വിറ്റ് പണമുണ്ടാക്കാനും കൊന്ന് തിന്നാനുമുള്ള ഇടങ്ങളായി ക്ഷേത്ര കുളങ്ങളെ കാണരുത്.

cmsvideo
  Fake Signature For CM Pinarayi Vijayan; BJP Makes Serious Allegations Against Government
  വേറെ ആരംഭിക്കാം

  വേറെ ആരംഭിക്കാം

  മത്സ്യകൃഷിയിലൂടെ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുന്ന വരുമാന മാര്‍ഗ്ഗമായി മത്സ്യഫാമുകള്‍ അധികൃതര്‍ക്ക് വേറെ ആരംഭിക്കാവുന്നതേയുള്ളു. മത്സ്യ വില്‍പന വഴി വരുമാനം ഉണ്ടാക്കാനും കഴിയും. പക്ഷേ ക്ഷേത്രങ്ങളിലെ തീര്‍ത്ഥക്കുളത്തിന്റെ സങ്കല്പം മറ്റൊന്നാകെയാല്‍ സര്‍ക്കാര്‍ രണ്ടിനെയും ഒന്നായി കാണരുത്. രണ്ടായി തന്നെ സമീപിക്കണം.

  കാഴ്ചപ്പാടാണ് പ്രധാനം

  കാഴ്ചപ്പാടാണ് പ്രധാനം

  ഇവിടെ കാഴ്ചപ്പാടാണ് പ്രധാനം. ദേവസ്വം ബോര്‍ഡ് ഒരിക്കലും ഈ മത്സ്യകച്ചവടത്തിന് കൂട്ട് നില്‍ക്കരുത്. ദേവന്റെ ' സ്വ 'ങ്ങളെ അഥവാ ദേവസ്വത്തെ പരിരക്ഷിക്കാനാണ് നിങ്ങളെ അധികാരസ്ഥാനത്ത് ഇരുത്തിയിട്ടുള്ളതെന്ന് മാത്രം ഓര്‍ക്കുക.

  ചിന്തിക്കാന്‍ ഭക്തര്‍ക്ക് ആവില്ല

  ചിന്തിക്കാന്‍ ഭക്തര്‍ക്ക് ആവില്ല

  ക്ഷേത്രത്തിലെ ഗോശാലകളെ അറവ്ശാലകളാക്കിയാല്‍ ലാഭം കൊയ്യാം. കാവുകള്‍ വെട്ടി നശിപ്പിച്ചാല്‍ തടിവിലയായി ലക്ഷങ്ങള്‍ കിട്ടും. പക്ഷെ ഇങ്ങനെ ഒന്നും ചിന്തിക്കാന്‍ ഭക്തര്ക്ക് ആവില്ല. മയിലും പക്ഷികളുമുള്ള ക്ഷേത്രങ്ങളില്‍ ആരും അവയുടെ ഇറച്ചിവിലയില്‍ കണ്ണുവെച്ചിട്ടില്ല. കുളത്തൂപ്പുഴ ആറ്റിലെ മത്സ്യങ്ങള്‍ക്ക് തീറ്റ കൊടുക്കുന്ന ഭക്തന്റെ ആത്മനിര്‍വൃതിയെ ആരും ചോദ്യം ചെയ്യാറില്ല. ഒരിക്കല്‍ പിടിച്ചുകൊണ്ടുപോയ മത്സ്യങ്ങളെ ജനങ്ങള്‍ സംഘടിച്ചു കൈവശപ്പെടുത്തുകയും ശാസ്ത്ര വിധി പ്രകാരം സംസ്‌ക്കരിക്കുകയും ചെയ്തു. ഇതെല്ലാം സഹജീവി സ്‌നേഹത്തിന്റെ ആത്മതത്വമാണ് വിളിച്ചോതുന്നത്.

  ഭക്തജനങ്ങള്‍ സമ്മതിക്കകരുത്

  ഭക്തജനങ്ങള്‍ സമ്മതിക്കകരുത്

  ക്ഷേത്രങ്ങളില്‍ മത്സ്യക്കുഞ്ഞുങ്ങളെ എത്രവേണമെങ്കിലും നിക്ഷേപിക്കുന്നതില്‍ തെറ്റില്ല. പക്ഷേ അതിനെ പിടിച്ച് വില്‍പന നടത്താന്‍ ഭക്തജനങ്ങള്‍ സമ്മതിക്കകരുത്. ദേവസ്വം ബോര്‍ഡ് ഇത്തരം സന്ദര്‍ഭങ്ങളില്‍ ഭക്തരോടൊപ്പം നിലകൊള്ളണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

  ജയിലില്‍ നിന്ന് പുറത്തുവരുമ്പോള്‍ ശശികല പെരുവഴിയിലാകും; 300 കോടിയുടെ ആസ്തി പിടിച്ചെടുത്തു

  തന്നെ തോല്‍പ്പിച്ചവരെ ജയിപ്പിക്കാന്‍ കനയ്യകുമാര്‍; ബിഹാറില്‍ ട്വിസ്റ്റ്, കോണ്‍ഗ്രസുമായി കൈകോര്‍ത്തു

  English summary
  Fish farming at Temple pond: BJP leader Kummanam Rajashekharan response
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X