കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മത്സ്യക്കുഞ്ഞുങ്ങൾക്ക് രക്ഷയില്ല; തു​റ​മു​ഖ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു മ​ത്സ്യ​ക്കു​ഞ്ഞ് ക​ട​ത്ത് രൂക്ഷം

  • By Desk
Google Oneindia Malayalam News

കൊ​ച്ചി: തു​റ​മു​ഖ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളു​ടെ ക​ട​ത്തു രൂക്ഷമാകുന്നു. ഫി​ഷ​റീ​സ് വ​കു​പ്പും മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റും നോ​ക്കു കു​ത്തി​ക​ളാ​യി. മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ പി​ടി​ക്കു​ന്ന ബോ​ട്ടു​ക​ൾ​ക്കെ​തി​രെ ജി​ല്ലാ ഫി​ഷ​റീ​സ് അ​ധി​കൃ​ത​ർ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​തു വ​ൻ സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചി​രു​ന്നു.

ഫെ​ബ്രു​വ​രി​യി​ൽ മു​ന​മ്പം മി​നി ഹാ​ർ​ബ​റി​ൽ നി​ന്നു മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളു​മാ​യി ഫി​ഷ​റീ​സ് അ​ധി​കൃ​ത​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ര​ണ്ടു ബോ​ട്ടു​ക​ൾ ബ​ലം പ്ര​യോ​ഗി​ച്ച് മോ​ചി​പ്പി​ച്ച സം​ഭ​വം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മ​നോ​വീ​ര്യം കെ​ടു​ത്തി​യ സ്ഥി​തി​യാ​ണ്. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തി​യ 200 ഓ​ളം വ​രു​ന്ന ബോ​ട്ടു​ട​മ​ക​ളും ത​ര​ക​ൻ​മാ​രും ചേ​ർ​ന്നു വൈ​പ്പി​ൻ ഫി​ഷ​റീ​സ് സ്റ്റേ​ഷ​ൻ ആ​ക്ര​മി​ച്ചു ബോ​ട്ടു​ക​ൾ മോ​ചി​പ്പി​ച്ചു കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ ഫി​ഷ​റീ​സ് അ​സി.​ഡ​യ​റ​ക്‌​റ്റ​ർ എ​സ്.​ഐ. രാ​ജീ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് പ​രു​ക്കേ​റ്റു.

Kochi

ഈ ​കേ​സി​ൽ അ​റ​സ്റ്റി​ലാ​യ 10 പ്ര​തി​ക​ളും ഇ​പ്പോ​ൾ ജാ​മ്യ​ത്തി​ലാ​ണ്. ബോ​ട്ടു​ക​ളും വി​ട്ടു കൊ​ടു​ത്തു. 200 ഓ​ളം പേ​രെ പ്ര​തി ചേ​ർ​ത്തെ​ങ്കി​ലും കൂ​ടു​ത​ൽ അ​റ​സ്റ്റു​ണ്ടാ​യി​ല്ല. ആ​ക്ര​മ​ണ​ത്തി​നു തൊ​ട്ടു​പി​ന്നാ​ലെ മ​റൈ​ൻ എ​സ്പി​യു​ടെ​യും കോ​സ്റ്റ​ൽ പൊ​ലീ​സി​ന്‍റെ​യും സം​യു​ക്ത നേ​തൃ​ത്വ​ത്തി​ൽ കൊ​ച്ചി തീ​ര​ത്തു നി​രീ​ക്ഷ​ണ​വും റെ​യ്ഡും ശ​ക്ത​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ചെ​ങ്കി​ലും അ​തൊ​ന്നും ന​ട​പ്പാ​യി​ല്ല. ഇ​തി​നി​ടെ​യാ​ണു മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ പി​ടി​ക്കു​ന്ന​തു പൂ​ർ​വാ​ധി​കം ശ​ക്തി​യോ​ടെ പു​ന​രാ​രം​ഭി​ച്ച​ത്.

നേ​ര​ത്തെ മു​ന​മ്പം തു​റ​മു​ഖം കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ക​ട​ത്തെ​ങ്കി​ൽ വൈ​പ്പി​ൻ തു​റ​മു​ഖ​ത്തി​റ​ക്കാ​ൻ തു​ട​ങ്ങി​യി​ട്ടു​ണ്ട്. മു​ന​മ്പ​ത്ത് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ തൊ​ഴി​ലാ​ളി​ക​ളും വൈ​പ്പി​നി​ൽ നീ​ണ്ട​ക​ര​യി​ൽ നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ളു​മാ​ണു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളു​ടെ ക​ട​ത്തു ത​ട​യാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഫി​ഷ​റീ​സ് വ​കു​പ്പ് അ​ധി​കൃ​ത​ർ മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സി​ഐ​യ്ക്ക് ക​ത്തു ന​ൽ​കി​യെ​ങ്കി​ലും പൊ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു കാ​ര്യ​മാ​യ ന​ട​പ​ടി​യൊ​ന്നു​മു​ണ്ടാ​യി​ല്ല.

മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റി​ൽ 12 പൊ​ലീ​സു​കാ​രു​ണ്ടെ​ങ്കി​ലും രാ​ത്രി​കാ​ല പ​ട്രൊ​ളി​ങി​ന് ര​ണ്ടു പൊ​ലീ​സു​കാ​രു​ടെ സേ​വ​നം മാ​ത്ര​മാ​ണു കി​ട്ടു​ന്ന​ത്. ഫെ​ബ്രു​വ​രി​യി​ൽ ആ​ക്ര​മ​ണ​മു​ണ്ടാ​യ​പ്പോ​ൾ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ ഭ​ര​ണ​ത​ല​ത്തി​ൽ ഉ​ണ്ടാ​കാ​തി​രു​ന്ന​തു ഫി​ഷ​റീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും പൊ​ലീ​സു​കാ​രു​ടെ​യും ആ​ത്മ​വി​ശ്വാ​സ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു. ഇ​തോ​ടെ മ​ത്സ്യ​ക്ക​ട​ത്തും ത​കൃ​തി​യാ​ണ്. ക​ട​ലി​ന്‍റെ അ​ടി​ത്ത​ട്ടി ഇ​ട​ക്കി മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ കൂ​ട്ട​ത്തോ​ടെ പി​ടി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ടു​ണ്ട്. മ​ത്സ്യ​സ​മ്പ​ത്തു പൂ​ർ​ണ​മാ​യി ന​ശി​ക്കാ​ൻ‌ ഇ​തി​ട​യാ​ക്കും.

English summary
Fish smuggling in harbour increased
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X