കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബുധനാഴ്ച കരയിലും കടലിലും ഹര്‍ത്താല്‍!

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ (2015 ഏപ്രില്‍ 8 ബുധന്‍) ഹര്‍ത്താല്‍. വിവിധ സംഘടനകള്‍ വ്യത്യസ്ത ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍ നടത്തുന്നത്. റബ്ബര്‍ വിലത്തകര്‍ച്ച ഉള്‍പ്പടെ കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷ കര്‍ഷക സമിതി സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തും. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് ഹര്‍ത്താല്‍.

വിദേശ കുത്തകകള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും കടലും മത്സ്യസമ്പത്തും തീഴെഴുതി കൊടുക്കുന്ന പുതിയ നയങ്ങള്‍ പിന്‍വലിയ്ക്കുക ഡോ മീനാകൂമാരി റിപ്പോര്‍ട്ട് പൂര്‍ണമായും തള്ളിക്കളയുക എന്നീ ആവശ്യങ്ങള്‍ ഉന്നതിയിച്ച് മത്സ്യത്തൊഴിലാളികള്‍ തീരദേശ ഹര്‍ത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

Hartal

ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് മോട്ടോര്‍ തൊഴിലാളികളും ബുധനാഴ്ച പണിമുടക്കുകയാണ്. പ്രമുഖ തൊഴിലാളി സംഘടനകളുടെ പിന്തുണയോടെയാണ് പണിമുടക്ക്. അതിനാല്‍ തന്നെ വാഹനഗതാഗതത്തെ ഹര്‍ത്താല്‍ ബാധിയ്ക്കും. കര്‍ഷക ഹര്‍ത്താലിന് സിപിഎം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ഹര്‍ത്താല്‍ പൂര്‍ണമാകാനാണ് സാധ്യത. പത്രം, പാല്‍, ആശുപത്രികള്‍, പ്രാദേശിക ഉത്സവങ്ങള്‍, പരീക്ഷകള്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട് .

English summary
Fish workers' hartal tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X