Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഉളുപ്പുണ്ടോ ന്യായീകരിക്കാൻ';വയോധികയുടെ മീൻകുട്ട തട്ടിത്തെറിപ്പിച്ച സംഭവത്തിൽ പോലീസെതിരെ പ്രതിഷേധം

തിരുവനന്തപുരം; റോഡരുകിലിരുന്ന് കച്ചവടം ചെയ്ത വയോധികയുടെ മീൻകുട്ട തട്ടിത്തെറിപ്പിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ നടപടിയിൽ ന്യയീകരണവുമായി പോലീസ്. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് കച്ചവടം നടത്തിയതിനാണ് നടപടി എടുത്തത് എന്നാണ് പോലീസ് വിശദീകരണം. എന്നാൽ ഇതിനെതിരേയും കടുത്ത വിമർശനം ഉയരുന്നുണ്ട്.

pol-162771741

മിനി സ്ക്രീനിൽ സജീവമായി നവ്യ; വൈറലായി ചിത്രങ്ങൾ

മീൻ വിൽപ്പനയുമായി ബന്ധപെട്ടു പ്രചരിപ്പിക്കുന്ന വീഡിയോ വസ്തുതാ വിരുദ്ധമാണെന്നാണ് പോലീസ് പറയുന്നത്. .പാരിപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ കോവിഡ് വ്യാപനം രൂക്ഷമായിട്ടുള്ള 'ഡി കാറ്റഗറി'യിൽപെട്ട സ്ഥലത്തു കോവിഡ് പ്രോട്ടോകോൾ പ്രകാരം എല്ലാവിധ കച്ചവടങ്ങൾക്കും ജില്ലാ ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇത് ലംഘിച്ചു കൊണ്ട് ചിലർ മത്സ്യ കച്ചവടം നടത്തുകയും, ആളുകൾ കൂടുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്തു . ഇതിനെതിരെ പോലീസ് നടപടി സ്വീകരിച്ചതിനാൽ ചിലർ ആസൂത്രിതമായി ചിത്രീകരിച്ച വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്' ,എന്നും പോലീസ് പറഞ്ഞു.

അതേസമയം അപ്പോൾ മീൻകപട്ട വലിച്ചെറിഞ്ഞത് എന്തിനാണെന്ന ചോദ്യമാണ് പലരും ഉയർത്തുന്നത്. നിയമപ്രകാരമാണ് നടപടിയെടുക്കുന്നതെങ്കിൽ മീൻ എറിഞ്ഞവർക്കെതിരേയും നടപടിയെടുക്കൂവെന്നും ഇത്തരത്തിൽ ഇനിയും ന്യായീകരിക്കാൻ ഉളുപ്പുണ്ടോയെന്നും ചിലർ ചോദിക്കുന്നു.

രണ്ട് ദിവസം മുൻപാണ് തിരുവനന്തപുരം അഞ്ചുതെങ്ങ് കൊച്ചുമേത്തൻ കടവിൽ മേരി എന്ന സ്ത്രീക്ക് പോലീസിൽ നിന്നും ക്രൂരഅനുഭവം നേരിടേണ്ടി വന്നത്. ഡി കാറ്റഗറിയിൽ മീൻ വിൽക്കാൻ പാടില്ലെന്ന് പോലീസ് മേരിയോട് പറഞ്ഞ് ആദ്യം പോയി. എന്നാൽ കച്ചവടം മുടങ്ങിയാൽ വലിയ നഷ്ടമുണ്ടാകുമെന്നതിനാൽ വീണ്ടും മേരി കച്ചവടം തുടരുകയായിരുന്നു. ഇതിനിടെ പൊലീസ് വീണ്ടും വരികയും മീൻകുട്ട അഴുക്കുചാലിലേയ്ക്ക് വലിച്ചെറിയുകയുകയുമായിരുന്നു.ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ നിരവധി പേരാണ് പ്രതിഷേധിച്ച് രംഗത്തെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+