കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഉളുപ്പുണ്ടോ ന്യായീകരിക്കാൻ';വയോധികയുടെ മീൻകുട്ട തട്ടിത്തെറിപ്പിച്ച സംഭവത്തിൽ പോലീസെതിരെ പ്രതിഷേധം

Google Oneindia Malayalam News

തിരുവനന്തപുരം; റോഡരുകിലിരുന്ന് കച്ചവടം ചെയ്ത വയോധികയുടെ മീൻകുട്ട തട്ടിത്തെറിപ്പിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ നടപടിയിൽ ന്യയീകരണവുമായി പോലീസ്. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് കച്ചവടം നടത്തിയതിനാണ് നടപടി എടുത്തത് എന്നാണ് പോലീസ് വിശദീകരണം. എന്നാൽ ഇതിനെതിരേയും കടുത്ത വിമർശനം ഉയരുന്നുണ്ട്.

pol-162771741

മിനി സ്ക്രീനിൽ സജീവമായി നവ്യ; വൈറലായി ചിത്രങ്ങൾ

മീൻ വിൽപ്പനയുമായി ബന്ധപെട്ടു പ്രചരിപ്പിക്കുന്ന വീഡിയോ വസ്തുതാ വിരുദ്ധമാണെന്നാണ് പോലീസ് പറയുന്നത്. .പാരിപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ കോവിഡ് വ്യാപനം രൂക്ഷമായിട്ടുള്ള 'ഡി കാറ്റഗറി'യിൽപെട്ട സ്ഥലത്തു കോവിഡ് പ്രോട്ടോകോൾ പ്രകാരം എല്ലാവിധ കച്ചവടങ്ങൾക്കും ജില്ലാ ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇത് ലംഘിച്ചു കൊണ്ട് ചിലർ മത്സ്യ കച്ചവടം നടത്തുകയും, ആളുകൾ കൂടുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്തു . ഇതിനെതിരെ പോലീസ് നടപടി സ്വീകരിച്ചതിനാൽ ചിലർ ആസൂത്രിതമായി ചിത്രീകരിച്ച വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്' ,എന്നും പോലീസ് പറഞ്ഞു.

അതേസമയം അപ്പോൾ മീൻകപട്ട വലിച്ചെറിഞ്ഞത് എന്തിനാണെന്ന ചോദ്യമാണ് പലരും ഉയർത്തുന്നത്. നിയമപ്രകാരമാണ് നടപടിയെടുക്കുന്നതെങ്കിൽ മീൻ എറിഞ്ഞവർക്കെതിരേയും നടപടിയെടുക്കൂവെന്നും ഇത്തരത്തിൽ ഇനിയും ന്യായീകരിക്കാൻ ഉളുപ്പുണ്ടോയെന്നും ചിലർ ചോദിക്കുന്നു.

രണ്ട് ദിവസം മുൻപാണ് തിരുവനന്തപുരം അഞ്ചുതെങ്ങ് കൊച്ചുമേത്തൻ കടവിൽ മേരി എന്ന സ്ത്രീക്ക് പോലീസിൽ നിന്നും ക്രൂരഅനുഭവം നേരിടേണ്ടി വന്നത്. ഡി കാറ്റഗറിയിൽ മീൻ വിൽക്കാൻ പാടില്ലെന്ന് പോലീസ് മേരിയോട് പറഞ്ഞ് ആദ്യം പോയി. എന്നാൽ കച്ചവടം മുടങ്ങിയാൽ വലിയ നഷ്ടമുണ്ടാകുമെന്നതിനാൽ വീണ്ടും മേരി കച്ചവടം തുടരുകയായിരുന്നു. ഇതിനിടെ പൊലീസ് വീണ്ടും വരികയും മീൻകുട്ട അഴുക്കുചാലിലേയ്ക്ക് വലിച്ചെറിയുകയുകയുമായിരുന്നു.ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ നിരവധി പേരാണ് പ്രതിഷേധിച്ച് രംഗത്തെത്തിയത്.

ഭരണം പിടിക്കാൻ നിർണായക നീക്കവുമായി ഡികെ ശിവകുമാർ; വമ്പൻ പൊളിച്ചെഴുത്ത്..ലിംഗായത്ത് വോട്ടൊഴുകുംഭരണം പിടിക്കാൻ നിർണായക നീക്കവുമായി ഡികെ ശിവകുമാർ; വമ്പൻ പൊളിച്ചെഴുത്ത്..ലിംഗായത്ത് വോട്ടൊഴുകും

Recommended Video

cmsvideo
ഗൗരിയെ കാണാന്‍ പോലീസുകാര്‍ പെറ്റിയടിച്ച ആ പാവപ്പെട്ടവന്‍ എത്തി | Oneindia Malayalam

ബ്രഹ്മാണ്ഡ പദ്ധതിയുമായി ബിജെപി; 'കൊറോണയെ വിറപ്പിക്കുന്ന' വമ്പന്‍ പരിപാടികള്‍, കേരളത്തെ കൈവിട്ടുബ്രഹ്മാണ്ഡ പദ്ധതിയുമായി ബിജെപി; 'കൊറോണയെ വിറപ്പിക്കുന്ന' വമ്പന്‍ പരിപാടികള്‍, കേരളത്തെ കൈവിട്ടു

ലോക്ഡൗണ്‍ അനുഗ്രഹമാക്കിയവര്‍ ഇവര്‍ മാത്രം; ഏറ്റവും വലിയ മഹാമാരി ഈ സര്‍ക്കാര്‍: സംവിധായകന്‍ലോക്ഡൗണ്‍ അനുഗ്രഹമാക്കിയവര്‍ ഇവര്‍ മാത്രം; ഏറ്റവും വലിയ മഹാമാരി ഈ സര്‍ക്കാര്‍: സംവിധായകന്‍

English summary
fishbowl snatching; Harsh criticism against police in social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X