കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫിഷറീസ് വകുപ്പ് ചതിച്ചു; സ്ഥലം വിട്ടുനല്‍കിയ സ്ഥലമുടമകള്‍ പെരുവഴിയില്‍

  • By Sreejith Kk
Google Oneindia Malayalam News

വടകര: ഫിഷറീസ് വകുപ്പ് ചതി.സ്ഥലം വിട്ടുനല്‍കിയ സ്ഥലമുടമകള്‍ പെരുവഴിയില്‍.മത്സ്യത്തൊഴിലാളികള്‍ക്ക് വീടുവെക്കാനായി സ്ഥലം വിട്ടുനല്‍കിയ ഭൂഉടമകള്‍ പെരുവഴിയില്‍. ജില്ലയില്‍ സ്ഥലവും, വീടും ഇല്ലാത്ത മത്സ്യത്തൊഴിലാളികള്‍ക്ക് വീടുവെക്കാനായി ഫിഷറീസ് വകുപ്പ് ആവശ്യപ്പെട്ട പ്രകാരം ഭൂമി വിട്ടുകൊടുത്തവരാണ് വെട്ടിലായത്. ഭൂമിയുടെ വില ലഭിക്കാത്തതിനത്തെുടര്‍ന്ന് വട്ടം കറങ്ങുന്നത്. ജില്ലയില്‍ കടലോരത്തെ ഭൂവുടമകളോട് വീടുവെക്കാനും മറ്റുമായി ഭൂമി വിട്ടുനല്‍കാനായി ഫിഷറീസ് വകുപ്പ് ആവശ്യപ്പെട്ടിരുന്നു.

ഭൂമിക്ക് ഏറെക്കുറേ മാര്‍ക്കറ്റ് വിലയ്ക്ക് തുല്യമായ പണം നല്‍കുമെന്ന് പറയുകയും ചെയ്തിരുന്നു. ഇതിന്‍്റെ അടിസ്ഥാനത്തിലാണ് നിരവധിപേര്‍ ഫിഷറീസ് വകുപ്പിന് വീടുവെക്കാനായി സ്ഥലം വിട്ടുനല്‍കിയത്. പിന്നീട് ഫിഷറീസ് വകുപ്പിന്‍്റെ നിദ്ദശേപ്രകാരം ഭൂമി മത്സ്യതൊഴിലാളികളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യന്‍ ആവശ്യപ്പെട്ടിരുന്നു.

news

രജിസ്റ്റര്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് തങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ പണം എത്തുമെന്നും വാഗ്ദാനം നടത്തിയിരുന്നു. എന്നാല്‍ റജിസ്ട്രേഷന്‍ പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞിട്ടും ഇവര്‍ക്ക് ഭൂമിയുടെ വിലയായി അക്കൗണ്ടില്‍ പണം വന്നതില്ല. പലതവണ ഫിഷറീസ് ഡപ്യൂട്ടി ഡയരക്ടര്‍ ഓഫീസിലും, കല്‍ക്ട്രേറ്റിലും കയറിയിറങ്ങിയിട്ടും ഫലം നിരാശമാത്രമായിരുന്നു. ഇതിനായി സര്‍ക്കാര്‍ നല്‍കിയ ഫണ്ട് തീര്‍ന്നുപോയെന്നും, പുതുതായി സര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ടിന്‍്റെ മുറയ്ക്ക് ഭൂവുടമകള്‍ക്ക് പണം നല്‍കാമെന്നും പറഞ്ഞ് ഫിഷറീസ് വകുപ്പ് തടിതപ്പുകയാണെന്ന ആക്ഷേപം ഉയരുകയാണ്. തന്‍്റെ വീടിനടുത്തുള്ള മത്സ്യതൊഴിലാളികളുടെ ദയനീയാവസ്ഥ കണ്ടിട്ടാണ് പല ഭൂവുടമകളും സ്ഥലം വിട്ടുകൊടുക്കാന്‍ തെയ്യറായത്. ഇവരെയാണ് ഫിഷറീസ് വകുപ്പ് വട്ടംകറക്കുന്നത്. എന്ന് പണം ലഭിക്കുമെന്ന കാര്യത്തില്‍ യാതൊരുറപ്പും നല്‍കാന്‍ ഫിഷറീസ് വകുപ്പ് ഇതുവരെ തെയ്യറായിട്ടില്ല. വീടില്ലാത്ത മത്സ്യതൊഴിലാളിക്ക് 6 ലക്ഷം രൂപയ്ക്ക് സ്ഥലവും, 4 ലക്ഷം രൂപയ്ക്ക് വീടും അനുവദിക്കുന്ന പദ്ധതിയാണിത്.

English summary
Fisheries department didnt keep their words
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X