കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വിവാദം;ഇഎംസിസി സംഘത്തെ കണ്ടിരുന്നെന്ന്‌ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

Google Oneindia Malayalam News

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യ ബന്ധനത്തിനുള്ള കരാര്‍ സംബന്ധിച്ച്‌ ഇഎംസിസി സംഘത്തെ തിരുവനന്തപുരത്ത്‌ കണ്ടാതായി സ്ഥിരികരിച്ച്‌ ഫിഷറീസ്‌ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. എന്നാല്‍ സംഘവുമായി എന്താണ്‌ സംസാരിച്ചതെന്ന്‌ ഓര്‍ക്കുന്നില്ലെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഇംഎംസിസി സംഘത്തെ കണ്ടതിലല്ല, നയത്തില്‍ നിന്നും വ്യതിചലിക്കില്ല എന്നതിലാണ്‌ കാര്യമെന്നും മന്ത്രി വ്യക്തമാക്കി. മനോരമ ന്യൂസിലായിരുന്നു മേഴ്‌സിക്കുട്ടിയമ്മയുടെ പ്രതികരണം.

രാഹുല്‍ഗാന്ധി കൊല്ലം വാടിയില്‍ വരുന്നതിന്‌ അരങ്ങലൊരുക്കലാണ്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ ഉദ്ദേശമെന്നും മന്ത്രി ആരോപിച്ചു. ഇതിനിടെ വിവാദത്തെ തുടര്‍ന്ന്‌ മേഴ്‌സിക്കുട്ടിയമ്മ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്‌ച്ചനടത്തി.ഇഎംസിസിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മന്ത്രി വിശദ്ദീകരിച്ചതായാണ്‌ സൂചന.

ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ദുരന്തമുണ്ടായ സ്ഥലത്ത് പുനരുദ്ധാരണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നു, ചിത്രങ്ങള്‍

j mercykkuttiyamma

ആഴക്കടല്‍ മത്സ്യബന്ധനത്തിനുള്ള കാര്‍ സംബന്ധിച്ച ചര്‍ച്ചയില്‍ ഫിഷറിസ്‌ വകുപ്പ്‌ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഇഎംസിസി സംഘവുമായി ചര്‍ച്ച നടത്തുന്ന ചിത്രം പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല പുറത്തുവിട്ടിരുന്നു. ഇഎംസിസി ഡയറക്ടര്‍, മന്ത്രി മേഴ്‌സിക്കുട്ടിയമ്മ, ഫിഷറീസ്‌ ഡയറക്ടര്‍ എന്നിവരെ ചിത്രത്തില്‍ കാണാം. മന്ത്രി ക്ഷണിച്ചതനുസരിച്ചാണ്‌ കേരളത്തിലെ സംഘം കേറളത്തിലെത്തി ചര്‍ച്ചനടത്തിയതെന്നതിനുള്ള രേഖയും ചെന്നിത്തല പുറത്തുവിട്ടു. ഫിഷറീസ്‌ മന്ത്രിക്കെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ഗുരുതര ആരോപണങ്ങളാണ്‌ കരാറുമായി ബന്ധപ്പെട്ട്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല ആരോപിച്ചിരിക്കുന്നത്‌.

ഇഎംസിസി ഇന്റര്‍നാഷ്‌നല്‍{ഇന്ത്യ) പ്രസിഡന്റ്‌ ഷാജു വര്‍ഗീസുമായി ധാരണാപത്രം ഒപ്പിട്ടതായി ഈ മാസം രണ്ടിന്‌ കേരള ഷിപ്പിങ്‌ ആന്‍ഡ്‌ ഇന്‍ലാന്‍ഡ്‌ നാവിഗേഷന്‍ കോര്‍പ്പറേഷന്റെ(കെഎസ്‌ഐഎന്‍സി) വാര്‌ഡത്തക്കുറുപ്പില്‍ തന്നെ വ്യക്താമാക്കിയിരുന്നു.

മനംമയക്കി സാക്ഷി അഗർവാൾ- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
ഇ ശ്രീധരനെ കൊണ്ട് നേട്ടമുണ്ടാക്കാന്‍ ബിജെപിക്ക് കഴിയില്ല | Oneindia Malayalam

English summary
fisheries minister J Mercykutty Amma admit the talk with EMCC group
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X