കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മത്സ്യബന്ധനത്തിനിടെ വലവിരിക്കുന്നതിനിടെ കടലിലേക്ക് വീണ് തൊഴിലാളി മരിച്ചു

  • By Desk
Google Oneindia Malayalam News

മലപ്പുറം: മല്‍സ്യബന്ധനത്തിനിടെ മല്‍സ്യതൊഴിലാളി കടലില്‍ വീണു മരിച്ചു. വെട്ടം വാക്കാട് ഏഴുകുടീക്കല്‍ പരേതനായ ആലി മുഹമ്മദിന്റെ മകന്‍ നൂറുദീന്‍ (56) ആണ് മരണപ്പെട്ടത്.

പൊന്നാനിയില്‍ നിന്നും മല്‍സ്യബന്ധനത്തിന് പോയ കൂട്ടായി വാടിക്കല്‍ സ്വദേശിയുടെ ഖരീബ് നവാസ് ഫൈബര്‍ ബോട്ടിലെ തൊഴിലാളിയായിരുന്നു. തീരത്ത് നിന്നും ആറ് നോട്ടിക്കല്‍ മൈല്‍ ദൂരത്തുവച്ചാണ് അപകടം. തിങ്കളാഴ്ച രാത്രി ഏഴോടെയാണ് ദുരന്തമുണ്ടായത്.

വിമൻ ഇൻ സിനിമ കളക്ടീവിനെ പരിഹസിച്ച് ജൂഡ് ആന്റണി.. ഇവരൊക്കെ എന്ത് കേബിൾ ടിവിയാണ്.. ഭേദം റേഡിയോ!വിമൻ ഇൻ സിനിമ കളക്ടീവിനെ പരിഹസിച്ച് ജൂഡ് ആന്റണി.. ഇവരൊക്കെ എന്ത് കേബിൾ ടിവിയാണ്.. ഭേദം റേഡിയോ!

noorudheen

കടലിലേക്ക് വീണ് മരിച്ച നൂറുദീന്‍ (56)
മല്‍സ്യത്തിനായി വലവിരിക്കുന്നതിനിടെ കടലിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് ബോട്ടിലുണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ കടലില്‍ നിന്നും ബോട്ടിലേക്ക് ഉയര്‍ത്തിയെങ്കിലും ജീവന്‍ രക്ഷപ്പെടുത്താനായില്ല. പൊലിസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വാക്കാട് ജുമാ മസ്ജിദ് കബറസ്ഥാനില്‍ ഖബറടക്കി. വര്‍ഷങ്ങളായി മത്സ്യബന്ധന തൊഴിലാളിയായ ജോലി ചെയ്തുവരികയായിരുന്നു നൂറുദ്ദീന്‍.

സാധാരണയായി തീരത്ത് നിന്നും ആറ് നോട്ടിക്കല്‍ മൈല്‍ ദൂരത്തുപോയിതന്നെയാണ് നൂറുദ്ദീനും സംഘും മത്സ്യബന്ധനം നടത്താറുളളത്. സാധാരണ പോകുന്ന ദൂരത്തുതന്നെയാണു ഇത്തവണയും മത്സ്യബന്ധനത്തിന് പോയത്. മല്‍സ്യത്തിനായി വലവിരിക്കുന്നതിനിടെ കടലിലേക്ക് വീണതാണെന്നു ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയത്. ആത്തിക്കയാണ് ഭാര്യ. മക്കള്‍: സമീബ്, നാസിയ, വാഹിദ്.

English summary
Fisherman died while fishing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X