കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആയിക്കരയിൽ നിന്നും ആറ് മത്സ്യത്തൊഴിലാളികളെ കാണാതായി; ബേപ്പൂരിൽ 2 ബോട്ടുകൾ കടലിൽ കുടുങ്ങി

Google Oneindia Malayalam News

കണ്ണൂർ: കണ്ണൂർ ആയിക്കരയിൽ നിന്നും കടലിൽ പോയ ആറ് മത്സ്യത്തൊഴിലാളികളെ കാണാതായി. രണ്ട് ഫൈബർ വള്ളങ്ങളിലായി മൂന്ന് മത്സ്യത്തൊഴിലാളികളാണ് കടലിൽ പോയത്. ഇവരുമായി ഇന്നലെ വരെ രാവിലെ വരെ ഫോണിൽ ബന്ധപ്പെടാൻ സാധിച്ചിരുന്നെങ്കിലും ഇന്ന് രാവിലെ മുതൽ യാതൊരു വിവരവും ലഭ്യമായിട്ടില്ല. ഒരു വള്ളം മൂന്ന് ദിവസങ്ങൾക്ക് മുമ്പാണ് മത്സ്യബന്ധനത്തിനായി പോയത്. രണ്ടാമത്തെ വള്ളം ഇന്നലെയും. വയനാട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ളവരാണ് കാണാതായ മൂന്ന് പേർ. മറ്റ് മൂന്ന് പേർ ഇതര സംസ്ഥാന തൊഴിലാളികളാണ്.

റേഡിയോ കശ്മീര്‍ ഇനിയില്ല.... ഓള്‍ ഇന്ത്യ റേഡിയോയിലേക്ക് മാറി കശ്മീര്‍, പുതിയ തീരുമാനംറേഡിയോ കശ്മീര്‍ ഇനിയില്ല.... ഓള്‍ ഇന്ത്യ റേഡിയോയിലേക്ക് മാറി കശ്മീര്‍, പുതിയ തീരുമാനം

അതേസമയം ബേപ്പൂരിൽ നിന്നും മത്സ്യബന്ധനത്തിന് പോയ രണ്ട് ബോട്ടുകളും കടലിൽ കുടുങ്ങിയിരിക്കുകയാണ്. പതിനാറോളം മത്സ്യത്തൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നത്.കടൽക്ഷോഭം മൂലം അഴിത്തലയിലേക്ക് ബോട്ടുകൾക്ക് കടക്കുവാൻ സാധിക്കുന്നില്ല‍. ഇതേ തുടർന്ന് അഴിത്തലയിൽ നിന്നും നാല് നോട്ടിക്കൽ മൈൽ ദൂരത്തിൽ ബോട്ടുകൾ നങ്കൂരമിട്ടിരിക്കുകയാണ്.

rain

കനത്ത മഴയെ തുടർന്ന് കണ്ണൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കണ്ണൂർ, എംജി സർവ്വകലാശാലകൾ നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റിവെച്ചു. കാസർഗോഡ് ജില്ലയിലും മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചി, കണയന്നൂർ താലൂക്കുകളിൽ പ്രൊഫഷണൽ കോളേുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നവംബർ ഒന്നിന് അവധിയാണ്.

കനത്ത മഴയെ തുടർന്ന് ഇന്ന് നടക്കാനിരിക്കുന്ന കാലിക്കറ്റ് സർവ്വകലാശാല ഇന്റർസോൺ സെമിഫൈനൽ മത്സരങ്ങൾ മാറ്റിവെച്ചു. മലപ്പുറം ജില്ലയിലെ പൊന്നാനി, തിരൂർ, തിരൂരങ്ങാടി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പൊന്നാനിയിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. 150 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്.

English summary
Fishermen missing from Ayikkara, holidays declared due to rain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X