വള്ളവും വലയുമായി മത്സ്യത്തൊഴിലാളികള്‍ സെക്രട്ടറിയേറ്റിലേക്ക്: സർക്കാറിന് മുന്നറിയിപ്പ്
തിരുവനന്തപുരം: ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ ബോട്ടുകളുമായി സെക്രട്ടറിയേറ്റിലേക്ക് മത്സ്യത്തൊഴിലാളികളുടെ മാർച്ച്. വിഴിഞ്ഞം തുറമുഖ നിർമാണത്തെ തുടർന്നുള്ള തീരശോഷണത്തിന് പരിഹാരം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധ പ്രകടനം. ബോട്ടുകളുമായി എത്തിയ വാഹനം പൊലീസ് തടഞ്ഞതോടെ ചിലയിടങ്ങളില്‍ പ്രവർത്തകരവുമായി വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. തിരുവല്ലം, ഈഞ്ചയ്ക്കൽ, ജനറൽ ആശുപത്രി ജംക്‌ഷൻ, കഴക്കൂട്ടം എന്നിവിടങ്ങളിലായിരുന്നു ബോട്ടുകള്‍ പൊലീസ് തടഞ്ഞത്.
വാഹനങ്ങൾ കടത്തി വിടാത്തതിനെ തുടർന്ന് പ്രതിഷേധക്കാർ റോഡ് ഉപരോധിക്കാനാരംഭിച്ചു. ഇതോടെ നഗരത്തില്‍ വലിയ ഗതാഗത തടസ്സം ഉണ്ടാവുകയും ചെയ്തു. സമാധാനപരമായ സമരമാണ് നടത്തുന്നതെന്നും തടഞ്ഞാൽ സർക്കാർ ഉത്തരം പറയേണ്ടിവരുമെന്നുമായിരുന്നു സമരക്കാരുടെ മുന്നറിയിപ്പ്. തുടർന്ന് അയഞ്ഞ പൊലീസ് വാഹനങ്ങള്‍ കടത്തി വിടുകയായിരുന്നു. മാർച്ച് ഡോ എം സൂസപാക്യം ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം അതിരൂപതയിലെ എല്ലാ തീരദേശ ഇടവകകളിൽ നിന്നും നൂറോളം വള്ളങ്ങളുമായി എത്തിയ തീരദേശവാസികളാണ് മ്യൂസിയം ജംഗ്ഷനിൽ നിന്നും സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ ജാഥ ആരംഭിച്ചത്. വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണം കാരണം മത്സ്യത്തൊഴിലാളികള്‍ വലിയ ദുരന്തത്തിലൂടെയാണ് കടന്ന് പോവുന്നത്. പനത്തുറ മുതൽ വേളിവരെ കടൽത്തീരം നഷ്ടപ്പെട്ട് അഞ്ഞൂറിലേറെ വീടുകൾ നഷ്ടമായതായി ജനറൽ കൺവീനർ മോൺ യൂജിൻ എച്ച് പെരേരയും വ്യക്തമാക്കി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിവരുന്ന പ്രതിഷേധ സമരം കൂടുതൽ ശക്തമാക്കുമെന്നതിന്റെ ഭാഗമായി സ്വാതന്ത്ര്യ ദിനം കരിദിനമായി ആചരിക്കാനും സമരസമിതി തീരുമാനിച്ചിട്ടുണ്ട്.
വിഴിഞ്ഞം തുറമുഖ പ്രദേശത്തെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം ഉൾപ്പെടെയുള്ള കൂടുതൽ ശക്തമായ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യുമെന്നും സമര സമിതി അറിയിച്ചു. അശാസ്ത്രീയമായ വിഴിഞ്ഞം തുറമുഖ നിർമാണപ്രവർത്തനങ്ങളിലെ അപാകതകൾ നിമിത്തം ഒരോ മഴക്കാലത്തും കടൽ കരയെടുക്കുന്നതിന്റെ അളവ് കൂടിവരുന്നുവെന്നും, തുറമുഖനിർമാണം പൂർത്തിയാകുന്നതിനനുസരിച്ച് ശംഖുമുഖം ബീച്ചും വിമാനത്താവളവും കടലിനടിയിലാവുമെന്നും സമര സമിതി കൂട്ടിച്ചേർക്കുന്നു.
ഈ ചിത്രം എങ്ങനെയുണ്ട്.. പൊളിയല്ലേ, അല്ലേല്‍ ഇതോ: വ്യത്യസ്ത ലുക്കില്‍ പൊളിച്ചടുക്കി രഞ്ജിനി ജോസ്
തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് ശംഖുമുഖം വഴിയുള്ള റോഡ് കുറച്ച് മാസങ്ങൾക്ക് മുമ്പ് കടലെടുത്ത് തകർന്നതിന്റെ കാരണം തുറമുഖ നിർമാണമെന്നാണെന്ന യാഥാർഥ്യം സർക്കാരോ തുറമുംഖം നിർമ്മിക്കുന്ന അദാനിയോ കണ്ടില്ലെന്ന് നടിക്കുകയാണ്. ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ തങ്ങളുടെ മണ്ണ് തുടച്ചു മാറ്റപ്പെടുമെന്നും, തീരദേശം അന്യവരുമെന്നും, ഇത് തങ്ങളുടെ അതിജീവന സമരമാണെന്നും സമര സമിതി അഭിപ്രായപ്പെടുന്നു.
-
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
ഉള്ളത് 84 രൂപ, ഭൂമിയില്ല, തൊഴിലില്ല- കേരളത്തിലെ ആസ്തി കുറഞ്ഞ സ്ഥാനാര്‍ഥി ഏറ്റുമാനൂരിലുണ്ട് -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
'മാധ്യമങ്ങളാൽ നിർമ്മിക്കപ്പെട്ട ബിംബമല്ല പിണറായി വിജയൻ, സച്ചിദാനന്ദന്റേത് അരാഷ്ട്രീയ വാദം'; ബി ഉണ്ണികൃഷ്ണൻ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗയും ആത്മപരിശോധന നടത്തണം; സിപിഎം











Click it and Unblock the Notifications