ആഴക്കടല്‍ മത്സബന്ധന കരാര്‍; തീരദേശ ഹര്‍ത്താല്‍ ആരംഭിച്ചു
കൊല്ലം; ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് മത്സ്യമേഖല സംരക്ഷണ സമിതി പ്രഖ്യാപിച്ച തീരദേശ ഹര്‍ത്താല്‍ ആരംഭിച്ചു. ആഴക്കടല്‍ മത്സ്യബന്ധനക്കരാര്‍ റദ്ദാക്കിയതിന്റെ ഔദ്യോഗിക രേഖകള്‍ പുറത്തുവിടാത്തതിലും സ്വകാര്യ കമ്പനിക്ക് നല്കിയ ഭൂമി തിരിച്ചെടുക്കാത്തതിലും പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. 24 മണിക്കൂറാണ് ഹര്‍ത്താല്‍.
എന്നാല്‍ കരാര്‍ റദ്ദാക്കിയതിനാല്‍ തീരദേശ ഹര്‍ത്താലില്‍ നിന്നും മൂന്ന് സംഘടനകള്‍ വിട്ടു നിന്നു. തീരദേശ മേഖലയില്‍ കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. അര്‍ധരാത്രി 12 മണി മുതല്‍ ബോട്ടുകളൊന്നും കടലില്‍ പോയിട്ടില്ല. വിവിധയിടങ്ങളില്‍ തൊഴിലാളി സംഘടനകള്‍ പ്രകടനം നടത്തും. ഹര്‍ത്താല്‍ ഹാര്‍ബറുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു.
ഹര്‍ത്താലിന് പ്രതിപക്ഷ സംഘടനകളുടെയെല്ലാം പിന്തുണയുണ്ട്. സര്‍ക്കാര്‍ കരാര്‍ പിന്‍വലിച്ചെങ്കിലും ഭാവിയില്‍ ഇത് ആവര്‍ത്തിക്കാതിരിക്കാനാണ് മത്സ്യത്തൊഴിലാളികള്‍ ഹര്‍ത്താലുമായി മുന്നോട്ട് പോകുന്നത്.

Recommended Video
കൊറോണ ആശങ്ക വിട്ടുമാറാത്ത മുംബൈയില്‍ കര്‍മനിരതരായി ആരോഗ്യ പ്രവര്‍ത്തകര്‍- ചിത്രങ്ങള്‍ കാണാം
ഹര്‍ത്താലിനോട് ആഭിമുഖ്യം പ്രകടിപ്പിച്ച് കോവളം എംഎല്‍എ വിന്‍സന്റ് നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്. മത്സ്യ തൊഴിലാളികള്‍ സ്വമേധയ ആണ് ഹര്‍ത്താലില്‍ പങ്കെടുത്തതെന്നും എം വിന്‍സന്റ് എംഎല്‍എ വ്യക്തമാക്കി. ഓഖിയോട് അനുബന്ധിച്ച് പ്രഖ്യാപിച്ച സഹായങ്ങള്‍ ഇപ്പോഴും കിട്ടാന്‍ ബാക്കിയുണ്ടെന്നും എം വിന്‍സന്റ് ആരോപിച്ചു. എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വന്നാല്‍ കരാറുമായി മുന്നോട്ട് പോകുമെന്നും എം വിന്‍സന്റ് എംഎല്‍എ ആരോപിച്ചു.
ക്യൂട്ട് ലുക്കിൽ പാർവ്വതി നായർ- ചിത്രങ്ങൾ കാണാം
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications