കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഴക്കടല്‍ മത്സബന്ധന കരാര്‍; തീരദേശ ഹര്‍ത്താല്‍ ആരംഭിച്ചു

Google Oneindia Malayalam News

കൊല്ലം; ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച്‌ മത്സ്യമേഖല സംരക്ഷണ സമിതി പ്രഖ്യാപിച്ച തീരദേശ ഹര്‍ത്താല്‍ ആരംഭിച്ചു. ആഴക്കടല്‍ മത്സ്യബന്ധനക്കരാര്‍ റദ്ദാക്കിയതിന്റെ ഔദ്യോഗിക രേഖകള്‍ പുറത്തുവിടാത്തതിലും സ്വകാര്യ കമ്പനിക്ക്‌ നല്‍കിയ ഭൂമി തിരിച്ചെടുക്കാത്തതിലും പ്രതിഷേധിച്ചാണ്‌ ഹര്‍ത്താല്‍. 24 മണിക്കൂറാണ്‌ ഹര്‍ത്താല്‍.

എന്നാല്‍ കരാര്‍ റദ്ദാക്കിയതിനാല്‍ തീരദേശ ഹര്‍ത്താലില്‍ നിന്നും മൂന്ന്‌ സംഘടനകള്‍ വിട്ടു നിന്നു. തീരദേശ മേഖലയില്‍ കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുകയാണ്‌. അര്‍ധരാത്രി 12 മണി മുതല്‍ ബോട്ടുകളൊന്നും കടലില്‍ പോയിട്ടില്ല. വിവിധയിടങ്ങളില്‍ തൊഴിലാളി സംഘടനകള്‍ പ്രകടനം നടത്തും. ഹര്‍ത്താല്‍ ഹാര്‍ബറുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു.
ഹര്‍ത്താലിന്‌ പ്രതിപക്ഷ സംഘടനകളുടെയെല്ലാം പിന്തുണയുണ്ട്‌. സര്‍ക്കാര്‍ കരാര്‍ പിന്‍വലിച്ചെങ്കിലും ഭാവിയില്‍ ഇത്‌ ആവര്‍ത്തിക്കാതിരിക്കാനാണ്‌ മത്സ്യത്തൊഴിലാളികള്‍ ഹര്‍ത്താലുമായി മുന്നോട്ട്‌ പോകുന്നത്‌.

costal

Recommended Video

cmsvideo
Kerala announced free RTPCR tests in airports

കൊറോണ ആശങ്ക വിട്ടുമാറാത്ത മുംബൈയില്‍ കര്‍മനിരതരായി ആരോഗ്യ പ്രവര്‍ത്തകര്‍- ചിത്രങ്ങള്‍ കാണാം

ഹര്‍ത്താലിനോട്‌ ആഭിമുഖ്യം പ്രകടിപ്പിച്ച്‌ കോവളം എംഎല്‍എ വിന്‍സന്റ്‌ നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്‌. മത്സ്യ തൊഴിലാളികള്‍ സ്വമേധയ ആണ്‌ ഹര്‍ത്താലില്‍ പങ്കെടുത്തതെന്നും എം വിന്‍സന്റ്‌ എംഎല്‍എ വ്യക്തമാക്കി. ഓഖിയോട്‌ അനുബന്ധിച്ച്‌ പ്രഖ്യാപിച്ച സഹായങ്ങള്‍ ഇപ്പോഴും കിട്ടാന്‍ ബാക്കിയുണ്ടെന്നും എം വിന്‍സന്റ്‌ ആരോപിച്ചു. എല്‍ഡിഎഫ്‌ വീണ്ടും അധികാരത്തില്‍ വന്നാല്‍ കരാറുമായി മുന്നോട്ട്‌ പോകുമെന്നും എം വിന്‍സന്റ്‌ എംഎല്‍എ ആരോപിച്ചു.

ക്യൂട്ട് ലുക്കിൽ പാർവ്വതി നായർ- ചിത്രങ്ങൾ കാണാം

English summary
fishing agreement controversy; costal harthal started in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X