കഴക്കൂട്ടത്ത് മീന്‍പിടുത്ത ബോട്ട് കടലില്‍ മുങ്ങി; പതിനഞ്ച് തൊഴിലാളികളെയും രക്ഷപ്പെടുത്തി
കഴക്കൂട്ടം: തിരുവനന്തപുരത്ത് ബോട്ട് മറിഞ്ഞ് മത്സ്യബന്ധന തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ടു. കഴക്കൂട്ടം പുത്തന്‍തോപ്പിലാണ് മീന്‍പിടുത്ത ബോട്ട് മുങ്ങിയത്. കരയില്‍ നിന്നും ഇരുപത് കിലോമീറ്റര്‍ അകലെയായി മറിഞ്ഞ ബോട്ടില്‍ പതിനഞ്ച് മത്സ്യതൊഴിലാളികളാണുണ്ടായിരുന്നത്. എല്ലാവരെയും രക്ഷപ്പെടുത്തിയതായാണ് വിവരം.
ബോട്ട് പൂര്‍ണ്ണമായും തകര്‍ന്നു. അപകടത്തില്‍പ്പെട്ടവരെ മറ്റൊരു ബോട്ടിലെത്തിയ മത്സ്യതൊഴിലാളികള്‍ രക്ഷപ്പെടുത്തി. ഇവരെ പെരുമാതുറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.













Click it and Unblock the Notifications