കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബേപ്പൂരില്‍ നിന്ന് അജ്മീര്‍ഷാ ബോട്ട് കണ്ടെത്തി, ബോട്ടിലുള്ള 15 പേരും സൂരക്ഷിതര്‍

Google Oneindia Malayalam News

കോഴിക്കോട്: ബേപ്പൂരില്‍ നിന്ന് 15 മത്സ്യത്തൊഴിലാളികളുമായി പോയ അജ്മീര്‍ഷാ എന്ന മത്സ്യബന്ധന ബോട്ട് കണ്ടെത്തി. ഇതിലെ തൊഴിലാളികളെല്ലാം സുരക്ഷിതരാണ്. ന്യൂ മംഗളൂരു തീരത്ത് കര പറ്റാനാകാതെ ബോട്ട് നങ്കൂരമിട്ടിരിക്കുകയാണ്. രണ്ട് മുമ്പാണ് ബോട്ടുമായി ഉടമ അവസാനമായി ബന്ധപ്പെട്ടത്. പിന്നീട് യാതൊരു വിവരവുമില്ലായിരുന്നു. നാല് ദിവസം മുമ്പ് ഇവരെ ബേപ്പൂരില്‍ നിന്ന് പോയ മറ്റൊരു സംഘം ഉള്‍ക്കടലില്‍ വെച്ച് കണ്ടിരുന്നു. അതേസമയം മത്സ്യത്തൊഴിലാളികളെല്ലാം സേഫാണെന്ന് അറിയിച്ച് ബേപ്പൂര്‍ എംഎല്‍എ മുഹമ്മദ് റിയാസ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിട്ടുണ്ട്. കുറിപ്പ് വായിക്കാം.

1

ശുഭവാര്‍ത്ത തന്നെയാണ് അങ്ങ് വടക്കുനിന്നും വരുന്നത്. ബേപ്പൂരില്‍ നിന്നും മീന്‍ പിടിത്തത്തിന് പോയി കാണാതായ 'അജ്മീര്‍ ഷാ ' എന്ന ബോട്ട് കണ്ടെത്തിയതായാണ് വിവരം. ന്യൂ മംഗളൂരുവിന് സമീപം കരപറ്റാനാകാതെ നങ്കൂരമിട്ടിരിക്കയാണ്. എല്ലാവരും സുരക്ഷിതരും. കാലാവസ്ഥ അനുകൂലമായാല്‍ കരപറ്റും എന്നാണ് അല്പസമയ ംമുന്‍പ് സംസ്ഥാന തീരദേശ പോലീസ് മേധാവി ഐ ജി ശ്രീ പി വിജയന്‍ വിളിച്ചറിയിച്ചത്.

മിലാദ് - 03 എന്ന രണ്ടാമത് ബോട്ടും കാലാവസ്ഥ അനുകൂലമായാല്‍ വൈകാതെ കരയിലെത്തുമെന്നും അദ്ദേഹം അറിയിച്ചു. ഏറെ ആശ്വാസം പകരുന്നതാണീ വാര്‍ത്ത . ഈ വിഷയത്തിന് ബന്ധപ്പെട്ടപ്പോള്‍ ശരവേഗത്തില്‍ ഇടപെട്ട,നമ്മുടെ സംസ്ഥാന ദുരന്തനിവാരണ വിഭാഗം മേധാവി ശേഖര്‍ കുര്യാക്കോസ്, തീരദേശ പോലീസ് മേധാവി ഐ ജി ശ്രീ പി വിജയന്‍, കോസ്റ്റ്ഗാര്‍ഡ് ഐജി ശ്രീ ജെന തുടങ്ങിയ എല്ലാവരോടും നന്ദി അറിയിക്കുന്നു.

റഷ്യയുടെ കൊവിഡ് വാക്‌സിന്‍ സ്പുട്‌നിക് ഹൈദരാബാദിലെത്തി: ചിത്രങ്ങള്‍

കെപി ഷംസും എന്നയാളുടെ ഉടമസ്ഥയിലുള്ളതായിരുന്നു കാണാതായ ബോട്ട്. അജ്മീര്‍ ഷാ എന്ന ബോട്ടിലുണ്ടായിരുന്നവര്‍ക്ക് എന്ത് സംഭവിച്ചുവെന്ന് ഒരു വിവരവും ഇല്ലായിരുന്നു. തൊഴിലാളികളെല്ലാം തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണ്. അതേസമയം കോസ്റ്റ് ഗാര്‍ഡും നാവികസേനയും ഇടപെടണമെന്ന് മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടിരുന്നു. ബോട്ടിനെ കുറിച്ചുള്ള അന്വേഷണം വേഗത്തിലാക്കണമെന്നും ഇവര്‍ പറഞ്ഞിരുന്നു.

ഹോട്ട് ലുക്കിൽ നടി സൗന്ദര്യ ശർമ്മ, പുതിയ ഫോട്ടോകൾ

English summary
fishing boat went missing from beypore found, all fishermens are safe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X