ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
  • search

വെള്ളിയാങ്കല്ല് റെഗുലേറ്ററിനുതാഴെ അപകടകരമായ രീതിയില്‍ മീന്‍പിടിത്തം: മുന്നറിയിപ്പുകള്‍ വിഫലം!

  • By desk
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    പാലക്കാട്: വെള്ളിയാങ്കല്ല് റെഗുലേറ്ററിനുതാഴെ അപകടകരമായ രീതിയില്‍ പ്രദേശവാസികളുടെ മീന്‍പിടിത്തം. കനത്ത വേനല്‍മഴയെത്തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് വെള്ളിയാങ്കല്ലിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയിരുന്നു. ശക്തമായ ഒഴുക്കാണ് ഈ ഭാഗത്തുള്ളത്. ഷട്ടറുകള്‍ക്കുതാഴെ വെള്ളത്തിനടിയിലെ വഴുക്കലുള്ള കല്ലുകളില്‍ ചവിട്ടിനിന്ന് പ്രത്യേക വലയുപയോഗിച്ചാണ് മീന്‍പിടിത്തം.

    പാര്‍ക്കിന്റെ പിന്‍ഭാഗത്ത് പുഴവക്കത്തുള്ള മതിലിലൂടെ ഇറങ്ങിയും ചിലര്‍ മീന്‍പിടിക്കുന്നുണ്ട്. ഒഴുക്കുള്ള ഇവിടെ ഇവരെ നിയന്ത്രിക്കാനാരുമില്ലാത്ത സ്ഥിതിയാണ്. റെഗുലേറ്ററിന്റെ ഷട്ടര്‍ ഓപ്പറേറ്ററായി നിലവില്‍ സ്ഥിരം ജീവനക്കാരില്ല. ദിവസ വേതനാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു താത്കാലിക ജീവനക്കാരനാണുള്ളത്. പാര്‍ക്കിലും ഇതേ അവസ്ഥയാണ്.

    palakkadmap

    പിറകുവശത്തുള്ള വെള്ളിയാങ്കല്ല് കടവിലേക്ക് കുട്ടികളുള്‍പ്പെടെ പ്രവേശിക്കാറുണ്ട്. ഒഴുക്കുള്ള പുഴയിലേക്കാണ് ഇവരിറങ്ങുന്നത്. ഇവിടേക്കുള്ള ഗേറ്റ് പൂട്ടിയിട്ടിരിക്കയാണ്. ഗേറ്റ് ചാടിക്കടന്നാണ് കുട്ടികള്‍ കടവിലേക്കെത്തുന്നത്. വേനലവധിയായതിനാല്‍ ധാരാളംപേര്‍ പാര്‍ക്കിലെത്തുന്നുണ്ട്. എന്നാല്‍, പാര്‍ക്കിലോ റെഗുലേറ്ററിലോ യാതൊരുവിധ മുന്നറിയിപ്പ് ബോര്‍ഡും സ്ഥാപിച്ചിട്ടില്ല. വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് അപകടകരമായ ഇത്തരം പ്രവൃത്തി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

    എന്നാല്‍, മുന്നറിയിപ്പ് ആളുകള്‍ അവഗണിക്കയാണ്. പ്രദേശത്ത് ഒരു മുന്നറിയിപ്പ് ബോര്‍ഡ് ഉടന്‍ സ്ഥാപിക്കും. -ബാലകൃഷ്ണന്‍ എം, വെള്ളിയാങ്കല്ലു റെഗുലേറ്ററിന്റെ ചുമതലയുള്ള ചമ്രവട്ടം പ്രോജക്ട് അസി. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍.

    English summary
    Fishing under velliyankallu regulator.

    Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
    ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

    X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more