കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെള്ളിയാങ്കല്ല് റെഗുലേറ്ററിനുതാഴെ അപകടകരമായ രീതിയില്‍ മീന്‍പിടിത്തം: മുന്നറിയിപ്പുകള്‍ വിഫലം!

  • By Desk
Google Oneindia Malayalam News

പാലക്കാട്: വെള്ളിയാങ്കല്ല് റെഗുലേറ്ററിനുതാഴെ അപകടകരമായ രീതിയില്‍ പ്രദേശവാസികളുടെ മീന്‍പിടിത്തം. കനത്ത വേനല്‍മഴയെത്തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് വെള്ളിയാങ്കല്ലിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയിരുന്നു. ശക്തമായ ഒഴുക്കാണ് ഈ ഭാഗത്തുള്ളത്. ഷട്ടറുകള്‍ക്കുതാഴെ വെള്ളത്തിനടിയിലെ വഴുക്കലുള്ള കല്ലുകളില്‍ ചവിട്ടിനിന്ന് പ്രത്യേക വലയുപയോഗിച്ചാണ് മീന്‍പിടിത്തം.

പാര്‍ക്കിന്റെ പിന്‍ഭാഗത്ത് പുഴവക്കത്തുള്ള മതിലിലൂടെ ഇറങ്ങിയും ചിലര്‍ മീന്‍പിടിക്കുന്നുണ്ട്. ഒഴുക്കുള്ള ഇവിടെ ഇവരെ നിയന്ത്രിക്കാനാരുമില്ലാത്ത സ്ഥിതിയാണ്. റെഗുലേറ്ററിന്റെ ഷട്ടര്‍ ഓപ്പറേറ്ററായി നിലവില്‍ സ്ഥിരം ജീവനക്കാരില്ല. ദിവസ വേതനാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു താത്കാലിക ജീവനക്കാരനാണുള്ളത്. പാര്‍ക്കിലും ഇതേ അവസ്ഥയാണ്.

palakkadmap

പിറകുവശത്തുള്ള വെള്ളിയാങ്കല്ല് കടവിലേക്ക് കുട്ടികളുള്‍പ്പെടെ പ്രവേശിക്കാറുണ്ട്. ഒഴുക്കുള്ള പുഴയിലേക്കാണ് ഇവരിറങ്ങുന്നത്. ഇവിടേക്കുള്ള ഗേറ്റ് പൂട്ടിയിട്ടിരിക്കയാണ്. ഗേറ്റ് ചാടിക്കടന്നാണ് കുട്ടികള്‍ കടവിലേക്കെത്തുന്നത്. വേനലവധിയായതിനാല്‍ ധാരാളംപേര്‍ പാര്‍ക്കിലെത്തുന്നുണ്ട്. എന്നാല്‍, പാര്‍ക്കിലോ റെഗുലേറ്ററിലോ യാതൊരുവിധ മുന്നറിയിപ്പ് ബോര്‍ഡും സ്ഥാപിച്ചിട്ടില്ല. വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് അപകടകരമായ ഇത്തരം പ്രവൃത്തി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

എന്നാല്‍, മുന്നറിയിപ്പ് ആളുകള്‍ അവഗണിക്കയാണ്. പ്രദേശത്ത് ഒരു മുന്നറിയിപ്പ് ബോര്‍ഡ് ഉടന്‍ സ്ഥാപിക്കും. -ബാലകൃഷ്ണന്‍ എം, വെള്ളിയാങ്കല്ലു റെഗുലേറ്ററിന്റെ ചുമതലയുള്ള ചമ്രവട്ടം പ്രോജക്ട് അസി. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍.

English summary
Fishing under velliyankallu regulator.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X