തിരുവനന്തപുരത്ത് പെൺകുട്ടിയെ പീഡിപ്പിച്ചത് 50ഓളം പേർ!സീരിയൽ രംഗത്തെ പ്രമുഖരും വലയിലാകും?

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

തിരുവനന്തപുരം: മലയൻകീഴിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ രണ്ടര വർഷമായി പീഡിപ്പിച്ച സംഭവത്തിൽ കാമുകനും രണ്ട് സ്ത്രീകളും ഉൾപ്പെടെ അഞ്ച് പേർ പിടിയിലായി. പെൺകുട്ടിയെ പലർക്കുമായി കാഴ്ചവെച്ച പെൺവാണിഭ സംഘത്തിലെ അംഗങ്ങളാണ് പിടിയിലായ സ്ത്രീകൾ.

ബിജെപിയുടെ തന്ത്രങ്ങൾ പാളി! അഹമ്മദ് പട്ടേലിന് വിജയം!അമിത് ഷായും സ്മൃതി ഇറാനിയും രാജ്യസഭയിലേക്ക്...

വിളപ്പിൽശാല സ്വദേശി ശ്രീകല(40), അരുവിപ്പാറ സ്വദേശി ഷാഹിതാ ബീവി(45), മാറനല്ലൂർ ചീനിവിള സദാശിവൻ(64), വെള്ളനാട് സ്വദേശി സുമേഷ്(26), പെണ്‍കുട്ടിയുടെ കാമുകൻ വിളപ്പിൽശാല സ്വദേശി വിഷ്ണുസാഗർ(28) എന്നിവരെയാണ് പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ഏഴുമാസം ഗർഭിണിയാണെന്നും, കാമുകനായ വിഷ്ണുസാഗറിനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പെൺകുട്ടി വിളപ്പിൽശാല പോലീസിനെ സമീപിച്ചതോടെയാണ് പെൺവാണിഭ സംഘത്തെക്കുറിച്ചും, വർഷങ്ങൾ നീണ്ടുനിന്ന പീഡനത്തെക്കുറിച്ചും പുറത്തറിയുന്നത്.

ആദ്യം ശ്രീകല...

ആദ്യം ശ്രീകല...

ദളിത് പെൺകുട്ടിയുമായി പരിചയമുണ്ടായിരുന്ന ശ്രീകലയാണ് ആദ്യം പെൺകുട്ടിയെ ലൈംഗികവൃത്തിക്ക് പ്രേരിപ്പിച്ചത്.

പലർക്കും കാഴ്ചവെച്ചു...

പലർക്കും കാഴ്ചവെച്ചു...

പെൺകുട്ടിയെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയുമാണ് ശ്രീകല പലർക്കു മുന്നിലും കാഴ്ചവെച്ചത്. ശ്രീകലയുടെ സുഹൃത്തായ സുമേഷാണ് ഇതിനെല്ലാം ഒത്താശ ചെയ്തു കൊടുത്തത്.

അവരും പീഡിപ്പിച്ചു...

അവരും പീഡിപ്പിച്ചു...

ഓട്ടോ ഡ്രൈവറായ സദാശിവനാണ് പലയിടങ്ങളിലേക്കും പെൺകുട്ടിയെയും ശ്രീകലയെയും കൊണ്ടുപോയിരുന്നത്. ഇതിനിടെ സദാശിവനും സുമേഷും പലതവണ പീഡിപ്പിച്ചിട്ടുണ്ടെന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.

ഷാഹിതയും...

ഷാഹിതയും...

മാസങ്ങൾക്ക് ശേഷം ഷാഹിതാ ബീവിയും ശ്രീകലയ്ക്കൊപ്പം കൂടിയതോടെ വാണിഭം വിപുലീകരിച്ചു. തിരുവനന്തപുരം ജില്ലയിലെ വിവിധയിടങ്ങളിൽ പെൺകുട്ടിയെ എത്തിച്ച് നിരവധിപേർക്കാണ് ഇരുവരും കാഴ്ചവെച്ചത്.

കാമുകൻ...

കാമുകൻ...

ഇതിനിടെ വിളപ്പിൽശാല സ്വദേശി വിഷ്ണുസാഗറുമായി പെൺകുട്ടി അടുപ്പത്തിലായിരുന്നു. ഇയാളും പെൺകുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചു. എന്നാൽ പെൺകുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞതോടെ ഇയാൾ
ഒഴിഞ്ഞുമാറി. ഇതോടെയാണ് പെൺകുട്ടി കാമുകനെതിരെ പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയത്.

അൻപതോളം പേർ കുടുങ്ങും...

അൻപതോളം പേർ കുടുങ്ങും...

വിളപ്പിൽശാല സ്വദേശിയായ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അൻപതോളം പേർ കുടുങ്ങുമെന്നാണ് പോലീസ് നൽകുന്ന സൂചന. രണ്ടര വർഷത്തോളമായി പെൺകുട്ടിയെ ഉപയോഗിച്ച് ഷാഹിതാ ബീവിയും ശ്രീകലയും
ലക്ഷക്കണക്കിന് രൂപയാണ് സമ്പാദിച്ചത്.

സീരിയൽ മേഖലയിലേക്കും...

സീരിയൽ മേഖലയിലേക്കും...

സീരിയൽ മേഖലയിലെ പ്രമുഖരും പെൺകുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് സംശയിക്കുന്നുണ്ട്. സീരിയൽ രംഗത്തെ ചിലർക്ക് സംഭവത്തിൽ പങ്കുള്ളതായി പോലീസിന് വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ട്.

പെൺവാണിഭ റാക്കറ്റുകൾ...

പെൺവാണിഭ റാക്കറ്റുകൾ...

തിരുവനന്തപുരം നഗരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സെക്സ് റാക്കറ്റുകളും ഇതിനു പിന്നിലുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഭീഷണിപ്പെടുത്തിയിരുന്നതിനാൽ രണ്ടര വർഷത്തോളമായി ഇക്കാര്യങ്ങളൊന്നും പെൺകുട്ടി ആരോടും പറഞ്ഞിരുന്നില്ല.

നിർഭയ കേന്ദ്രത്തിൽ....

നിർഭയ കേന്ദ്രത്തിൽ....

കാമുകനെതിരെ പരാതിയുമായെത്തിയ പെൺകുട്ടിയെ വിശദമായ കൗൺസിലിങ്ങിന് വിധേയമാക്കിയതോടെയാണ് ഞെട്ടിക്കുന്ന കാര്യങ്ങൾ പുറത്തറിഞ്ഞത്. ഏഴു മാസം ഗർഭിണിയായ പെൺകുട്ടിയെ നിർഭയ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

English summary
five accused were arrested in a rape case at trivandrum.
Please Wait while comments are loading...