Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരിലേത് രാഷ്ട്രീയ കൊലയല്ല, യുവാവിനെ തല്ലിക്കൊന്നത് അഞ്ചംഗസംഘം, പ്രതികള്‍ പിടിയില്‍, കാരണം ?

മുന്‍ വൈരാഗ്യമാണ് കൊലപാതകാരണമെന്ന് പോലിസ്

കണ്ണൂര്‍: യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ചു പേരെ പോലിസ് അറസ്റ്റ് ചെയ്തു. നിരവധി മോഷണക്കേസുകളില്‍ പ്രതി കൂടിയായ അബ്ദുള്‍
ഖാദറിന്റെ (38) കൊലപാതകത്തില്‍ വായാട് സ്വദേശികളായ കോളോത്ത് ശിഹാബുദ്ദീന്‍ (27), സി ടി മുഹാസ് (21), എം അബ്ദുള്ള (25), കെ സി നൗഷാദ് (24), പി വി സിറാജ് (28) എന്നിവരെയാണ് തളിപ്പറമ്പ പോലിസ് പിടികൂടിയത്.
കൊലപാതകത്തിനു രാഷ്ട്രീയ ബന്ധമില്ലെന്നും മുന്‍ വൈരാഗ്യമാണ് കാരണമെന്നും പോലിസ് അറിയിച്ചു.

kannur

ശിഹാബുദ്ദീന്റെ പിതാവിന്റെ കടയും നൗഷാദിന്റെ ബൈക്കും ഖാദര്‍ തകര്‍ത്തിരുന്നുവെന്നും ഇതേ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്നും പോലിസ് വ്യക്തമാക്കി. ക്രൂരമായി മര്‍ദ്ദിക്കപ്പെട്ട ഖാദറിന്റെ ശരീരത്തില്‍ 42 മുറിവുകളുണ്ടായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം നടത്തിയ പരിയാരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോക്ടര്‍ ഗോപാലകൃഷ്ണപ്പിള്ള പറഞ്ഞു.

khader

ബുധനാഴ്ച രാവിലെയാണ് ബക്കളം സ്വദേശി മൊട്ടന്റകത്ത് പുതിയ പുരയില്‍ ഖാദറിനെ പരിയാരം പഞ്ചായത്തിലെ വായാട് ഗ്രൗണ്ടിനു സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ ഉറങ്ങുകയായിരുന്ന ഇയാളെ അഞ്ചു പേരടങ്ങുന്ന സംഘം കാറില്‍ കയറ്റിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നുവത്രെ. പത്ര വിതരണക്കാരാണ് ഇയാളെ അവശനിലയില്‍ ആദ്യം കണ്ടതെന്നാണ് സൂചന. എന്നാല്‍ ഖാദറിനെ തിരിച്ചറിഞ്ഞ ഇവര്‍ സ്ഥലംവിട്ടു. പിന്നീട് നാട്ടുകാരാണ് സംഭവം പോലിസിനെ അറിയിച്ചത്. തളിപ്പറമ്പ, പഴയങ്ങാടി, വളപട്ടണം, കണ്ണപുരം പോലിസ് സ്‌റ്റേഷനുകളില്‍ ഖാദറിനെതിരേ നിരവധി കേസുകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+