കാമുകിയുടെ വീട്ടിലെത്തിയ മധ്യവയസ്കനെ നഗ്നനാക്കി മര്‍ദ്ദിച്ച കേസില്‍ അഞ്ചുപേര്‍ പിടിയില്‍
കൊടുങ്ങല്ലുര്‍: കാമുകിയുടെ വീട്ടില്‍ രാത്രിയെത്തിയ മധ്യവയസ്കനെ തടഞ്ഞുവെച്ച് നഗ്നനാക്കി ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. തേര്‍പുരയ്ക്കല്‍ മിഖില്‍, ചിക്കു, സിയാദ്, മേനോന് ബസാര്‍ വട്ടപറമ്പില്‍ ബാബു, കോതത്ത് സായികുമാര്‍, എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
അഴീക്കോട് വില്ലേജ് ഓഫിസിനു വടക്കു കിഴക്കു മേനോന് ബസാര്‍ പള്ളിപ്പറമ്പില്‍ സലാമിനെ (47)യാണ് കഴിഞ്ഞദിവസം കെട്ടിയിട്ടു മര്‍ദ്ദിച്ചത്. മര്‍ദ്ദിച്ച ചിത്രം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ കൂടി പ്രചരിപ്പിച്ചിരുന്നു. സംഭവത്തില്‍ കൂടുതല്‍ പേര് പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു.

ഉത്തരേന്ത്യയില്‍ നടക്കുന്ന അക്രമങ്ങള്‍ക്കു സമാനമായ രീതിയില്‍ നടന്ന സംഭവം കേരളത്തെ ഞെട്ടിച്ചിരുന്നു. സമീപത്തെ വീടിന് സമീപമെത്തിയ സദാചാര ഗുണ്ടകള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. മര്‍ദ്ദനമേറ്റ സലാമിന്റെ കൈയ്യില്‍ ഉണ്ടായിരുന്ന മൂവായിരം രൂപയും അക്രമികള്‍ കൈവശപ്പെടുത്തിയിരുന്നു.
റോഡരികിലെ വൈദ്യുത പോസ്റ്റില്‍ കെട്ടിയിട്ട ശേഷം ഇരുമ്പ് പൈപ്പ് കൊണ്ടും മറ്റു മാരാകായുധങ്ങള്‍ കൊണ്ടും ആക്രമിച്ചു. ഇരുകൈകളും പിറകിലേക്ക് വലിച്ചുകെട്ടിയ സംഘം കാല്കൊണ്ട് നെഞ്ചില്‍ ചവിട്ടുകയും രോമം പിടിച്ച് വലിക്കുകയും ചെയ്തതായും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പോലീസ് എത്തിയാണ് ഇയാളെ മോചിപ്പിച്ചത്. മുക്കില്‍ നിന്നും വായില്‍ നിന്നും രക്തം വാര്‍ന്നൊലിക്കുന്ന അവസ്ഥയിലാണ് ഇയാളെ ആശുപത്രയില്‍ എത്തിച്ചത്. കണ്തടത്തില് ചതവു സംഭവിക്കുകയും മൂന്നു പല്ലുകള്‍ അടിയേറ്റു കൊഴിഞ്ഞുപോവുകയും ചെയ്തു. ശരീരമാസകലം മര്‍ദനമേറ്റിട്ടുണ്ട്. സലാം ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications