തവനൂര്‍ ബോയിസ് ഹോമില്‍ വാര്‍ഡന്മാരെ പൂട്ടിയിട്ട് കുട്ടികള്‍ രക്ഷപ്പെട്ടു
മലപ്പുറം: മലപ്പുറം തവനൂരിലെ ബോയിസ് ഹോമില്‍ നിന്ന് അന്തേവാസികളായ അഞ്ച് കുട്ടികളെ കാണാനാതായി. വാര്‍ഡന്മാരെ പൂട്ടിയിട്ട ശേഷം കുട്ടികള്‍ രക്ഷപ്പെടുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം
സാമൂഹ്യക്ഷേമ വകുപ്പ് നടത്തുന്ന ബോയിസ് ഹോമില്‍ നിന്നാണ് കുട്ടികളെ കാണാതായിരിക്കുന്നത്. വാര്‍ഡനെ പൂട്ടിയിട്ട ശേഷം പിന്‍വാതില്‍ വഴി പുറത്തേക്ക് കടക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

കഴിഞ്ഞ ദിവസം കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും നാല് പെണ്‍കുട്ടികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. പീഡനത്തെ തുടര്‍ന്നാണ് രക്ഷപ്പെടാന്‍ ശ്രമിച്ചതെന്നാണ് പിടിക്കപ്പെട്ട പെണ്‍കുട്ടികള്‍ പറഞ്ഞിരുന്നത്. എറണാകുളത്തെ ചില്‍ഡ്രന്‍സ് ഹോമിലും സമാനമായ സംഭവം നടന്നിരുന്നു.
ജീവിതത്തില്‍ കടുത്ത പ്രതിസന്ധികള്‍ നേരിട്ടവരും സഹായിക്കാന്‍ ആരും ഇല്ലാത്തവരും ആയ കുട്ടികളാണ് സര്‍ക്കാരിന്റെ ചില്‍ഡ്രന്‍സ് ഹോമുകളില്‍ എത്തുന്നത്. ആവശ്യത്തിന് സൗകര്യങ്ങള്‍ സംസ്ഥാനത്തെ ഒരു ചില്‍ഡ്രന്‍സ് ഹോമിലും ഇല്ലെന്നതാണ് സത്യം. നല്ല ഭക്ഷണോ വസ്ത്രമോ വൃത്തിയുള്ള താമസ സൗകര്യമോ എവിടേയും ഇല്ല. ഇതിന്റെയല്ലാം കൂടെയാണ് ലൈംഗികമായ പീഡനങ്ങളും.












Click it and Unblock the Notifications